ആഹാ എണീറ്റോ…??? കൂട്ടിരിക്കാൻ വന്നിരുന്ന ആള് കൊള്ളാം. ഞാൻ മുമ്പേ വന്നപ്പോ കൂട്ടിരിക്കാൻ വന്നയാള് പൂണ്ട ഉറക്കം…. എന്താ മാഷേ രാത്രി ഉറക്കമൊന്നുമില്ലേ… ???
ചെറുചിരിയോടെയുള്ള ഡോക്ടറുടെ ചോദ്യത്തിന് ചോദ്യ ഭാവത്തിൽ ഞാൻ പെണ്ണിനെയൊന്നു നോക്കി. ശെരിയാണെന്ന മട്ടിൽ പെണ്ണൊന്നു കണ്ണിറുക്കികാണിച്ചിട്ട് ചിരിച്ചപ്പോൾ ചമ്മി ഐസായ അവസ്ഥയായിരുന്നു എനിക്ക്.
ഉം… ചമ്മുവൊന്നും വേണ്ട. ഇതൊക്കെ സാധാരണയാ…
രാത്രി എതിലെയോ പോയിട്ട് വന്നിരുന്നതാ… ഉറങ്ങുവാണെങ്കി ഉറങ്ങിക്കോട്ടെന്നു ഞാനും വെച്ചു. (എന്നെ സമാധാനിപ്പിക്കുന്ന മട്ടിലൊന്നു പറഞ്ഞിട്ട് അകത്തേക്ക് കയറിയ ഡോക്ടർക്ക് കിട്ടിയ ഗ്യാപ്പിന് മറുപടി കൊടുത്ത് പെണ്ണ് എനിക്കൊരു സപ്പോർട്ട് തന്നു.)
ഉം.. ഉം… എന്തായാലും വേറെ പ്രശ്നം ഒന്നുമില്ല. ആ റിസൽട്ട് കൂടി നോക്കീട്ട് പോകാം… റെസ്റ്റ്. എടുത്തോട്ടോ…
ഡോക്ടർ പോയതും ഞാൻ പെണ്ണിനെ കലിപ്പിലൊന്നു നോക്കി.
നോക്കിപ്പേടിപ്പിക്കണ്ട. ഞാൻ ഒന്നുരണ്ടുവട്ടം വിളിച്ചതാ. അപ്പൊ ദേ പൂണ്ട ഉറക്കം.
ഛേ… ആകെ ചമ്മിപ്പോയി.
നന്നായിപ്പോയി. പോത്തുപോലെ കെടന്നുറങ്ങുമ്പോ ഓർക്കണവാരുന്നു…
പട്ടീ… മര്യാദക്ക് വാട്‌സ്ആപ്പിൽ കേറിക്കൊണ്ടിരുന്ന എന്നോട് കെട്ടിപ്പിടിച്ചു കിടക്കാൻ പറഞ്ഞു വിളിച്ചു കിടത്തീട്ട്…
സോറി.
ഇളിക്കല്ലേ… വീട്ടിലോട്ടു വാട്ടോ… ശെരിയാക്കിത്തരാം ഞാൻ. ഒരാഴ്ച ഒറക്കൂല്ല നിന്നെ ഞാൻ…
അയ്യട. അതേ… ജോക്കുട്ടാ അച്ചൂനെ വിളിച്ചിട്ട് അവര് വരാറായോന്നൊന്നു ചോദിച്ചെ…
ഉം… എന്താ ???
ചോദിക്ക് ജോക്കുട്ടാ…
എടീ കാര്യവെന്നാന്ന്. അവര് വൈകുന്നേരവേ വരുവോള്ളുന്നല്ലേ പറഞ്ഞേ… ??? അവരിനി കടേക്കെറി ഇന്നത്തെ കളക്ഷനും എടുത്തോണ്ടേ വരൂ. ആ വർഷപ്പെണ്ണു ലീവാ. അതോണ്ട് പൈസ എടുത്തോണ്ട് പോരണം. കാടെലിട്ടാ ശെരിയാവൂല്ല. അവളുണ്ടാരുന്നെങ്കി എടുത്തോണ്ട് പോയിട്ട് രാവിലെ കൊണ്ടുവന്നിട്ടേനെ.
ഉം… ആ പെണ്ണിനെയാ എനിക്ക് പേടി. ആ കാശുവായിട്ട് അവളെങ്ങാനും പോയാലോ… ???
പോയാലെന്നാ പോകും. അല്ലാണ്ടെന്തു ചെയ്യാനാ. സന്ധ്യ കഴിഞ്ഞാ നീ കെടന്നു ചാകാൻ തൊടങ്ങൂല്ലേ.. എവിടെത്തീ… പോന്നില്ലേ എന്നൊക്കെ ചോദിച്ചോണ്ട്.
ആഹാ എന്റെ കെട്യോനെ നോക്കേണ്ടത് ഞാനല്ലേ. കാശ് പോണെങ്കി പൊക്കോട്ടെ. എനിക്കെന്നും സന്ധ്യയാകുമ്പോഴേക്കും കണ്ടില്ലെങ്കി ഏതാണ്ടൊരു പേടിയാ…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…