രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ചുമ്മാ ശിവേട്ടന്റെ വീട്ടിലും വിശാലിന്റെ വീട്ടിലുമൊക്കെ പോയിട്ട് വന്നെങ്കിലും അതൊന്നും ഈ ഗണത്തിൽ പെടുന്നില്ലാലോ. ആ പറയുമ്പോ ഇനി വേറെ ബന്ധുക്കളൊന്നും ഇല്ലാത്തസ്ഥിതിക്ക് അതും ആ ഗണത്തിൽ പെടുത്താമല്ലെ… ???!!!.

അയ്യേ… എന്റെ പെണ്ണ് വിരുന്നിനുപോവാനിറങ്ങീതാണോ ??? ഞാനുമോർത്തു എന്താ പുതിയ ഷർട്ടൊക്കെത്തന്നു സോപ്പിടുന്നെന്ന്… !!!

ഇത് അതിനൊന്നും മേടിച്ചതല്ല. ജോക്കുട്ടനല്ലേ അങ്ങോട്ട് പോയ ദിവസം കടേൽപോയി കളക്ഷൻ എടുത്തോണ്ട് വന്ന് അക്കൊണ്ടിലിട്ടു തരണംന്ന് പറഞ്ഞേ… അച്ചൂനോട് പോകാൻ പറഞ്ഞപ്പോ അവൾക്ക് ഒറ്റക്ക് പോകാൻ മടി. അപ്പൊ ഞാനൂടി പോയതാ. അവിടെത്തിയപ്പോ ഈ ഷർട്ട് കണ്ടു. നല്ല ചേർച്ചയായിരിക്കൂന്നുതോന്നീപ്പൊ എടുത്തോണ്ട് പോന്നതാ…

അമ്പടീ… എന്റെ കടേന്നു ഷർട്ടെടുത്തൊണ്ടുവന്ന് എനിക്കുതന്നെതന്നിട്ടെന്നെ സോപ്പിടുന്നോ ??? പഠിച്ച കള്ളിതന്നെയാണല്ലോടീ നീയ് ???

പിന്നേ… എവിടുന്നെടുത്താലെന്നാ ??? കാശ് കൊടുത്തിട്ടല്ലേ എടുത്തത് ???.

കാശ് കൊടുത്തോ ??? ആര് ???

ഞാൻ. അല്ലാണ്ടാരാ ??? കാശൊന്നും വേണ്ടാന്നവരു പറഞ്ഞതാ. പക്ഷേ എനിക്കൊരു തൃപ്തി വന്നില്ല. അതോണ്ട് ഞാൻ കാശ് കൊടുത്താരുന്നു. അത് കണ്ടപ്പഴേ ആ പെണ്ണുങ്ങളൊരു ചിരി…

അല്ലാണ്ടുപിന്നെ ??? പിറ്റേന്ന് ആ കാശുംകൂടി വീട്ടിലോട്ട്തന്നെ കൊണ്ടുവരും. പിന്നെ ചിരിക്കാതെന്തു ചെയ്യും ???.

ഓ. അത് ഞാനങ്ങു സഹിച്ചു.  (പെണ്ണിനതങ്ങിഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.)

ആ കൊടുക്കാനുള്ളത് കൊടുത്തു… എടുക്കാനുള്ളത് എടുത്തു. അല്ലാ കാശുണ്ടായിരുന്നോ നിന്റെകയ്യില് ???

ഞാൻ ബാങ്കിലിടാൻ തന്നതീന്നെടുത്തു കൊടുത്തു… !!!

പെണ്ണ് ചെറുചമ്മലോടെ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു. വീട്ടിലോട്ട് കൊണ്ടുപോകാൻ വെച്ച കാശീന്ന് കാശെടുത്തുകൊടുത്തിട്ട് ആളുകളിച്ചു പോന്നേക്കുന്നു. ആ മണ്ടതാരമോർത്താവും അവര് ചിരിച്ചതും. പിറ്റേന്ന് അതേ കാശുതന്നെ വീണ്ടും വീട്ടിലേക്ക് വരുമല്ലോന്നോർത്ത്. അതോ എന്റെ പെണ്ണിന്റെയോരോ തീരുമാനങ്ങളോർത്തോ ???!!!. സാധാരണ ഒരാളുടെ കടയിൽ അയാളുടെയും വീട്ടുകാരുടെയും മാത്രമല്ല മുള്ളിത്തെറിച്ച ബന്ധത്തിലുള്ളവരുടെപോലും കാശ് കിട്ടാറില്ല. അതുമാവാം കാരണം. ഇവിടെ ഓണറിന്റെ ഭാര്യ കാശുംകൊടുത്തിട്ട് പോകുന്നു. ആ ചിരിക്കാനുള്ളതുണ്ട്. പക്ഷേ ഞാൻ ചിരിക്കാൻ പാടില്ലായിരുന്നു. ചൂണ്ടുവിരൽകൊണ്ട്‌ പള്ളക്കൊരു കുത്തുകിട്ടിയപോഴാണ് അതെനിക്ക് ബോധ്യമായതെന്നു മാത്രം.  ഇടുപ്പിന്റെ മാംസളതയിൽ കുത്തു കിട്ടുമ്പോ എന്താ സുഖംന്നറിയോ ??? കണ്ണീന്നു പൊന്നീച്ച പാറും. ചുമ്മായിരിക്കുമ്പോ ചെയ്തു നോക്കാവുന്നതാണ്. നല്ല രസമായിരിക്കും. അല്ല അപ്പൊ അച്ചു ഷർട്ട് കണ്ടില്ലേ ??? അവളും ഉണ്ടായിരുന്നെന്നല്ലേ പറഞ്ഞത്. എനിക്കൊരു ഡൗട്ട് വന്നു. ഒന്നുകിൽ രണ്ടുംകൂടി രാവിലെ ഷോ ഇറക്കിയതാണ്. അല്ലെങ്കിൽ അവളിതു കണ്ടിട്ടില്ല. ആ വഴിയേ കണ്ടുപിടിക്കാം. ഷോ ഇറക്കിയതാണെങ്കി… മോളെ അച്ചൂ നീ മേടിക്കും.

എന്തായാലും കുത്തുകിട്ടിയതോടെ ഞാൻ ഡീസന്റായി. പിന്നെ ആ വിഷയത്തിൽ വേറെ ഡയലോഗൊന്നും വിട്ടില്ല. കുറേനേരത്തേക്ക് പെണ്ണും മൗനിയായിരുന്നു. എന്തോ ആലോചിച്ചിരിക്കുന്നപോലെ. കല്യാണം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഈ വഴിക്കൊക്കെ പോരുന്നത്. ഫോറസ്റ്റുകാരുമായി യുദ്ധംചെയ്ത്  പൊതുമരാമത്ത് വകുപ്പ് റോഡ് ഒരു പത്തുപതിനഞ്ചു കിലോമീറ്റർ കൂടി ദൂരത്തിലൂടെയാക്കിയിട്ടുണ്ട്.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *