രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

അച്ചുവിനെപ്പോലെ കാര്യമായിട്ടേന്തോ മേടിക്കാനുള്ള പോക്കാണെന്നു രാത്രിയേ എനിക്ക് തോന്നിയിരുന്നു. ഇപ്പൊ ഉറപ്പായി. സ്റ്റേറ്റ് ബാങ്കിന്റെ കാർഡിൽ കൂടിപ്പോയാലൊരു നാപ്പതിനായിരമേ കാണൂന്ന് പെണ്ണിനറിയാം. ഞാൻ പുറത്തോട്ടിറങ്ങി. നല്ല ബെസ്റ്റ് കണി. അച്ചു ചൂലുമായി മുന്നിൽ.

ആ ബെസ്റ്റ്… രാവിലേ ചൂലുമായിട്ടാണോടീ ഒരുവഴിക്കിറങ്ങാൻനിക്കുമ്പോ നിക്കുന്നത് ചൂലെ… ???

ആ ചൂലുകൾക്ക് ചൂലായാലും മതി. (അവളും വിട്ടുതന്നില്ല)

ഓ. ചൂലിന്റെ കാര്യം പറഞ്ഞപ്പഴാ… നിന്റച്ഛനെന്തിയെടീ ?? (ഞാൻ അവൾക്കിട്ടൊന്നു കൊട്ടി.)

അച്ഛനെണീറ്റില്ല.. (പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ ചോദിച്ചതിന് ധ്വനിയവൾക്കു മനസ്സിലായത്.)

ടാ പട്ടീ… അവള് തെറിപറയാൻ തുടങ്ങുമ്പോഴേക്കും ചേച്ചി വന്നതിനാൽ പറഞ്ഞുവന്നതങ്ങു വിഴുങ്ങി. എന്നിട്ടെന്നെ കലിപ്പിലൊന്നു നോക്കി. ഞാനത് ചിരിച്ചു തള്ളി.

പൂവാം ജോക്കുട്ടാ. ???

ആ പോകാം.

ആ എങ്ങോട്ടേലും പോ… ശല്യം ഒഴിവാക്… (അച്ചു സഹികെട്ടിട്ടെന്നപോലെ പറഞ്ഞു)

ഉം എന്നാ രണ്ടുംകൂടെ രാവിലേ ഒടക്കിയോ??? (ചേച്ചിക്ക് ജിജ്ഞാസയടക്കാനാവുന്നില്ല.)

എവിടുന്ന്. ഇവള് ചുമ്മാ ഷോ കാണിക്കുന്നതല്ലേ… ടീ… കൂടുതൽ ഷോയിറക്കിയാലുണ്ടല്ലോ… നിന്നെപ്പിടിച്ചാ മറ്റവന് കെട്ടിച്ചുകൊടുക്കും. എന്താ അവന്റെ പേര് മണ്ടനോ മന്ദനോ അങ്ങനെ ഏതാണ്ടല്ലേ ???

മന്ദനല്ല, വിന്ദൻ. അരവിന്ദൻ. (ചേച്ചി ചിരിയോടെ തിരുത്തി. അതോടെ അച്ചുവിന്റെ ദേഷ്യം പതിന്മടങ്ങായി.)

നിന്റെ കെട്യോളെക്കൊണ്ടുപോയി കെട്ടിക്കെടാ… (അച്ചു നിന്നു ചീറി)

ഏയ്… അപ്പൊ രണ്ടു പ്രാന്തുംകൂടിഒരുമിച്ചായി ഡബിളാവില്ലേ… നീയാ മാച്ച്.

ഞാൻ ബൈക്കിൽ കേറി കിക്കറടിച്ചോണ്ട് അച്ചുവിനെ വീണ്ടും കളിയാക്കി. എന്നിട്ട് നോക്കുമ്പോ ചേച്ചി കലിതുള്ളുന്നു. ചേച്ചിക്കിട്ടു വെച്ചതിനാണ്. അച്ചുവിന് ഏറ്റവും കലിയുള്ള കാര്യമാണ് അരവിന്ദന്റേത്. എന്റെയും ചേച്ചിയുടെയും കല്യാണം അധികകാലം ഒളിപ്പിച്ചുവെക്കാൻ കഴിയുമായിരുന്നില്ല. പതിയെപ്പതിയെ പ്രാന്തിപ്പെണ്ണിന് ജീവിതം കൊടുത്ത കഥ നാട്ടിൽ പാട്ടായി. അങ്ങനെയിരിക്കെയാണ് അരവിന്ദൻ എന്നൊരു പയ്യന്റെ ആലോചന അച്ചുവിന് വന്നത്. നല്ല കുടുംബം,  നല്ല വിദ്യാഭ്യാസം, കാണാനും സുന്ദരൻ. അച്ചുവിനും ഇഷ്ടപ്പെട്ടു. പക്ഷേ കൂടുതൽ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ചെക്കന് ലേശം വട്ടുണ്ട്. അച്ഛന്മാർ രണ്ടുംകൂടി ആലോചന കൊണ്ടുവന്ന ബ്രോക്കറെ കൊന്നില്ലന്നേയുള്ളൂ. അപ്പൊ അയാള് പറയുവാ വീട്ടിൽ ഒരു പ്രാന്തിയുള്ളത് അറിഞ്ഞോണ്ട് വന്ന ആലോചനയാ.. ഇതിലും നല്ലൊരു ആലോചന ഇനിയീ വീട്ടിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ എന്നൊരു ചോദ്യവും. വന്നില്ലെങ്കിൽ എന്റെ മോളിവിടെ കെട്ടാതെ നിന്നാലും ഇങ്ങനെയൊരുത്തനെ വേണ്ടെന്ന് പറഞ്ഞാണ് ആ കേസ് വിട്ടത്. പക്ഷേ അതുപറഞ്ഞാണ് ഇപ്പൊ എന്റെ കളിയാക്കൽ : നിനക്ക് കിട്ടുന്നതും വട്ടനെയിരിക്കുമെടീന്ന്.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *