രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ടീ ചേച്ചീ… പേടിച്ചുപോയോ നീ വണ്ടി പാളിയപ്പോ ???

ഉം.. ഞാൻ പെട്ടന്നെന്തോ ഓർത്തോണ്ടു നുള്ളീതാ. പക്ഷേ ഞാൻ കാരണമെന്റെ ജോക്കുട്ടനൂടി വീണേനെന്നോർത്തപ്പോ….

അയ്യേ… ഇതൊക്കെയൊരു രസമല്ലേടീ… ഞാനുള്ളപ്പോ നീ വീഴാനോ ??? (ആശ്വസിപ്പിക്കുന്ന മട്ടിലൊന്നു പറഞ്ഞതും ഞാൻ വണ്ടിയൊരു വെട്ടിക്കലും. പെണ്ണൊരു നിലവിളി. കൂട്ടത്തിൽ കെട്ടിപ്പിടുത്തവും അല്പം ശക്തിയിലായി. വണ്ടി നേരെയായതും ഞാനൊരൊറ്റച്ചിരി. ഞാൻ മനപ്പൂർവ്വം വെട്ടിച്ചു പേടിപ്പിച്ചതാണെന്നു മനസ്സിലായതും ഒരുനീക്ക് വഴക്കും നുള്ളലും സമ്മാനം . അപ്പോഴും ഞാൻ ചിരിച്ചു. )

തല്ലുകൊള്ളിത്തരം കാണിച്ചിട്ടിരിന്നു കിണിക്കല്ലേ… എന്റെ നല്ലജീവനങ്ങു പോയി…. !!!

ഇതൊക്കെ ജോക്കുട്ടന്റെയൊരു ചെറിയ നമ്പറല്ലേടീ ചേച്ചിക്കുട്ടീ…

തിരക്കൊഴിഞ്ഞ മെയിൻ റോഡിലൂടെ വണ്ടി പായിക്കുമ്പോഴും ചേച്ചിയെ ഒരൊന്നുപറഞ്ഞു ശുണ്ഠിപിടിപ്പിച്ച്ചുകൊണ്ടിരുന്നു. അതിനെല്ലാം ഉരുളക്കുപ്പേരിപോലെ മറുപടിയും അടിയുമിടിയുംകടിയുമൊക്കെ മുറയ്ക്ക് കിട്ടിക്കൊണ്ടുമിരുന്നു. പക്ഷേ വരുണന്റെവെളിച്ചം ചെറുതായിവീണുകൊണ്ടിരിക്കെ, ആ ഇളം തണുപ്പിൽ ചേച്ചിയുമൊന്നിച്ചുള്ള ആ യാത്ര വല്ലാത്തൊരു ഫീലായിരുന്നു എനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നത്.

സുജിത്ര നമ്മള് ചെല്ലുമ്പോഴേക്കും അവിടെ കണ്ടേക്കാമെന്നാ പറഞ്ഞത്. ഇന്നലെയൊക്കെ രാവിലെ ഭയങ്കര തെരക്കായിരുന്നു, വണ്ടിയാ മാവിൻചോടിന്റെയവിടെ വെച്ചാ മതീന്നാ അവള് പറഞ്ഞത്. അല്ലെങ്കിൽ എടുതോണ്ടുപോരാൻ പാടായിരിക്കൂന്ന്… !!!

നിനക്ക് വല്ല ആവിശ്യോമൊണ്ടാരുന്നോ പെണ്ണേ അവരോടൊക്കെ വരൂന്ന് പറയാൻ… വെറുതെ അവരെക്കൂടി ബുദ്ധിമുട്ടിക്കാനായിട്ട്.

അതിന് ഞാനല്ല അവളാ എന്നോട് വരണോന്നും പറഞ്ഞു നിർബന്ധം പിടിച്ചത്.

ഉവ്വുവ്വ. നിന്നെയെനിക്കറിയരുതോ ???

ആ അങ്ങനെയെങ്കി അങ്ങനെ. കല്യാണം കഴിഞ്ഞേപ്പിന്നെ ആദ്യായിട്ടാ ഒരാള് വിരുന്നിന് വരണോന്നും പറഞ്ഞു വിളിക്കുന്നെ. വരില്ലെന്നെങ്ങനാ പറയുക ??? എനിക്കുവില്ലേ കൊതി… ???!!!.

പെണ്ണിന്റെ സ്വരത്തിലൊരു സങ്കടംപോലെ. ഞാനാ മിററിലൂടെ നോക്കുന്നത് കണ്ടതും പെണ്ണ്പെട്ടന്ന് മുഖം മാറ്റി. കണ്ണ് നിറഞ്ഞന്നെനിക്കു മനസിലായി. അതെന്നെ കാണിക്കാതിരിക്കാനാണ് പെട്ടന്ന് മുഖം വെട്ടിച്ചത്. അല്ലെങ്കിലും പെണ്ണ് പറഞ്ഞതിലും ഒരല്പം കാര്യമില്ലാതില്ല. കാര്യം അന്നുവരെ ഒരുപകാരവും ഉണ്ടായിരുന്നില്ലെങ്കിലും ബന്ധുക്കൾ എന്നു പറയുന്ന കുറേയെണ്ണമുണ്ടല്ലോ. പ്രായം കുറഞ്ഞവൻ… അതുമൊരന്യജാതിക്കാരൻ ചേച്ചിയെ കെട്ടിയതിന് ഭൂകമ്പം തന്നെ അവിടുണ്ടായി.

സ്വജാതിയിൽതന്നെ ഇങ്ങനെയൊരു അസുഖക്കാരിയെ വേളികഴിക്കാൻ ആളുണ്ടായിരുന്നത്രെ. ആരോടും ചോദിക്കാതെ തന്നിഷ്ടം കാണിച്ചതിനാൽ ഇനിയൊരു കാര്യത്തിനും അവരെ വിളിക്കരുത് എന്നൊക്കെയായി വർത്താനം. അവസാനം പോടാ കോപ്പേന്ന് പറഞ്ഞ് ഇറക്കിവിടേണ്ടി വന്നു. അതോടെ അക്കാര്യത്തിൽ തീരുമാനമായി. അതിൽനിന്ന് വല്യ വ്യത്യാസമില്ലായിരുന്നു എന്റെ കുടുംബത്തിലും. അതോടെ ബന്ധുക്കൾ എന്നൊരു വിഭാഗം ആ വഴിയേ പോയി. അതോടെ വിരുന്നിനുപോക്ക് എന്നൊരു സംഗതി ഇന്നേവരെ ഉണ്ടായിട്ടുമില്ല.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *