ഉം… കരിച്ചിട്ടൊന്നുവില്ല. !!! (അച്ചുവൊന്ന് ഊന്നിപ്പറഞ്ഞു. എന്നിട്ട് ഒന്നുകൂടി ഉറപ്പിച്ചേക്കാമെന്ന മട്ടിൽ വീണ്ടും പരിശോധന തുടങ്ങി.)
പക്ഷേ ഞാനൊന്നും മിണ്ടിയില്ല. ഞാൻ ചേച്ചിയുടെ മുഖത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ഒരുമാതിരി കൊതികുത്തിയ ഭാവം. ഇന്നിനി ഇതിന്റെ ബാക്കി കിട്ടുമെന്ന് ഉറപ്പായി. അടിപൊളി.
അല്ല ജോക്കുട്ടാ… ഇതേതാ ഷർട്ട് ??? ഇത് കണ്ടിട്ടില്ലലോ ??? നീ പുതിയതെടുത്തോ ???
അച്ചുവിന്റെ ചോദ്യം കേട്ടതും ഞാൻ വെട്ടിത്തിരിഞ്ഞു. അപ്പോഴാണ് ഞാനുമത് ശ്രദ്ധിച്ചത്. അത് ഞാനിതുവരെ കണ്ടിട്ടുള്ളതല്ല. പുതിയൊരെണ്ണം. ഇതേത് ഷർട്ട് ??? ഞാൻ ആദ്യം നോക്കിയത് സീതാമ്മയെയാണ്. പുള്ളിക്കാരിയും അപ്പോഴേക്കും ഷർട്ടിന്റെ ഭംഗിനോട്ടം തുടങ്ങിയിരുന്നു. അപ്പൊ അമ്മായിയമ്മയുടെ പണിയല്ല. പിന്നിതേത് ???. ഞാൻ അത്ഭുതത്തോടെ പെണ്ണിന്റെ നേർക്ക് നോക്കി. ആ മുഖത്തെ ഭാവമെന്തെന്നു മനസ്സിലാക്കാൻപോലും പറ്റുന്നില്ല. പക്ഷേ ഒന്നെനിക്ക് മനസ്സിലായി. ആ ഷർട്ട് എങ്ങനെ വന്നെന്ന് ???!!!.
കണ്ടോടീയെന്റെ ചേച്ചിക്കുട്ടിയുടെ ഗിഫ്റ്റ് ???
ഇടംകൈകൊണ്ട് ചേച്ചിയുടെ കയ്യിൽപിടിച്ച് എന്റെനേർക്ക് വലിച്ചെടുപ്പിച്ചുകൊണ്ടു ഞാൻ അച്ചുവിനോടായി ചോദിച്ചു. ചേച്ചിയെ സ്വന്തനിപ്പിക്കനായി പറഞ്ഞതാണെങ്കിലും ഏറ്റില്ല. വിടെന്നെയെന്നും പറഞ്ഞോണ്ട് പെണ്ണെന്റെ കയ്യിൽ നിന്ന് കുതറിമാറിക്കളഞ്ഞു. പിണക്കമാണെന്നെനിക്കു മനസ്സിലായി.
അയ്യേ… അപ്പോഴേക്കും പെണങ്ങിയോ ??? ഞാനാ പേടികൊണ്ടു പറഞ്ഞതല്ലേടീ ???
ങ്ഹാ.. അപ്പൊ എന്നെയൊട്ടും വിശ്വാസവില്ലല്ലേ… ??? ഇതുവരെ ഞാൻ ജോക്കുട്ടന്റെ ഉടുപ്പൊന്നും കരിച്ചിട്ടില്ലലോ… ??? എന്നിട്ടും…
ഓഹോ… അപ്പൊ നീയല്ലേടീ ഇവന്റെയാ കറുത്ത കളങ്കളം ഷർട്ടിന്റെ സൈഡ് കത്തിച്ചത് ??? (അച്ചു എരിതീയിൽ എണ്ണയൊഴിച്ചു. )
അത്… അതെന്നെയപ്പോ ഫോൺവിളിച്ചിട്ടല്ലേ… ???
എന്നതായാലും നീ കത്തിച്ചില്ലേ… ??? (അച്ചു നിർത്തുന്ന മട്ടില്ല.)
എന്റെ പൊന്നച്ചൂ… നീയൊന്നു നിർത്ത്. അന്നാ കരിച്ചുകളഞ്ഞതിന് പകരവാ പുതിയ ഷർട്ട് മേടിച്ച് തേച്ചുമടക്കി തന്നെക്കുന്നെ എന്റെ പെണ്ണ്. അല്ല അല്ലേലും എന്റെ പെണ്ണ് എന്റെ രണ്ടുഷർട്ട് കത്തിച്ചാലിപ്പോ എന്താല്ലേ.. ??? അല്ലേ സീതാമ്മേ ???
ഞാൻ ചേച്ചികാണാതെയൊന്നു കണ്ണടച്ചു കാണിച്ചുകൊണ്ടു സീതാമ്മയെ നോക്കി. എന്നിട്ട് ഇടംകൈകൊണ്ട് വീണ്ടും ചേച്ചിയെ എന്റെ ദേഹത്തോട് ചേർത്തു ചുറ്റിപ്പിടിച്ചു. കളിയാക്കിയതാണെന്നു മനസ്സിലായെങ്കിലും ഇത്തവണയെന്തായാലും ചേച്ചി എതിർത്തില്ല. കൊതികുത്തിനിക്കുമ്പോലെ എന്നോട് ചേർന്നു നിന്നു. എന്റെ ഉദ്ദേശം മനസ്സിലായിട്ടാവണം സീതാമ്മയൊന്നു ചിരിച്ചു.
നീയാട്ടോ ജോക്കുട്ടായീപ്പെണ്ണിനെയിങ്ങനെ വഷളാക്കുന്നേ… ഒരുവക പറഞ്ഞാക്കേക്കില്ലാന്നായി പെണ്ണിപ്പോ.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…