അവള് വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ എന്നൊടുള്ള താൽപ്പര്യം എന്നോട് കൂടുതൽ കൂടുതൽ ഒട്ടിനിന്നുകൊണ്ടായിരുന്നു പ്രകടിപ്പിച്ചതും. അവളുടെ കെട്ടിയോൻ നാട്ടിലില്ലെന്ന ഓർമ്മ മൂലം അതികം ഒട്ടാതിരിക്കാൻ ഞാൻ പരമാവധി നോക്കി. എന്തോ.. ചേച്ചിയെ വഞ്ചിക്കാനെനിക്കു മനസ്സുണ്ടായിരുന്നില്ല. എങ്കിലും നോട്ടം പലപ്പോഴും അവളുടെ വയറിലേക്കൊക്കെ പോയി. അവളത് ശ്രദ്ധിച്ചോ ആവോ.
ജോക്കുട്ടാ… ഞാനൊന്നു ചോദിച്ചാൽ നീ സത്യം പറയുമോ ???
ഉം… എന്താ ???
നിങ്ങള് തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടോ ???
എന്ത് പ്രശ്നം ???
അല്ല ഈ… അല്ല അവൾക്കിതുവരെ കുട്ടികളൊന്നുമാവാത്തതുകൊണ്ടു ചോദിച്ചതാ. അവളോട് ചോദിച്ചാലൊരു ഒഴിഞ്ഞുമാറ്റം..
അവളിത്രക്ക് വെട്ടിത്തുറന്നു ചോദിക്കുമെന്നു കരുതിയില്ല. എന്ത് പറയണമെന്നറിയാതെ ഞാനുമൊന്നു കുഴങ്ങി.
ഏയ്… അങ്ങനെയൊന്നുമില്ല. ഞങ്ങളിപ്പോഴും പ്രേമിച്ചോണ്ടിരിക്കുവല്ലേ… അതൊക്കെ കഴിയട്ടെ. സമയം ഇഷ്ടംപോലെ കിടക്കുവല്ലേ… (ഞാൻ ചെറുചിരിയോടെ പറഞ്ഞു. അവളെന്നെ അത്ഭുതഭാവത്തിലൊന്നു നോക്കി. )
ജോക്കുട്ടാ… ഞാനൊരു കാര്യം പറഞ്ഞാ നിനക്ക് വിഷമമാകുമോ ???
എന്താ ???
ടാ… എനിക്കുതോന്നുന്നത് അവൾക്കിപ്പോഴൊരു കുട്ടിവേണമെന്നൊരു കൊതിയുണ്ടെന്നാ. രണ്ടൂസം മുന്നേ ഞങ്ങള് വീട്ടിൽ വന്നപ്പോ വിനീതേടെ കൊച്ചിനേം കൊണ്ടുവന്നിരുന്നു. അവനെ കണ്ടപ്പത്തൊട്ട് നിലത്തുവെച്ചിട്ടില്ലവള്. അവളുടെ പരിപാടികണ്ടു സംശയം തോന്നീട്ട് ഞങ്ങളൊന്നു ചോദിച്ചാരുന്നു. പക്ഷേ എന്തോ ഊടായിപ്പു പറഞ്ഞവള് ഒഴിഞ്ഞുമാറി. അതാ ഇപ്പൊ നിന്നോട് ചോദിക്കുന്നെ … സത്യത്തിൽ ഇതൊന്നു ചോദിക്കാനാ ഞാൻ നിങ്ങളെയിവിടെവരുമ്പൊ കാണണമെന്ന് പറഞ്ഞത്.
ഞാൻ കണ്ണുമിഴിച്ചു. കൂട്ടുകാരികൾ വന്ന കഥ പറഞ്ഞപ്പോഴൊന്നും വിനീതേടെ കുട്ടിയെന്നൊരു കഥാപാത്രം വന്നതേയില്ലെന്ന് അമ്പരപ്പോടെ ഞാനോർത്തു. സത്യത്തിൽ ഇത്ര നാളായിട്ടും കുട്ടികളുണ്ടായില്ലെന്ന വിഷമം പെണ്ണിനുണ്ടെങ്കിലും അതെന്നെയറിയിക്കാതിരിക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്നു ഞാൻ അത്ഭുതപ്പെടാറുള്ളതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരമായിരുന്നു ഇപ്പോൾ കേട്ടത്. ഒരുനിമിഷം ഞാൻ തരിച്ചിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ഒരുതരത്തിൽആലോചിച്ചാൽ നമ്മടെ ആണത്തത്തെയാണ് സംശയിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ അങ്ങനെയല്ലെങ്കിലും പറഞ്ഞുവരുമ്പോ അങ്ങനെയൊരു ധ്വനി ആ ചോദ്യത്തിലുണ്ട്. എന്തുചെയ്യാൻ…
ഏയ്… പ്രശ്നമൊന്നുമില്ല. ഉള്ളത് പറഞ്ഞാല്ലോ… ഇപ്പൊ വേണ്ടാന്നുവെച്ചിട്ടുതന്നെയാ. ചേച്ചിക്ക് അറിയാമോന്നറിയില്ല (ഞാനവൾക്ക് സ്വൽപ്പം ബഹുമാനം കൊടുത്തു. ഒന്നുമില്ലെങ്കിലും ചേച്ചിയുടെ പ്രായമല്ലേ.) കല്യാണം നടക്കുമ്പോൾ എനിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ട് ആ സമയത്ത് പിള്ളേരുണ്ടാവുന്നതിനോട് എനിക്ക് യോചിപ്പുണ്ടായിരുന്നില്ല. ഏതാണ്ടൊരു പേടിയോ ചമ്മലോ ഒക്കെയായിരുന്നു കാരണം. അതുകഴിഞ്ഞപ്പോൾ ഒന്ന് സെറ്റിലായിട്ടാവാമെന്നു കരുതി. വീട്ടുകാരുടെ ഔദാര്യത്തിൽ നിക്കാതെ സ്വന്തം കാലിലൊന്നു നിക്കാമെന്നു കരുതി. ഇപ്പൊദേ അത്യാവശ്യം ബിസിനസൊക്കെയായി.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…