അത്രമാത്രം പറഞ്ഞിട്ട് സീതാമ്മ നിർത്തി. ഞാനൊന്നു ചിരിച്ചു. ചേച്ചി സീതാമ്മയെയെയൊന്നു കൊഞ്ഞനംകുത്തി കാണിക്കുന്നത് കണ്ടു. ഞാൻ നിക്കുന്നത് കൊണ്ടാവണം സീതാമ്മയൊന്നും പറഞ്ഞില്ല. എന്തോ പറയൻ വന്നത് പറയാതെ പിൻവാങ്ങി. പക്ഷേ അച്ചുവിന് എന്റെയാ സപ്പോർട്ടത്ര പിടിച്ചില്ല.
ഓ വല്യ സ്റ്റൈലൊന്നുമില്ല. തുണിയും മോശവാ… ഇവനൊരു ചെക്ക്ഷർട്ട് ആയിരുന്നു കൂടുതൽ ചേരുക…
അച്ചു പുതിയ ഷർട്ടിന്റെ കുറ്റം കണ്ടുപിടിക്കലായി. അല്ലേലും കുത്തിതിരിപ്പുണ്ടാക്കാനും എന്നേം ചേച്ചീനേം തമ്മിലടിപ്പിക്കാനും അവൾക്ക് വല്ലാത്തൊരു കഴിവാണ്. അത് മനസ്സിലാക്കാത്ത എന്റെ ചേച്ചിപ്പൊട്ടി അവളോട് അവൾടെ സർവ പണിയും എങ്ങനെയെങ്കിലും ഇരന്നു വാങ്ങുവേം ചെയ്യും. എന്നിട്ട് പരാതിയുമായി എന്റെയടുത്തേക്ക് വരും.
നീ ഇടണ്ടടീ… എന്റെ ജോക്കുട്ടനല്ലേ ഇടുന്നെ… ഞാനങ്ങു സഹിച്ചു. നോക്കിക്കേ… നല്ലതല്ലേ ജോക്കുട്ടാ… ??? നല്ല ചേർച്ചയില്ലേ ???
അച്ചുവിന്റെ കയ്യിൽനിന്നാ ഷർട്ട് തട്ടിപ്പറിച്ചുകൊണ്ടു ചേച്ചി പണി എനിക്കിട്ട് വെച്ചു. ആ ഷർട്ട് അളവുനോക്കാനായി നോക്കുമ്പോലെ എന്റെ ദേഹത്തുവെച്ചു ഭംഗി നോക്കിക്കൊണ്ടായിരുന്നു ചോദ്യം. ഞാനും നല്ലതാണെന്ന മട്ടിൽ തലയാട്ടി. കണ്ടോടീ എന്ന മട്ടിൽ ചേച്ചി അച്ചുവിനെ നോക്കിയൊന്നു ചിരിച്ചു. ദയവുചെയ്ത് ഒന്നും മിണ്ടരുത് എന്ന അർഥത്തിലുള്ള എന്റെ മുഖഭാവം കണ്ടതുകൊണ്ടാവണം അച്ചു ഒന്നും പറഞ്ഞില്ല.
ഹും… ഇപ്പോ കെട്യോനും കെട്യോളും ഒറ്റക്കെട്ട്. ഇനി അച്ചൂ കുച്ചൂന്നും വിളിച്ചോണ്ടു തേക്കാൻ വാട്ടോടാ പെങ്കൊന്താ നീ…
അച്ചു ചവിട്ടിക്കുലുക്കി പുറത്തേക്ക് പോയി. ഇതിപ്പോ ഇവളെന്തിനാ ഇത്രക്ക് കലിതുള്ളുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല.
അയ്യേ… ദെ കയ്യൊണങ്ങി. പോയിക്കാപ്പികുടിക്ക് ജോക്കുട്ടാ… അല്ലെങ്കിപ്പോയി കൈ കഴുക്..
പിന്നേ കയ്യൊണങ്ങിയാലിപ്പോ എന്നാ ??? കിട്ടാനുള്ള സ്ത്രീധനം പോയില്ലേ.. ??? ഇനിയിപ്പോ ഒണങ്ങിയാലെന്ത് ഇല്ലെങ്കിലെന്ത് ???
വാഷ്ബേസിനിലേക്ക് പോയി കൈ കഴുകിക്കൊണ്ടിരിക്കെ ഞാൻ ചേച്ചിയെ വീണ്ടും എരികേറ്റി.
വേണൊങ്കി സ്ത്രീധനം ചോദിച്ചു വാങ്ങണമായിരുന്നു. ആരാ വേണ്ടാന്നു പറഞ്ഞേ ???
പിന്നേ നിന്നെപ്പോലൊരുമുഴുവട്ടിനെ കെട്ടാൻ ചെല്ലുമ്പോ നൂറ്റൊന്നു പവനും മാരുതിക്കാറും കിട്ടിയേനെ. നിന്റെയൊരു സ്വഭാവം വെച്ചിട്ട് ഒരു നൂറ്റൊന്നു രൂപയെടുത്തു സ്ത്രീധനമായിട്ടു തന്നേനെ നിന്റച്ഛൻ. എന്നിട്ട് ഈ മുതലിന് ഇതുതന്നെ കൂടുതലാണെന്നും പറഞ്ഞേനെ.
ഞാൻ ചിരിയോടെ വീണ്ടും ചേച്ചിയെ കളിയാക്കി. എന്നിട്ട് കഴുകിയ കയ്യ് ആ ഉടുത്തിരിക്കുന്ന സാരിയിലൊന്നു തുടക്കാനാഞ്ഞു.
അയ്യട… ആ തോളേക്കെടക്കുന്ന തോർത്തേലങ്ങു തൂത്തെച്ചാ മതി. (എന്നെ തള്ളിമാറ്റിക്കൊണ്ട് മാറിനിന്നിട്ടാണ് പെണ്ണ് ആദ്യത്തെ ഡയലോഗിന് കൂടി ഉത്തരം പറഞ്ഞത്.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…