ഇല്ലെന്റെ പൊന്നേ…
ഉം… അങ്ങനെ വഴിക്ക് വാ… ഉം… ഇനി സത്യം പറ… എന്നെക്കുറിച്ചല്ലേ ഓർത്തെ… ???
അതെയെന്റെ പൊന്നോ… ഹോ എന്നാ ഇടിയാടീ മഹാപാപീ നീ ഇടിച്ചത്. എന്റെ പൊറം പൊളിഞ്ഞുന്നാ തോന്നുന്നെ…
വേണ്ടാതീനം പറഞ്ഞാനീ ഇനീം മേടിക്കും.
വെറുതെയല്ലടി നിന്റെ കാലുരണ്ടും ഒടിഞ്ഞത്… ഇതല്ലേ സ്വഭാവം.
നീ കൊണ്ടോയി ഒടിച്ചതല്ലേ… ഇനി അനുഭവിച്ചോ…
അമ്പടീ… വെറുതേയിരുന്ന എന്നെ സിനിമാ കാണാൻ പോകാം അതുതരാം ഇതുതരാമെന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു കൊണ്ടോയി ഉരുട്ടിയിട്ടിട്ട് കുറ്റം എനിക്കോ… ????
ങാഹാ… ആര് പറഞ്ഞു കൊണ്ടോവാൻ… ??? പെണ്ണുങ്ങള് അങ്ങനെ പലതും പറയും. അതൊക്കെകേട്ട് ചാടാൻ പോയാ ഇങ്ങനെയിരിക്കും.
ഞാൻ കൊണ്ടൊയതല്ലല്ലോ കുറ്റം. നീ സാരി ഉടുത്തതല്ലേ… നിന്നോട് ഞാൻ പറഞ്ഞതല്ലേടീ പലവട്ടം. സാരിത്തുമ്പ് മടക്കിപ്പിടിക്കണം… മടക്കിപ്പിടിക്കണം എന്ന്. എന്നിട്ടിപ്പൊ… ഹും.. ചാകാഞ്ഞത് ഭാഗ്യം.
ആരടെ ഭാഗ്യം… ???
എന്റെ. ഹോ ഒരു മരണമെന്നൊക്കെപ്പറഞ്ഞാ എന്താ ഇപ്പ ചെലവ്. ഹോ അത് മൊത്തം എന്റെ തലേലാവില്ലാരുന്നോ…
ദേ ഇനീം വേണോ…
എന്റെ പൊന്നോ വേണ്ടായെ….
ഉം… അന്ത ഭയം ഇറുക്കണം. എന്നിട്ട് പറ.. എന്നതാ ഓർത്തേന്ന്…
നീയതിതുവരെ വിട്ടില്ലേ… ???
കളിക്കാതെ പറ ജോക്കുട്ടാ….
എടി പോത്തേ… ഞാൻ നിന്നെക്കുറിച്ചല്ലാതെ വേറാരെക്കുറിച്ചോർക്കാനാ… ഞാൻ നമ്മടെ പഴേ കാര്യങ്ങളൊക്കെ സ്വപ്നം കാണുവാരുന്നു.
എന്നിട്ട്…. ??? (പെണ്ണിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു)
എന്നിട്ടെന്നാ നല്ല സൂപ്പറായിട്ടു കണ്ടോണ്ടിരിക്കുമ്പഴാ പെട്ടന്ന് നിന്റെയാ ചോര ഒലിപ്പിച്ചോണ്ടു മലന്നുള്ള കെടപ്പ് പെട്ടന്ന് മനസ്സിലേക്ക് വന്നത്. ഞെട്ടിയിങ്ങെണീറ്റു…. !!!
പറഞ്ഞതും ഞാൻ വീണ്ടുമാ വയറിലേക്ക് ചുറ്റിപ്പിടിച്ചു കിടന്നു. കൂട്ടത്തിൽ പുതപ്പിന് വെളിയിലൂടെയാ വയറിലൊന്നുമ്മ വെച്ചു. പെണ്ണൊന്നു കിണുങ്ങി. അതോടെ വീണ്ടും ഞാനൊരു ഉമ്മകൂടി വെച്ചു. പെട്ടന്നാണ് വാതിലിൽ മുട്ടു കേട്ടത്. ഞാൻ എണീറ്റുപോയി വാതിൽ തുറന്നു. പൂട്ടിയിട്ടൊന്നുമില്ലെങ്കിലും ചെന്ന് തുറന്നാലേ കേറൂ. ചെന്നു നോക്കുമ്പോ ഡോക്ടറാണ്. കാണാൻ തരക്കേടില്ലാത്ത ഒരു ലേഡി ഡോക്ടർ. ഒരു പത്തുമുപ്പതു വയസുകാണും.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…