ഹേയ്… ചേച്ചിക്കുട്ടീ… ടീ… നിന്നെക്കളഞ്ഞിട്ടു ഞാൻ പോകുവോടീ.. (ഞാൻ പെട്ടെന്ന് നടുറോഡാണെന്നുകൂടി ചിന്തിക്കാതെ ചേച്ചിയെ ചേർത്തുപിടിച്ചു. )
എന്നാലും… എന്നാലും… (ചേച്ചി ബാക്കിപറയാതെനിന്ന് വിങ്ങിപ്പൊട്ടി.)
ഇല്ല. പോകില്ല. നിന്നെയെനിക്കു വേണം. ഈ ജന്മം മുഴുവനും. ( പെട്ടന്ന് വായിൽവന്നത് അതായിരുന്നു. അതുകേട്ടതും ഒരേങ്ങലോടെ ചേച്ചിയുമെന്നെ ചുറ്റിപ്പിടിച്ചു. എന്നിട്ടെന്നെയാ ദേഹത്തോട് ചേർത്തുപിടിച്ചിട്ടൊരൊറ്റക്കരച്ചില്. എന്റെ ചങ്ക് പൊടിഞ്ഞു. )
ചേച്ചിക്കുട്ടീ… ടീ… ഇത് റോഡാടീ… പീഡനക്കേസിലുഞാൻ അകത്തുപോകുമെടീ… വിടെടീ…
കുറച്ചു കഴിഞ്ഞു പെട്ടന്ന് പരിസരബോധം വന്ന് ഞാൻ ചേച്ചിയെ അടർത്തിമാറ്റി. നന്നായി കരഞ്ഞിരിക്കുന്നു. അതാ മുഖം കണ്ടാലേ മനസ്സിലാവും.
ആ ഇപ്പൊക്കണ്ടാൽ ഞാൻ പിടിച്ചു പീഡിപ്പിച്ചൂന്നുതന്നെ തോന്നും. നീയെന്നെ അകത്തുവിടുമോ ??? ( ഞാനാ മൂഡോന്നു മറ്റാനൊന്നു ചിരിക്കാൻ ശ്രമിച്ചു. ചേച്ചിയും. പക്ഷേ രണ്ടുപേരുടെയും ചിരിക്കൊരു വോൾട്ടേജ് കുറവാണെന്നു രണ്ടുപേർക്കും ഒരുപോലെ മനസ്സിലായി. )
ബാ കേറ്. കുറച്ചു ചെല്ലുമ്പോഴൊരു ചായക്കടയുണ്ട്. അവിടെത്തിയിട്ട് മുഖമൊക്കെയൊന്നു കഴുകാം.
ഞാൻ ചേച്ചിയോടായി പറഞ്ഞു. മറിത്തൊന്നും പറയാതെ ചേച്ചി കയറിയിരുന്നു. ടാങ്കിൽ വെച്ചിരുന്ന പേഴ്‌സെടുത്തു നീട്ടിയപ്പോൾ യാന്ത്രികമായാണ് വാങ്ങിയത്. വണ്ടി ഓടിത്തുടങ്ങിയിട്ടും കുറച്ചുസമയം രണ്ടുപേരും മിണ്ടിയില്ല. ഇന്നത്തെ സർവ മൂഡും പോയപോലെ. ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് രണ്ടുപേർക്കും തോന്നി.
ജോക്കുട്ടാ… നമ്മക്ക്… നമ്മക്കവളോടിതു പറയണം ജോക്കുട്ടാ… അല്ലെങ്കി… അല്ലെങ്കി ശെരിയാവൂല്ല. ഇങ്ങനെ… ഇങ്ങനെ നീറിപ്പുകയുന്നത് കാണാനെനിക്കു വയ്യ..
തീരുമാനമെടുത്തപോലെ കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു. അതിനും ഞാൻ മറുപടി കൊടുത്തില്ല. വണ്ടി മുമ്പോട്ടു പോയിക്കൊണ്ടിരുന്നു. ആ ചെറിയ ചായക്കടയിലെത്തിയപ്പോഴാണ് പിന്നെ വണ്ടി നിർത്തിയതും രണ്ടുപേരും പിണമെന്തെങ്കിലും പറഞ്ഞതും. ആവഴി വന്നിട്ട് കുറേക്കാലമായതിനാൽ അവിടെത്തുംവരെ ആ ചായക്കട അവിടുണ്ടോന്നൊരു സംശയമായിരുന്നു. കൈകഴുകാൻ വെച്ചിരുന്ന വെള്ളമെടുത്തു ചേച്ചി കയ്യും മുഖവുമൊക്കെകഴുകി.
കഴിക്കാനെന്താ എടുക്കണ്ടേ മക്കളെ… ??? കപ്പയായില്ല. അപ്പമോ ഇടിയപ്പമോ എടുക്കാം…
ചേച്ചി മുഖം കഴുകുന്ന സമയത്ത് ഞാനാ ബെഞ്ചിലേക്ക് ഇരുന്നപ്പോൾ ചായക്കടക്കാരൻ ചേട്ടന്റെ സ്നേഹംനിറഞ്ഞ ചോദ്യം.
വേണ്ട ചേട്ടാ. ഓരോ കട്ടൻ മാത്രം മതി. കാപ്പികുടിച്ചിട്ടാ ഇറങ്ങിയത്.
ചായയോ കാപ്പിയോ ??
കാപ്പിയായിക്കോട്ടെ…
വാനിലയുടെമണവും ഏലത്തിന്റെ ചെറുരുചിയുമുള്ള നല്ല രസികൻകാപ്പി. കുടിച്ചപ്പോൾ മനസ്സ് നിറഞ്ഞപോലെ. ചേച്ചിക്കും ഇഷ്ടപ്പെട്ടന്ന് മുഖം കണ്ടപ്പഴേ മനസ്സിലായി.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…