ഇനി നോക്കണം… അവൾക്കങ്ങനെ ആഗ്രഹമുണ്ടെങ്കി എപ്പോ നടന്നൂന്നു ചോദിച്ചാൽ പോരെ… (ഞാൻ ചെറുചിരിയോടെ പറഞ്ഞുനിർത്തി.)
ഹ ഹ… ഞാനോർത്തു… (അവളും പൂർത്തിയാക്കിയില്ല. അമ്പലപ്പറമ്പിൽ പറയാൻ പറ്റുന്ന ഡയലോഗുകൾ ആണല്ലോ..)
എന്നാലിനിയൊട്ടും വൈകിക്കണ്ടാട്ടോ… ആ പിന്നേ… അവളുടെ കുശുമ്പും സംശയരോഗവും ഇപ്പോഴുമുണ്ടോ ??? (അവളുതന്നെ വീണ്ടും അടുത്ത വിഷയമെടുത്തിട്ടു. )
സംശയരോഗവോ ??? (ഞാൻ കണ്ണുമിഴിച്ചു)
ഹ ഹ. പേടിക്കുവൊന്നുംവേണ്ട. ഞാൻ ചുമ്മാ ചോദിച്ചൂന്നെ ഒള്ളു. പണ്ടത്തെ സ്വഭാവംവെച്ച് അവളുടേതായ സാധനങ്ങൾ മറ്റാരും എടുക്കുന്നതോ.., അവൾക്കിഷ്ടമുള്ള ആളുകളോട് വേറാരെങ്കിലും ഒരുപരിധിയിൽകൂടുതൽ അടുക്കുന്നതോവൊന്നും പുള്ളിക്കാരിക്കു പിടിക്കത്തില്ല. അവരെക്കുറിച്ച് മറ്റാരെങ്കിലും കുറ്റം പറഞ്ഞാലും പിടിക്കില്ല. അതുകൊണ്ട് ചോദിച്ചതാ…
ഹ ഹ. കോളേജിലും അങ്ങനെയാരുന്നല്ലേ… ഏയ്. അതിനിപ്പോഴും ഒട്ടും കുറവ് വന്നിട്ടില്ല. പഴയതിന്റെ അത്രേമില്ലന്നു മാത്രം. ഇപ്പൊ സ്ഥിരം വേട്ടമൃഗം ഞാനാ. എന്റെ കാര്യത്തിൽ മാത്രവേ ഇത്ര കുശുമ്പും ബഹളവുമുള്ളു.
ടാ… അതൊന്നുമോർത്ത് നീയവളെ ഇട്ടിട്ടുപോയേക്കുവോന്നും ചെയ്യരുതെട്ടോ… ഈ എടുത്തുചാട്ടവും ഇത്തിരി കുശുമ്പുമുണ്ടന്നേയുള്ളൂ. അതും കുശുമ്പല്ല, സ്നേഹക്കൂടുതലാ. ആള് പഞ്ചപാവവാ…
അതെനിക്കറിയാം… എനിക്കും ആ കുശുമ്പ് ഭയങ്കര ഇഷ്ടവാ… (ഞാൻ ചിരിയോടെ സമ്മതിച്ചപ്പോൾ അവളുടെ കണ്ണിലും അമ്പരപ്പ്. ഇങ്ങനെയും ഒരാണോ എന്ന മട്ടിലാവണം)
അപ്പൊ ഇപ്പഴും പഴയതുപോലെ കുത്തും മാന്തുമൊക്കെ കാണുമല്ലോ ??? നീയൊന്നും പറയില്ലെങ്കി അവളത് നിർത്താനൊരു വഴിയുമില്ല. ??? (കൗതുകത്തോടെ ചോദിച്ചപ്പോൾ അവളും ചിരിയായിരുന്നു)
എവിടുന്ന് ???!!!. ഒരു കുറവുമില്ല. ദേ നോക്കിക്കേ… വരുന്നവഴി നുള്ളിപ്പറിച്ചതാ… (ഞാൻ കയ്യിലെ ചുവന്നപാട് കാണിച്ചുകൊടുത്തു.)
ആ എന്നാപ്പിന്നെ അടുത്തതും മേടിക്കാൻ തയ്യാറായിക്കോമോനെ… നമ്മള് കൊഞ്ചിക്കുഴയുന്നത് കണ്ടിട്ട് മൂപ്പത്തിയിങ്ങോട്ടു പാഞ്ഞുവരുന്നുണ്ട്. കെട്യോൻ കൈവിട്ടുപോയീന്നു തോന്നിക്കാണും… (അവള് ചിരിയോടെ പറഞ്ഞു)
അയ്യോ…
അറിയാതൊരു നിലവിളി എന്നിൽനിന്നുണ്ടായി. ബൈക്കിൽ അങ്ങോട്ടു തിരിഞ്ഞിരിക്കുകയായിരുന്ന ഞാൻ തിരിഞ്ഞുവന്നപ്പോഴേക്കും പെണ്ണെന്റെ അടുത്തെത്തിയിരുന്നു. വന്നപാടെ കയ്യിലിരുന്ന ഇലക്കീറിലെ ചന്ദനമെടുത്തെന്റെ നെറ്റിയിൽ തൊട്ടുതന്നു. എന്നിട്ട് കൈ കമഴ്ത്തിപ്പിടിച്ച് അതിന് മുകളിലൂടെയൊന്നൂതി. എന്നിട്ട് എന്നെയും സുചിത്രയെയും മാറിമാറിയൊന്നു നോക്കിപുഞ്ചിരിച്ചു.
ഹോ… എന്നാതിരക്കാ… ഇവള് പറഞ്ഞപ്പഴും ഞാനിത്ത്രയൊന്നും പ്രതീക്ഷിച്ചില്ല. നമ്മടെ കല്യാണം നടന്ന അമ്പലമാണെന്നു തോന്നുകയേയില്ല അല്ലെ ജോക്കുട്ടാ… ???
എന്നോട് പറ്റിച്ചേർന്നുനിന്നുകൊണ്ടായിരുന്നു ചോദ്യം. ഞാനൊന്നു തലകുലുക്കി. ചേച്ചിയെന്റെ കയ്യിൽ തന്നിട്ടുപോയ പേഴ്‌സ് ഞാനാ ടാങ്കിന്റെ മുകളിൽ വെച്ചിരുന്നു. അതെടുത്തു കയ്യിൽപിടിച്ചു. എന്നിട്ട് പെട്ടന്നോർത്തപോലെ ആ ഇലക്കീറിലെ ചന്ദനം സുചിത്രയുടെ നേർക്കുമൊന്നു നീട്ടി. അവളും എടുത്തുതൊട്ടു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…