രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

മുഖം താഴ്ന്നുപോയി. ആൾക്കൂട്ടത്തിൽ നഗ്നനാക്കപ്പെട്ടയവസ്ഥ. ഞാൻ പതിയെ ക്യൂവിൽനിന്ന് പുറത്തുകടന്നു. ഞങ്ങളുടെ പുറകിലുണ്ടായിരുന്നവർ എന്നെനോക്കിയെന്തോ പിറുപിറുക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതുകൂടി കണ്ടതോടെ കൂടുതൽ നാറിയപോലെ.

അല്ല കുട്ടീ… കുട്ടികേറി തൊഴുതോളൂ… (പ്രമുഖന്റെ ശബ്ദം. ഞാൻ നോക്കുമ്പോ ചേച്ചിയും എന്റെ പിറകെ ഇറങ്ങിവരുന്നു. ആ അമ്പലത്തിൽ കയറണമെന്ന് ചേച്ചി അത്രയേറെയാഗ്രഹിച്ചു വന്നതാണെന്നറിയാവുന്നതിനാൽ ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി. അതേ അവസ്ഥയിലായിരുന്നു പ്രമുഖരും)

അതേ ചേട്ടാ… ഒന്നുരണ്ടു കൊല്ലവായിട്ട് ഈ ക്രിസ്ത്യാനിടെ കൂടെയാ ഞാൻ കെടക്കുന്നെ. അതിന്റെയൊരു ശുദ്ധികുറവും എന്നിലും കാണും. അതുകൊണ്ട് ഇനിയീ അമ്പലത്തിൽ കേറാനെന്റെ പട്ടിവരും. ചേട്ടൻ തന്നെ കേറിയേച്ചാ മതി.

പ്രമുഖന്മാരെയെല്ലാം ഇല്ലാതാക്കിക്കളഞ്ഞൊരു ഡയലോഗ്.  ജീവിതത്തിലാദ്യമായി എന്നോടല്ലാതെ മറ്റൊരാളോട് ചേച്ചി പൊട്ടിത്തെറിക്കുന്നത് അന്ന് ഞാൻ കണ്ടു. എന്നിട്ടെന്നെയും വലിച്ചോണ്ടൊരൊറ്റപ്പോക്കും. അന്ന് വീട്ടിലെത്തുന്നതുവരെ അവരോടുള്ള അമർഷമായിരുന്നു പെണ്ണിന്റെ മനസ്സ് നിറയെ. തന്നേംപിന്നേം അതുതന്നെപറഞ്ഞു വഴക്കായിരുന്നു. അവരോടുള്ള തെറി മൊത്തം കേട്ടത് ഞാനായിരുന്നൂന്നു മാത്രം.

എന്തായാലും അതേപ്പിന്നെ ഒറ്റ അമ്പലത്തിലും പോണമെന്ന് പെണ്ണ് പറഞ്ഞിട്ടില്ല. കൃഷ്ണന്റെ അമ്പലത്തിൽ എല്ലാ ഞായറാഴ്ചയും ഒന്നാം തിയതിയുമൊക്കെ പെണ്ണ് പതിവായി പോകുമെങ്കിലും എന്നെ വിളിക്കാറില്ല. അത് പണ്ടും ഇല്ലായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം പെണ്ണ് എന്നേംകൊണ്ടുവന്ന ഏക അമ്പലം ഇതാണ്. ഇവിടെ ഞാൻ കയറുമെന്നാവും ചിന്തിച്ചിട്ടുണ്ടാവുക. എന്തായാലും അന്നത്തെയാ സംഭവത്തോടെ ഇനിയൊരുമ്പലത്തിലും കയറില്ലെന്നൊരു കഠിനശപഥം ഞാനെടുത്തിരുന്നു എന്നതാണ് സത്യം.

ഹലോ… അറിയുമോ ??? (ഒരു പീസുവന്നു തോളിൽതട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്ഥലകാലബോധത്തിലേക്ക് തിരിച്ചുവന്നത്. എന്നെ ആളുമാറി വിളിച്ചതാണോന്നുള്ള സംശയത്തോടെ ഞാനവളെ തുറിച്ചുനോക്കി.)

എന്താ ജോക്കുട്ടാ…  അറിയുമോ എന്നെ ???

എവിടെയോ കണ്ടിട്ടുണ്ട്… പക്ഷേ എനിക്കങ്ങ്…

ഇത്ര പെട്ടെന്ന് മറന്നോ??? ഞാൻ ആരതിയുടെയുടെയൊരു ഫ്രണ്ടാ…

സുചിത്ര ??? (പൂർത്തിയാക്കുംമുമ്പേ ഞാൻ ഇടക്കുകയറി ചോദിച്ചു.)

ഓ അപ്പൊ അറിയാം…

ഞാനൊന്നു ചിരിച്ചു. എന്നിട്ട് നൈസായിട്ട് വന്നിരിക്കുന്ന പീസിനെ അടിമുടിയൊന്നു നോക്കി. എജ്ജാതി ഐറ്റം. ചേച്ചിയുടെ അത്രയുമില്ലെങ്കിലും ഒന്ന് തകർക്കാനുള്ളതുണ്ട്. സാരിയാണ് വേഷം. ആ വസ്ത്രധാരണത്തിൽതന്നെ ആളുടെ സ്വഭാവം വ്യക്തമായിരുന്നു. ആള് നല്ല പരോപകാരിയാണ്. പിന്നുകുത്തി മറച്ചിട്ടുണ്ടെങ്കിലും ആ കൊഴുത്തവയറും വലിയ പൊക്കിൾകുഴിയുമൊക്കെ വ്യക്തം. ഈശ്വരാ… ഇവള് വീണ്ടുമെന്നെ നാണംകെടുത്തുമോ ??? വീണ്ടുമൊരു സൗമ്യേച്ചി എപ്പിസോഡുവരുമോ കർത്താവേ… !!! (ഭയന്ന ഞാൻ പെട്ടെന്ന് നോട്ടം മാറ്റി. )

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *