രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

പിന്നേ നൂറ്റൊന്നു രൂപ. ബാങ്കിക്കെടക്കുന്ന എഫ്.ഡി പോലും എനിക്കാണെന്നാ അച്ഛൻ പറഞ്ഞേക്കുന്നേ. എന്നിട്ടാ… ങാ പിന്നെ കെട്ടാൻ വരുന്നവന്റെ സ്റ്റാൻഡേർഡ് കൂടി നോക്കിയിട്ടല്ലേ സ്ത്രീധനം തരൂ…

ഓ… നല്ല ഫോമിലാണല്ലോ രാവിലെ. !!! എന്താണ് മോൾടെ മുഖത്തിന്നൊരു സന്തോഷം ??? പുതിയ സാരി… പുതിയ ഷർട്ട്… എന്താ മോൾടെ ഉദ്ദേശം ???

ഒക്കെയുണ്ട്. പറയാം… (പെണ്ണിന്റെ മുഖത്തൊരു കള്ളച്ചിരി)

ഉം .. ??? ഞാൻ സംശയ ഭാവത്തിലൊന്നു പെണ്ണിനെ നോക്കി. എന്നോട് ഡയലോഗും വിട്ടിട്ട് സാരിയുടെ മടക്കുകൾ നേരെയാക്കിക്കൊണ്ടു മുഖംകുനിഞ്ഞു നിൽക്കുകയാണ് കക്ഷി. ഓരോ മടക്കുകളും ശെരിക്കുപിടിച്ചിട്ട് ഒരു പിന്നുകൂടി ശെരിക്കുകുത്തിയുറപ്പിച്ചിട്ട്  പെണ്ണ് നിവർന്നപ്പോഴേക്കും ഞാനും ഷർട്ടും മുണ്ടുമിട്ടു റെഡിയായിരുന്നു. കൈ മടക്കിക്കൊണ്ടിരുന്നപ്പോഴാണ് പെണ്ണ് തല നിവർത്തിയത്.

ഉം… അടിപൊളിയായിട്ടുണ്ട്.

സൂപ്പർ എന്ന മട്ടിലൊന്നാഗ്യം കാണിച്ചിട്ട് പെണ്ണ് എന്റെയടുത്തേക്കു വന്നു. എന്നിട്ട് മുമ്പിൽവന്നുനിന്ന് കോളറൊക്കെ ഒന്നുകൂടി പിടിച്ചുവെച്ചു. ഷർട്ടിന്റെ തോൾഭാഗത്തായി ഓരോ നൂൽ കഷ്ണങ്ങൾ പറ്റിയിരുന്നതൊക്കെ തൂത്തുകളഞ്ഞു. ഈ സമയം പെണ്ണിന്റെ ഇടുപ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു ഞാനെങ്കിലും പെണ്ണ് എതിർപ്പൊന്നും കാണിച്ചില്ല. വയറിനിരുവശത്തുമായി പിടിച്ചിരിക്കുന്ന കൈ പിന്നോട്ടാക്കിയാ അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തിയപ്പോൾ മാത്രം ഒന്ന് ബലംപിടിച്ചു. എന്നിട്ടും ഞാൻ പിടിച്ചെടുപ്പിച്ചു. ആ അരക്കെട്ട് വന്നെന്റെ അരക്കെട്ടിൽ ഇടിച്ചു നിന്നു. പെണ്ണ് മുഖമുയർത്തിയെന്റെ മുഖത്തേക്ക് നോക്കി.

കണ്ടിട്ട് കൊതിയാവുന്നു… ഒരുമ്മ…. ???

പോ വൃത്തികെട്ടതെ…

പ്ലീസ്… പ്ലീസ്… പറഞ്ഞതും ഞാനാ ചുണ്ടിലേക്ക് ചുണ്ടടുപ്പിച്ചു. കയ്യേന്റെ ദേഹത്തുകുത്തി അകലാൻ ശ്രമിച്ചെങ്കിലുമാ ചുണ്ടിൽ ഞാനൊന്നു മുത്തിവിട്ടു. ചപ്പിവലിച്ചൊന്നുമില്ല, ചുണ്ടോട് ചുണ്ട് ചേർത്തൊന്നു മുത്തി. അത്രമാത്രം. അരക്കെട്ടിലെ പിടി വിട്ടതും പെണ്ണ് പിടഞ്ഞുമാറി.

വൃത്തികെട്ടവൻ. ഇരുപത്തിനാലു മണിക്കൂറും ഇതേയുള്ളൂ ചിന്ത. എങ്ങോട്ടാ പോണേന്നുള്ള വിചാരം പോലുമില്ല. (പെണ്ണ് കുറ്റപ്പെടുത്തുന്നമട്ടിൽ പിറുപിറുത്തു)

പിന്നേ… പതിനാറായിരത്തെട്ടു കെട്ടിയ ടീമാ നിന്റെ ദൈവം. അങ്ങേരെയൊക്കെ കാണാൻ പോകുമ്പോ ഇത്രയൊക്കെ വൃത്തി മതി.

ദേ ദൈവദോഷം പറയരുതെട്ടോ… ഭാര്യമാരെന്നല്ല, കാമുകിമാരെന്നാ പറയുക..

ഓഹോ … എന്തായാലും സംഗതി ഒന്നുതന്നല്ലോ. അങ്ങേര് കാണിക്കുമ്പോ ആഹാ, നമ്മള് കാണിക്കുമ്പോ ഓഹോ .. ഉം… എന്തായാലും ബാ… ആ കള്ളക്കണ്ണന്റെ പ്രിയഭക്തക്കിനി സമയം തെറ്റിയതുകൊണ്ട് അനുഗ്രഹം പോണ്ടാ…

നിന്നേ നിന്നെ… ഒരുമിനിറ്റ്…

പെണ്ണ് പെട്ടന്നെന്തോ ഓർത്തതുപോലെ അലമാരക്കരുകിലേക്കോടി. എന്നിട്ടാ ആഭരണങ്ങൾ ഇട്ടുവെച്ചേക്കുന്ന ചെറിയ ബോക്‌സും എടുത്തോണ്ട് വന്നു. എന്നിട്ടതിൽനിന്ന് ചെയിനെടുത്തെന്റെ കയ്യിൽകെട്ടി. ചെറിയൊരു കുരിശ് തൂങ്ങിക്കിടക്കുന്ന ആ ബ്രെയിസ്‌ലെറ്റ് ഞാൻ ഇട്ടകാലംതന്നെ മറന്നിരിക്കുന്നു. പെണ്ണ് ബോക്‌സ് തിരിച്ചുവെക്കാൻ പോയതും ഞാൻ കാറിന്റെ താക്കോലുമെടുത്തിറങ്ങി.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *