എന്തായാലും പുതിയ ടാറിങ് ആയതിനാൽ അതത്ര സാരമാക്കാനില്ല. കുറച്ചുസമയം മിണ്ടാതിരുന്നപ്പോഴേക്കും പെണ്ണിനും ബോറടിച്ചുതുടങ്ങി. ഞാനാവട്ടെ ഡ്രൈവിങ്ങിന്റെ ശ്രദ്ധയിൽ മാത്രമായിരുന്നുതാനും. ചേച്ചിയെന്നോട് കുറച്ചുകൂടി ചേർന്നമർന്നിരിക്കുന്നത് ഞാനറിഞ്ഞു. ആ ദേഹത്തിന്റെ ചൂട് എന്നിലേക്ക് കൂടുതലായി എത്തിത്തുടങ്ങി. എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചിരുന്ന കൈ ഒരല്പംകൂടി മുറുകിയതോടെ ഇരട്ടി സുഖം.
ജോക്കുട്ടാ… ഞാനൊരു കാര്യം പറയട്ടെ… ???
ഉം… ???
പറഞ്ഞാ എന്നോട് ദേഷ്യപ്പെടരുത്. വഴക്കും ഉണ്ടാക്കരുത്.
ഉം.. ??? അതെന്നാടീ പെട്ടന്നങ്ങനെയൊരു കാര്യം ???..
പറഞ്ഞാ എന്നോട് ദേഷ്യപ്പെടൂല്ലലോ ???
നീ കാര്യം പറയെടീ …
അതേ… വിശുവില്ലേ…
വിശുവോ ??? ഏത് വിശു ???
നമ്മടെ വിശു. ഹോ അതുകൂടിയറിയില്ലേ ???
ആ അവൻ ???
അവനെന്നോടിന്നലെയൊരു കാര്യം പറഞ്ഞു.
ഐലവ്യൂന്നു വല്ലോമാണോടീ ??? ( ഞാൻ ഇടക്കുകയറി ചിരിയോടെ ചോദിച്ചു. )
പോ പിശാചേ…. (കൈചുരുട്ടിയെന്റെ പുറത്തിനിട്ടൊരു ഇടി തന്നിട്ടാണ് ബാക്കി പറഞ്ഞത്.). അവനേ… അവനാ റോസിനെ ഇഷ്ടമാണെന്ന്.
ങേ… !!! എന്നാന്നാ പറഞ്ഞേ.. ??? (ഞാൻ ഞെട്ടി വണ്ടിനിർത്തി. എന്നിട്ട് കാലുകുത്തി ഒരു വശത്തേക്കൊന്നു ചെരിഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് നോക്കി. )
ഉം… എന്നാ ???
എടീ നീയിപ്പോ എന്നാന്നാ പറഞ്ഞെന്ന് ???
അതിനിത്രക്ക് ഞെട്ടാനെന്തിരിക്കുന്നു ??? (പെണ്ണിന്റെ സ്വരത്തിലും ഭാവത്തിലുമൊരു അസൂയയോ ദേഷ്യമോ എന്തോ… )
അ…. അതൊന്നുമല്ല. നീ പറ…
ദേ കൂടുതൽ ഞെട്ടലൊന്നും വേണ്ടാട്ടോ. എനിക്കത് കേട്ടപ്പോ ഭയങ്കര സന്തോഷവാ തോന്നീത്.
എന്തിന് ???
ആ ശല്യം ഒഴിവാകുമല്ലോന്നോർത്.
പോടീ പുല്ലേ. കോമഡി പറഞ്ഞോണ്ടിരിക്കാതെ കാര്യം പറയുന്നുണ്ടോ നീ… ???
അതിപ്പോ കൂടുതലെന്നാ പറയാനാ… അവന് അവളെ ഇഷ്ടമാണെന്നെന്നോട് പറഞ്ഞു.
പെണ്ണേ നീ കളിക്കാതെ കാര്യം പറയുന്നുണ്ടോ ??? (ഞാനല്പം ദേഷ്യത്തിലായി. എന്റെ മൂഡ് മാറിയത്കണ്ടിട്ടാവണം ചേച്ചിയും പെട്ടന്ന് കോമഡി വിട്ടു. )
ജോക്കുട്ടാ… അവന് പണ്ടേ ഇഷ്ടമായിരുന്നൂന്ന്. പറയാത്തതാ… നമ്മടെ പ്രശ്നമൊക്കെക്കാരണം അവനിതുവരെ മിണ്ടാത്തയാ…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…