ഇഡ്ഡലിയുമായിട്ടുള്ള സംഘട്ടനത്തിനിടെയാണ് ഷർട്ട് തേച്ചില്ലല്ലോന്നോർത്തത്. എങ്ങോട്ടെങ്കിലും പോകുന്ന ദിവസം ഷർട്ട് തേക്കുന്നത് എന്റെയൊരു പതിവാണ്. സാധാരണ തലേദിവസം അച്ചുവിനെക്കൊണ്ട് തേപ്പിച്ചു വെക്കുന്നതാണ്. ഇന്നലെ അതൊക്കെ മറന്നിരിക്കുന്നു.
അച്ചുവേ…. ടീ അച്ചൂ…
ഒരു ഇഡലി കൂടി പാത്രത്തിലേക്ക് എടുത്തിട്ടുകൊണ്ട് ഞാൻ അച്ചുവിനെ വിളിച്ചുകൂവി.
എന്തോ… ഞാൻ മിറ്റവടിക്കുവാടാ…
മുറ്റത്തെവിടെനിന്നോ അച്ചുവിന്റെ മറുപടി വന്നു. ങേ… ഇവള് ഇതൊക്കെ ചെയ്യാൻ തുടങ്ങിയോ ??? രാവിലത്തെ തെറിയുടെയായിരിക്കും. അപ്പോഴേക്കും അവളോടിക്കിതച്ചെത്തിയിരുന്നു. എന്തെങ്കിലും കാര്യത്തിനെ അവളെ വിളിക്കൂന്ന് അവൾക്കറിയാം. നോക്കുമ്പോ ഞാനെന്തിനാ അവളെ വിളിച്ചതെന്നറിയാൻ ഒരുങ്ങിക്കൊണ്ടിരുന്ന ചേച്ചിയും അടുക്കളയിലായിരുന്ന സീതാമ്മയും ഹാളിന്റെ വാതിൽക്കലെത്തി നിൽക്കുന്നു.
എടീ എന്റെയാ ഷർട്ടൊന്നെടുത്തു തേച്ചുവെച്ചേ…
പുതിയ ഷർട്ട് ഞാൻ തേച്ചുവെച്ചിട്ടുണ്ട് ജോക്കുട്ടാ… (ചേച്ചിയാണ് മറുപടി പറഞ്ഞത്)
അയ്യോ…. ഒരു നിലവിളി എന്നില്നിന്നും അച്ചുവിൽനിന്നും ഒരുമിച്ചുണ്ടായി.
എന്റെ സിൽക്ക് ഷർട്ട്…. നിലവിളിച്ചുകൊണ്ടു കൈപൊലും കഴുകാതെ ഞാൻ മുറിയിലേക്കോടി. കൂടെ അച്ചുവും. എന്റെ തേപ്പുപെട്ടിയെന്നും പറഞ്ഞോണ്ട് സീതാമ്മയും ഓടിയെത്തി.
മൂവായിരത്തഞ്ഞൂറെന്നല്ലേ പറഞ്ഞത്… അതിന്റെകാര്യം തീരുമാനമായി…
അച്ചു മുറിയിലേക്ക് പായുമ്പോൾ എന്നെനോക്കി വിളിച്ചുകൂവി. എന്നാലിന്നിവളെ ഞാൻ കൊല്ലും. ഞാനും ചേച്ചിയെ നോക്കിക്കൊണ്ട് പറഞ്ഞോണ്ടാണ് ഓടിയത്. വേറൊന്നുമല്ല, തുണി തേയ്ക്കുന്ന കാര്യത്തിൽ മാത്രം പെണ്ണൊരു എക്സ്പെർട്ടാണ്. കരിക്കാതെ ഒരു തുണിയും ബാക്കിവെയ്ക്കാറില്ല. സ്വപ്നംകണ്ടുനിന്ന് തേച്ചു കരിക്കുന്നതാണെന്നാണ് സീതാമ്മയുടെ പക്ഷം. അതുകൊണ്ട് ചേച്ചിയെമാത്രം ആഭാഗത്തേക്ക് അടുപ്പിക്കാറില്ല. ചേച്ചി തേയ്ച്ചത് വല്ലപ്പോഴുമെ ഇടാറുള്ളൂ. അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ അച്ചുവാണ് തേച്ചുകൊടുക്കുക. അതിന് പകരം അത്രേംഎണ്ണം അവളുടെ തുണി ചേച്ചി അലക്കേണ്ടി വരും. ഓരോരോ കരാറെ. പക്ഷേ ഇന്നിപ്പോൾ എന്റെ മൂവായിരത്തഞ്ഞൂറിന്റെ ഷർട്ടാണ് പെണ്ണെടുത്തു തേച്ചിരിക്കുന്നത്. !!!
ചെന്നു നോക്കിമ്പോഴേക്കും കട്ടിലിൽ എടുത്തുവെച്ചിരുന്ന ഇളംചുവപ്പു നിറമുള്ള ഷർട്ടെടുത്ത് തിരിച്ചും മറിച്ചും പരിശോധന തുടങ്ങിയിരുന്നു. പിന്നാലെയെത്തിയ സീതാമ്മ അയൺബോക്‌സുമെടുത്തു പരിശോധന തുടങ്ങി. കഴിച്ചതിന്റെബാക്കി കയ്യിലിരുന്നത് ഓരോ വിരലായി വായിലിട്ടൂമ്പിക്കൊണ്ട് ഞാനും അച്ചുവിന്റെ പരിശോധന നോക്കിനിന്നു. തിരിച്ചുംമറിച്ചും നോക്കിയിട്ടും ഒന്നും കാണാത്തതിനാൽ അച്ചു സംശയഭാവത്തിൽ എന്നെയൊന്നു നോക്കി. എന്നിട്ട് വാതിൽക്കലെത്തിനിൽക്കുന്ന ചേച്ചിയെയും. കൂട്ടത്തിൽ ഞാനും ചേച്ചിയെ അവിശ്വസനീയ ഭാവത്തിലൊന്നു നോക്കി. സങ്കടവും ദേഷ്യവുമെല്ലാം കൂടിക്കുഴഞ്ഞൊരു ഭാവത്തിൽ നിൽക്കുകയാണ് കക്ഷി.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…