ജോക്കുട്ടാ കാറ് വേണ്ടാ… നമ്മക്ക് ബൈക്ക് മതി….
പെണ്ണ് ബൈക്കിന്റെ താക്കോലുമായി പിന്നാലെയോടിവന്നു. ഞാൻ അമ്പരന്ന് പെണ്ണിനെ നോക്കി. ബൈക്കിലോ ???
എടീ അതിനി തൂത്തുതുടച്ചിട്ടിനി എപ്പപ്പോകാനാ ??? എന്നാപ്പിന്നെഞാൻ ഒരുങ്ങുന്നതിനു മുമ്പ് പറയാൻ മേലാരുന്നോ ??? ഒരു മാസമെങ്ങാണ്ടായി എടുത്തിട്ട്. പൂക്കുറ്റി പൊടിയായിരിക്കുമതേല് മൊത്തം. !!!
അതൊക്കെ ഞാനിന്നലെ കഴുകിയിട്ടതാ…
ങേ.. ??? നീ ബൈക്ക് കഴുകിയോ ??? ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി.
അതിന്നലെ വിശു (വിശാല്) വണ്ടിയെടുക്കാൻ വന്നാരുന്നു. അവനെവിടെയോ പോകാൻ. അപ്പൊ ഞാമ്പറഞ്ഞു വരുമ്പോ ഒന്ന് സർവീസ് ചെയ്‌തേച്ചും പോരാവോന്ന്. അതോണ്ട് അവൻ ചെയ്‌തോണ്ടു വന്നതാ.
അപ്പ കാശൊ ???
ഞാനവന് കൊടുത്തതാ. അവൻ മേടിച്ചില്ല. (അത് പറഞ്ഞപ്പൊ പെണ്ണിനൊരു സങ്കടം.)
ഉം. ഞാൻ കാറിന്റെ താക്കോല് മേശയിലേക്കെറിഞ്ഞിട്ടു ബൈക്കിന്റെ താക്കോലും മേടിച്ചോണ്ടിറങ്ങി.
ഈ ചെക്കൻ… ദേ കണ്ടേടത്തോടെ എറിഞ്ഞിട്ടേച്ചു നാളെ രാവിലെ കാറിന്റെ താക്കോലെവിടെന്നും ചോദിച്ചോണ്ടിവടെ തപ്പിനടന്നാലെന്റെ സ്വഭാവം മാറുവേ…
ങ്ഹാ… പിന്നെ നിനക്കെന്തോന്നാ ഇവിടെ പണി ??? ഇതൊക്കെ യഥാസ്ഥാനത്ത് എടുത്തു വെക്കേണ്ടത് നിന്റെ ചുമതലയാ…
പിന്നേ… കണ്ടേടത്തു കൊണ്ടിട്ടേച്ചിങ്ങു ഇങ്ങുവന്നേച്ചാ മതി. എതിലെയാ കൊണ്ടേയിടുന്നെന്നു നോക്കലല്ലേ എന്റെ പണി. അയ്യോ ജോക്കുട്ടാ ഏ.റ്റി.എം കാർഡെടുത്തോ ??? (പുറത്തേക്കുള്ള വാതിൽക്കലെത്തിയപ്പോഴാണ് പെണ്ണതോർത്തത്. എന്നെ പിറകോട്ടു വലിച്ചുപിടിച്ചിട്ടായിരുന്നു ചോദ്യം)
ഉം… ദേ..( ഞാൻ പോക്കറ്റിൽ നിന്ന് കാർഡെടുത്തു കാണിച്ചു.)
അയ്യേ സ്റ്റേറ്റ് ബാങ്കിന്റെ കാർഡോ ??? പോയി കാനറാ ബാങ്കിന്റെ കാർഡെടുത്തോണ്ടു വാ…
എന്തിന്… ???
ങാഹാ… ഇന്നലെ പറഞ്ഞതൊക്കെ മറന്നുപോയോ മോൻ ??? എനിക്ക് സാധനം മേടിക്കാനുള്ളതാ…
അതിന് ഇതുപോരെ ???
പിന്നേ ഇതേലെത്ര കാണൂന്ന് എനിക്കറിഞ്ഞുടെ ??? പോയി വണ്ടിയെടുത്തോ… ഞാൻ പോയി കാർഡെടുത്തൊണ്ടു വരാവേ…
പറഞ്ഞതും ചേച്ചി തിരിഞ്ഞോടിയതുമൊപ്പമായിരുന്നു. എടീ അത് വേണ്ടാ… അതുകൊണ്ടെനിക്കാവശ്യമുണ്ടെന്നൊക്കെ വിളിച്ചു കൂവിയെങ്കിലും ചേച്ചി മുറിയിലേക്ക് തന്നെയോടി. ഞാനൊന്നു ചിരിച്ചു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…