രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ങേ… ???

ജോക്കുട്ടാ… ജോക്കുട്ടനാ കുട്ടിയോടൊന്നു സംസാരിക്കുവോ ??? ജോക്കുട്ടൻ പറഞ്ഞാലവള് കേൾക്കും. അങ്ങനെയാ അവനും പറഞ്ഞേ. ആ കുട്ടിയോടൊ ജോക്കുട്ടനോടോ നേരിട്ടുപറയാൻ അവന് മടിയാ. അതാ എന്നോട് പറഞ്ഞേ. ഒന്ന് സംസാരിക്കു ജോക്കുട്ടാ… ആ കുട്ടിയിങ്ങനെ കെട്ടാതെ നിക്കുന്നതുകാണുമ്പോ എനിക്കെന്തോ ഒരു…

ഞാനൊന്നും പറഞ്ഞില്ല. വണ്ടിയെടുത്തു. എന്തൊക്കെയോ എന്റെ മനസ്സിലൂടെ പോയിക്കൊണ്ടിരുന്നു. അവനിങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. പെട്ടന്നങ്ങനെകേട്ടപ്പോൾ എന്തോ ഒരു …

അവനെന്നാ ഈ പ്രേമം തുടങ്ങീതെന്നു വല്ലോം പറഞ്ഞോ… ??? (ഞാൻ കുറേനേരത്തെ ആലോചനക്കു ശേഷം ചോദിച്ചു.)

ഇല്ല. അവളെ സമാധാനിപ്പിക്കാൻ വിളിച്ചു വിളിച്ച് ഇഷ്ടമായതാണെന്നാ പറഞ്ഞേ. ജോക്കുട്ടനോടെങ്ങനെയാ പറയുന്നെന്ന് അവനറിയില്ല. നീയെന്തു ചിന്തിക്കൂന്നോർത്താ… പാവം.

ഉം… ഞാനൊന്നു മൂളി. ഞാൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു.

ജോക്കുട്ടാ … ചോദിക്കുവോ ???

അതിന് ഞാനവളേം വിളിച്ചോണ്ടിരിക്കുവാണോ ??? കണ്ടാ ചോദിക്കാം. അല്ലാതെ ഓരോ മൈര്…  (എനിക്ക് പെട്ടന്നെന്തോ ദേഷ്യം വന്നു. ഞാൻ പൊട്ടിത്തെറിച്ചു)

അതിന് ജോക്കുട്ടനെന്തിനാ ദേഷ്യപ്പെടുന്നെ… ??? നിർത്ത്… നിർത്ത്..
വണ്ടി നിർത്താൻ….

ചേച്ചി വണ്ടിയിലിരുന്നു ബഹളംവെച്ചു. ഉദ്ദേശം അറിയാവുന്നതിനാൽ ഞാൻ നിർത്തിയില്ല. പക്ഷേ ചാടുമെന്നായപ്പോ നിർത്തേണ്ടി വന്നു. വണ്ടി നിന്നതും ചേച്ചി പുറകിൽനിന്നു ചാടിയിറങ്ങി മുന്നിലേക്ക് വന്നു. എന്നിട്ട് കയ്യിലിരുന്ന പേഴ്‌സ് വണ്ടിയുടെ ടാങ്കിന് മുകളിലേക്ക് വെച്ചു. എന്നിട്ട് കൈ എളിയിൽകുത്തിനിന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ ശക്തിതാങ്ങാനാവാതെ ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. പക്ഷേ പെണ്ണ് പെട്ടന്നെന്റെ തല ഇരുകൈകൊണ്ടും പിടിച്ച് തന്റെ നേർക്കാക്കി. എന്നിട്ട് പിടിവിടാതെ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു.

നീയെന്നതാടീയീക്കാണിക്കുന്നെ ???

പറ. ഇനി പറ. കുറച്ചു മുമ്പേ പറഞ്ഞപോലെ ഒന്നൂടെ പറ.

ഞാൻ ചേച്ചിയുടെ മുഖത്തേക്കുതന്നെ നോക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞാൻ മുഖം താഴ്ത്തി. ചേച്ചിയുടെ മുഖത്ത് പല ഭാവങ്ങളും മാറിമറിഞ്ഞു. പെട്ടന്ന് ചേച്ചി വീണ്ടുമെന്റെ മുഖം പിടിച്ചുപോക്കി, മുഖത്തേക്ക് വീണ്ടും നോക്കി.

എന്താ… ഇപ്പഴും… ഇപ്പഴും ഇഷ്ടമാണൊ അവളെ ??? (ചോദിക്കുമ്പോൾ ആ കണ്ണുകളിലുമൊരു നനവ്.)

ടീ ഞാൻ… (ഉത്തരം പറയാതെ ഞാൻ വിക്കി.)

വേണ്ട. പറയണ്ട. എനിക്കറിയാം. എനിക്കറിയാം അവള് വീണ്ടും വന്നലെന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്നുണ്ടെന്ന്. ഇനി ഇതുകൂടി പറയണ്ട. (ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് പറഞ്ഞുതീരുംമുമ്പേ കരഞ്ഞുപോകുമോന്നോർത്താവും ചേച്ചി പെട്ടന്ന് ചുണ്ടുകൾ കടിച്ചുപിടിച്ചു.)

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *