അതിപ്പോ നിന്നെക്കെട്ടിയപ്പോഴും മാറ്റമൊന്നുമില്ലലോ… നിനക്കും പ്രാന്തല്ലേ… ഇവൾക്ക് അരയാണെങ്കി നിനക്ക് മുഴുവട്ടല്ലേ…
അച്ചു നിർത്തുന്ന മട്ടില്ലാത്തതിനാൽ ഞാൻ പതുക്കെ വണ്ടിയെടുത്തു. ബൈക്ക് സ്റ്റാർട്ടാക്കി പോർച്ചിൽനിന്നിറക്കിയതെ ചേച്ചി ഓടിവന്നു. ഒരു കയ്യിലൊരു ചെറിയ പേഴ്‌സും പിടിച്ച് ആ കയ്യിൽതന്നെ സാരിത്തുമ്പും പിടിച്ചാണ് വരവ്. വരുന്നവഴിയേ മുറ്റത്തേ തുളസിത്തറയിൽനിന്നൊരു കതിരും പറിച്ചു മുടിയിൽ തിരുകുന്നത് കണ്ടു. അയ്യോ… ചേച്ചിയുടെ നിലവിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ തുളസിച്ചെടിയുടെ കാൽഭാഗത്തോളം പറിച്ചു പിടിച്ചിട്ടുണ്ട്. ധൃതിയിൽ വലിച്ചുപറിച്ചപ്പോൾ ആ കമ്പ് അപ്പാടെ ഒടിഞ്ഞുപോന്നതാണ്. അതും കയ്യിൽപിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിനിൽക്കുകയാണ് കക്ഷി.
അമ്മേ… ദേയിവള് തുളസിയോടിച്ചേ… (അച്ചു കിട്ടിയ അവസരം മുതലാക്കാനുള്ള വ്യഗ്രതയോടെ വിളിച്ചുകൂവി. സീതാമ്മ വന്നലുടനെ പെണ്ണ് തെറി കേൾക്കുമെന്നറിഞ്ഞുകൊണ്ടുള്ള സൈക്കോളജിക്കൽ മൂവ്. അച്ചു വിളിച്ചു കൂവിയതും ആ കമ്പവടെയിട്ട് പെണ്ണോടിവന്ന് ബൈക്കിൽകേറി.)
പോ… പോ… വണ്ടിയെടുക്ക്… (ചേച്ചി വണ്ടിയെടുക്കാൻ ബഹളംകൂട്ടി.)
അല്ല സീതാമ്മകൂടി വന്നിട്ടു യാത്ര പറഞ്ഞിട്ടുപോയാൽപോരെ ??? (ഞാൻ കുസൃതിച്ചിരിയോടെ തിരക്കി.)
തലമണ്ട ഞാൻ അടിച്ചുപൊട്ടിക്കും. വണ്ടിയെടുക്കെടാ…( ചേച്ചി വീണ്ടും ചേച്ചിയായി. ഒറ്റ അലർച്ച. ഇത്തരം ഡയലോഗുകൾ വീശുമ്പോൾ ചേച്ചിയെന്റെ ഭാര്യായല്ല, എന്നെ തല്ലാനും അനുസരിപ്പിക്കാനും അവകാശമുള്ള പഴേ ചേച്ചിയാണ്. ആ സമയത്ത് വേണ്ടാതീനം കാണിച്ചാൽ കീറ് എപ്പൊക്കിട്ടീന്നു ചോദിച്ചേച്ചാ മതി. അത് അറിയാവുന്നത് കൊണ്ട് ഞാൻ പെട്ടന്ന് വണ്ടിയെടുത്തു.)
നീ അമ്മ വന്നിട്ടേ നീ വണ്ടിയെടുക്കൂ അല്ലെ… ??? വണ്ടി വീടിന്റെ കോമ്പൗണ്ട് കടന്നതും എന്റെ ഇടുപ്പിൽ പിടിച്ചൊന്നു നുള്ളിയിട്ട് പെണ്ണ് ചോദിച്ചു. ഹാ എന്നൊരു നിലവിളിയോടെ ഞാനൊന്നു പുളഞ്ഞു. പെട്ടന്നായതിനാൽ വണ്ടിയൊന്നു പാളി. പെട്ടന്ന് വണ്ടിപാളിയതും ചേച്ചി വീഴുമെന്ന്പേടിച്ചെന്നെ കെട്ടിപ്പിടിച്ചിരുന്നു. കണ്ണാടിയിലൂടെ നോക്കുമ്പോ കണ്ണൊക്കെയടച്ചു പേടിച്ചാണിരിപ്പ്. ആ ഇരിപ്പ് കണ്ടതും പറയാൻവന്ന തെറി ഞാനങ്ങു വിഴുങ്ങി. വണ്ടി വിട്ടു.
പിശാചിന്ന് കൊല്ലുവോ എന്നെ ???
വണ്ടി വീണ്ടും ഓടാൻ തുടങ്ങിയിട്ടും ചേച്ചി വിറച്ചിരിക്കുന്നത്കണ്ട് ഞാൻ ചോദിച്ചു. പണ്ടേ എങ്ങോട്ടെങ്കിലും പോകുമ്പോ എന്തെങ്കിലും മിണ്ടിപ്പറഞ്ഞു പോയില്ലെങ്കിൽ ഏതാണ്ട് പോലാ. പക്ഷേ ഞാനതു പറഞ്ഞിട്ടും പെണ്ണൊന്നും മിണ്ടുന്നില്ല. ആകെയൊരു ശോകമൂകഭാവം.
ടോ എന്നാപറ്റി ??? ഞാൻ ഒന്ന് ഇളകിക്കൊണ്ടാണ് ചോദിച്ചത്. എന്നെ ചുറ്റിയിരുന്ന കൈ ഇളകിയപ്പോൾ പെണ്ണൊന്നു മുഖമുയർത്തി. എന്നിട്ട് ഒരൽപ്പം വലിഞ്ഞിരിക്കാൻ നോക്കി.
വേണ്ട. ചേർന്നിരുന്നോ… അങ്ങനെ ഇരിക്കുന്നതാ സുഖം… !!! (ഞാൻ ചെറുചിരിയോടെ പറഞ്ഞു. അറിയാതൊരു ചിരിയാ മുഖത്തും വിരിഞ്ഞു)
അയ്യട… വല്ലാതെ സുഖിക്കണ്ട… (പെണ്ണ് വീണ്ടും ഫോമിലായി. പക്ഷേ അങ്ങനെ പറഞ്ഞെങ്കിലും എന്നോട് കൂടുതൽ പറ്റിചേർന്നിരുന്നു.)

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…