ഹോ എന്നാ മാറ്റവാല്ലേ ജോക്കുട്ടാ… പണ്ടൊരുമാതിരി കണ്ടകശനിപിടിച്ചു കിടക്കുവല്ലാരുന്നോ… ???!!!
ആ കണ്ടകശനി എന്റെകൂടെപ്പോന്നപ്പോൾ അമ്പലം രക്ഷപെട്ടതാ…
ഫ…
ഉം… വേഗം ചെല്ല്. അല്ലെങ്കിലിനി പ്രിയഭക്തയെകാണാൻ പുള്ളിക്കാരനിറങ്ങി വന്നാലോ… പിന്നെയത് പ്രശ്നമാവില്ലേ… ???
പോ ചെക്കാ കളിയാക്കാതെ. അല്ലാ ജോക്കുട്ടൻ വരുന്നില്ലേ… ???
ഏയ് ഞാനെങ്ങുവില്ല. ഇനി ഞാൻ കേറീട്ടുവേണം ഇവിടേം ശുദ്ധീകലശം നടത്താൻ…. നീ പോയെച്ചാ മതി.
ഇവിടെയങ്ങനെയൊന്നുമില്ല. വാ ജോക്കുട്ടാ…
നീ പോയിട്ട് വന്നേച്ചാ മതി. ചെല്ല്…
ഞാൻ ചേച്ചിയെ ഉന്തിതള്ളിവിട്ടു. എന്റെ കയ്യിൽപിടിച്ചു കുറെ വലിച്ചെങ്കിലും ഞാൻ ചെല്ലാത്തതിനാൽ എന്നെനോക്കിയൊന്നു ഗോഷ്ടികാണിച്ചിട്ടാണ് പെണ്ണ് പോയത്.
അതേ… കണ്ണുകിട്ടാതിരിക്കാനുള്ളൊരു പൂജകൂടി ചെയ്‌തോട്ടോ… (ഞാൻ പതിയെ വിളിച്ചുകൂവി)
പോട തെണ്ടീ… (ചേച്ചി തനി ചേച്ചിയായി. )
ചിരിച്ചുകൊണ്ട് ഞാൻ അമ്പലത്തിന്റെ ഗയിറ്റിനരികിൽനിന്ന് പുറത്തേക്ക് നടന്നു. അത്ര നേരം അവിടവിടെ വായിനോക്കിനിന്ന ചില കൂതറ പിള്ളേര് ഞാൻ തിരിയുന്നത് കണ്ടതും നോട്ടം മാറ്റുന്നത് ഞാൻ കണ്ടു. ചേച്ചിയെ വായിനോക്കിനിന്നതാണെന്നെനിക്കു മനസ്സിലായി. ആദ്യം ദേഷ്യം വന്നെങ്കിലും കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പിന്നെ അവന്മാരുടെ കാര്യമോർത്തൊന്നു ചിരിച്ചു. പാവങ്ങൾ. ഇത്രേം സുന്ദരിയായ പെണ്ണിനെ വേറെ കണ്ടിട്ടില്ലായിരിക്കും.
ഞാൻ പതിയെ വണ്ടിയിലേക്ക്തന്നെ വന്നിരുന്നു. ഭക്തിമാർഗത്തിലേക്ക് പണ്ടേ വരേണ്ടതായിരുന്നുവെന്നു തോന്നി. എന്തുമാത്രം കിളികളാ. അവരെയും വായിനോക്കിയിരുന്നു ഞാൻ അന്നത്തെ സംഭവം ആലോചിച്ചു. ഇന്ന് അമ്പലത്തിൽ കയറാതിരിക്കാൻ കാരണം ആ സംഭവമാണ്.
ഒന്നുരണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു ഞാനും ചേച്ചിയുംകൂടി ഏതോ പേരുകേട്ട അമ്പലത്തിൽ പോയത്. ചേച്ചിയോടൊപ്പം അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ പ്രമുഖരെന്നു തോന്നിക്കുന്ന ചിലർ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അതേ… പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഇവിടെ… ഇവിടെ അഹിന്ദുക്കൾ കയറാൻ പാടില്ല.
മുഖമടച്ചടികിട്ടിയ അവസ്ഥയായിരുന്നു എനിക്ക്. അത്രേംനേരം ക്യൂവിൽ നിന്ന് കയറാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ഡയലോഗ്. ഞാൻ ചമ്മിനാറിയെന്നുവേണം പറയാൻ. ചേച്ചിക്കും എന്തോപോലെയായി. പല അമ്പലങ്ങളിലും പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അങ്ങനെയൊരനുഭവം.
അതിന് ഞങ്ങള് ഹിന്ദുക്കളാണല്ലോ… (ചേച്ചിയൊരു നമ്പറിട്ടുനോക്കി.)
കൊച്ചേ… കൊച്ചു ഹിന്ദുവാണെന്നവിടെ വഴിപാടിന് പേര് പറഞ്ഞപ്പഴേ മനസ്സിലായി. കുട്ടികേറി തൊഴുതിട്ടു വന്നോളൂ… ഇയാള് ക്രിസ്ത്യാനിയല്ലേ… ഈ കയ്യിൽ കിടക്കണ ചെയിനിലുള്ളത് കുരിശല്ലേ… ??? ഇയാള് കയറുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…