കല്ലമ്പലത്തിലേക്കണോ മക്കളെ… ???
അതേ. എന്തേ… ???
അല്ല അല്ലാണ്ടീവഴി ഈ സമയത്താരും വരാറില്ലേ… എല്ലാരും തെക്കുംഭാഗത്തോടെ പോകുകയെയുള്ളൂ. ഇവഴിക്ക് വണ്ടി വരണമെങ്കി എട്ടൊക്കെ കഴിയണം.
ഓ.
മനസ്സറിഞ്ഞു പ്രാർത്ഥിച്ചോളൂ മക്കളേ..
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവനാ… പ്രാർത്ഥിക്കുന്നതെല്ലാം ഭലിക്കും…
എട്ടുരൂപയുടെ ചായക്ക് പത്തുവെച്ചു കൊടുത്തിട്ട് ബാക്കി വേണ്ടെന്നും പറഞ്ഞു
വണ്ടിയിൽ കയറുമ്പോൾ ചേട്ടന്റെ സ്നേഹോപദേശം. ഞാനൊന്നു ചിരിച്ചു.
എന്റെ പൊന്നുചേട്ടാ ചതിക്കല്ലേ… രണ്ടുകൊല്ലം മുമ്പ് ഇവിടൊരാള് പ്രാർത്ഥിച്ചതിന്റെ ഫലമാ ഇപ്പൊ ഞാനനുഭവിക്കുന്നത്. ഇനി വയ്യായെ… !!!
ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായതും ചേച്ചിയെന്റെ പുറത്തിനിട്ടൊന്നുകുത്തി. അതുകണ്ടതും ചേട്ടൻ ആർത്തുച്ചിരിച്ചു. പല്ലില്ലാത്ത മോണകാട്ടിയുള്ള ഒട്ടും കള്ളമില്ലാത്ത നല്ലസ്സല്ചിരി. ഞാനും ചിരിച്ചു. മനസ്സിലെ സങ്കടമെല്ലാം അറിയാതെ മാറുകയായിരുന്നു.
അതുകൊണ്ടെന്താ മക്കളേ… മാലാഖക്കുഞ്ഞു പോലൊരു കൊച്ചിനെയല്ലേ കിട്ടേയെക്കുന്നത്…
ഉവ്വ. മാലാഖക്കുഞ്ഞ്. എന്റെ പൊന്നുചേട്ടാ ഇത് നല്ലൊന്നാന്തരം വെട്ടുപോത്താ… ഈ ആട്ടിൻതോലിട്ട ചെന്നായയെന്നൊക്കെ വിളിക്കൂലെ… അതുപോലെ…
ചെന്നായയല്ലേ… വീട്ടിലോട്ട് ചെല്ലട്ടെട്ടോ… കാണിച്ചുതരാം ഞാൻ. (ഞാനും ചേട്ടനും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ടിരുന്ന പെണ്ണ് എന്റെ വയറിലൊന്നു പിച്ചികൊണ്ട് പറഞ്ഞു.)
അപ്പൊ പോയെക്കുവാ ചേട്ടാ…
യാത്ര പറഞ്ഞിട്ടു വണ്ടിയെടുത്തു. പിന്നീടുള്ള യാത്ര ആദ്യത്തേത്‌പോലെ ഓളമായിരുന്നു. ഞാനോ ചേച്ചിയോ പിന്നീട് റോസിനെക്കുറിച്ചു മിണ്ടിയില്ല. അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന്പറഞ്ഞു വഴക്കടിച്ചുകൊണ്ടിരുന്നു. കാര്യമായിട്ടൊന്നുമല്ല, ചുമ്മാ. വേഗം ചെല്ലണം, കൂട്ടുകാരി കാത്തുനിൽക്കുമെന്നു വീണ്ടും പറഞ്ഞപ്പോ പറഞ്ഞപ്പോ കൂട്ടുകാരിയാളെങ്ങനെ പീസാണോ എന്നൊന്ന് ചോദിച്ചു പോയതായിരുന്നു അതിലെ പ്രധാന പ്രശ്നം. സ്വാഭാവികമായും റിസൾട്ട് നിങ്ങൾക്കറിയാമല്ലോ. ന്യായത്തിന് കിട്ടി. അങ്ങനെ ചെറിയ ചെറിയ ഉടക്കുകളുമായിപ്പോയി അമ്പലത്തിലെത്തിയത് പെട്ടന്നായിരുന്നു.
വഴി തീർന്നതറിഞ്ഞതേയില്ല. പണ്ട് കാടുപിടിച്ചു കിടന്ന അമ്പലമിപ്പോൾ വല്ലാതെ മാറിയിരിക്കുന്നു. ചുറ്റമ്പലവും കൊടിമരവുമൊക്കെയായി വല്ലാത്ത പരിഷ്‌ക്കരണം. അമ്പലത്തിനടുത്തായിട്ടൊരു വഴിപാട്കൗണ്ടർ കൂടിയായപ്പോൾ പൂർത്തിയായി. ഓണംകേറാമൂലയായിക്കിടന്ന അമ്പലത്തിലിപ്പോൾ തൃശൂർപൂരത്തിന്റെയാള്. ചെണ്ടമേളവും അനൗണ്സ്മെന്റുമൊക്കെക്കേട്ട് പ്രതിഷ്ഠയിറങ്ങി ഓടാതിരുന്നാൽ ഭാഗ്യം. ഞാൻ നോക്കുമ്പോൾ പെണ്ണും ഈ പരിഷ്‌കാരങ്ങൾ എല്ലാംകണ്ടു വാപൊളിച്ചു നിൽക്കുകയാണ്.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…