രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

അതിന്റെ ഡോറും തുറന്നുവെച്ച്  കുറെ ഹൽവയും അടുക്കിയിട്ടുണ്ട്. ഓരോന്നിന്റെ വിലയും പ്രിന്റടിച്ചു തൂക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണ് ഇപ്പോഴീ ചാട്ടം. ചില സമയത്ത് കൊച്ചുപിള്ളേരുടെ സ്വഭാവമാണ് പെണ്ണിന്. ചുമ്മാക്കിടന്നു ശാട്യംപിടിക്കും. വണ്ടി നിന്നതും പെണ്ണ് ചാടി റോഡിലിറങ്ങിയിട്ടുണ്ട്. ഭയങ്കര പ്രതീക്ഷയോടെയാണ് നിൽപ്പ്. ഞാൻപിന്നെ വേറൊന്നും പറഞ്ഞില്ല. എന്റെ മനസിൽ വല്ലാത്തൊരു കുസൃതി വിരിഞ്ഞതും അപ്പോഴായിരുന്നു. ഞാനുമാ വണ്ടിക്കരികിലേക്ക് ചേച്ചിക്കൊപ്പം നടന്നു. കടക്കാരൻ ഏതാണ്ടൊക്കെ ഹൽവകളുടെ പേരും പറഞ്ഞോണ്ട് ഞങ്ങളെ മാടിവിളിക്കുന്നുണ്ട്. ചെന്നപാടെ ഓരോകഷ്ണം കറുത്ത ഹൽവ സാമ്പിളിനായി മുറിച്ചുനീട്ടി. കൊള്ളാം. നല്ല ടെസ്റ്റ്.

ഒരു കിലോ എടുക്കട്ടേ മോളെ ??? (കച്ചവടക്കാരൻ ഹൽവകളിലേക്ക് കൊതിയോടെ നോക്കുന്ന ചേച്ചിയോടായി ചോദിച്ചു. അത് കേട്ടതും പെണ്ണ് എന്റെ മുഖത്തേക്കും നോക്കി. )

എന്നെയെന്നാതിനാ നോക്കുന്നെ… ??? എന്നതാന്നുവെച്ചാ മേടിച്ചോ…

പറഞ്ഞത് അബദ്ധമായെന്ന് തോന്നിപ്പോയി.  കറുപ്പ്… ചൊമപ്പ്… കോക്കനട്ട്… എന്നുംപറഞ് മൂന്നാലുകൂട്ടം ഓർഡറ് ചെയ്തിട്ട് പെണ്ണെന്നെ നോക്കിയൊരു കള്ളച്ചിരി. അയാള് പറഞ്ഞ കാശ് കൊടുക്കും മുമ്പേ പെണ്ണ്കവറും വാങ്ങി വണ്ടിക്കരുകിലേക്കും പോയി.  എനിക്കുള്ളയായീന്നാ മട്ടിൽ. ഞാൻ കാശും കൊടുത്തിട്ട് ചെല്ലുമ്പോഴും പെണ്ണിന്റെ മുഖത്ത് കള്ളച്ചിരി. ചെല്ലുമ്പോഴേക്കും അമ്പലപ്പറമ്പീന്നു മേടിച്ച ഉഴുന്നാടകൾ ഇട്ടുവെച്ചിരുന്ന കൂടുകൂടി ഹൽവയുടെ കൂട്ടിലേക്കിറക്കി, ഒറ്റ കൂടാക്കിയാണ് പെണ്ണിന്റെ നിൽപ്. ഇന്നത്തെ പലഹാരപ്പൊതിതന്നെയുണ്ട് ഒരുലോഡ്. !!!

എത്രയായി ??? (പെണ്ണ് കുസൃതിച്ചിരിയോടെ ചോദിച്ചു.)

എണ്ണൂറ്ററുവത്… മോള് ഇങ്ങനെ കൊതി കാണിക്കാൻ തുടങ്ങിയാ വീട് പട്ടിണിയാകുമെ.. (ഞാനും പെണ്ണിനിട്ടൊന്നു കൊട്ടി.)

അത് ഞാനങ്ങു സഹിച്ചു. (പെണ്ണ് ചിരികോട്ടി. ഞാൻ വീണ്ടും വണ്ടിയെടുത്തു. ചേച്ചിയെന്നോട് പറ്റിച്ചേർന്നുതന്നെയിരുന്നു.)

നല്ല ടെസ്റ്റുള്ള ഹൽവയാണെന്നു തോന്നുന്നല്ലേ ജോക്കുട്ടാ.. ???

ഉം… (ഞാനൊന്നമർത്തിമൂളി)

എന്നാ ഒരു ഉം.. ??? ഇഷ്ടപ്പെട്ടില്ലേ… ???

ഇഷ്ടപ്പെട്ടൂ.. പക്ഷേ അതിനെക്കാളും ഇഷ്ടപ്പെട്ടത് വടയായിരുന്നു… (ഞാൻ അടുത്തയടിക്കു വെടിമരുന്നിട്ടു).

വടയോ ??? അതിന് നമ്മളെപ്പഴാ വട തിന്നത് ??? (പെണ്ണ് നിഷ്കളങ്കമായി ചോദിച്ചു. )

നിന്റെ കൂട്ടുകാരീടെ വീട്ടില്. തിന്നാൻ നീ സമ്മതിച്ചില്ലല്ലോ… (ഞാൻ ആക്കിച്ചിരിച്ചപ്പോഴാണ് പെണ്ണിന് സംഗതി കത്തിയത്)

ദേ…. (പെണ്ണ് ചീറി. പക്ഷേ പൂർത്തിയാക്കിയില്ല. എനിക്കാണെങ്കി വഴക്കുകൂടാതെ പോകാനൊരു ത്രില്ലു തോന്നാത്തതുകൊണ്ടു ഞാൻ നിർത്താനൊരുക്കമായിരുന്നില്ല. )

നല്ലസ്സല് വട. അല്ലേടീ ചേച്ചീ.. ?? (ഞാൻ വീണ്ടും പെണ്ണിനെ പ്രകോപിപ്പിച്ചു. )

ദേ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടൊ… (പെണ്ണിന് വഴക്കടിക്കാൻ താൽപര്യമില്ല. )

ഓ ഞാനെനിക്കു തോന്നിയത് പറഞ്ഞു. നീയല്ലേ ഞാനവള് പീസാണോന്നൊന്നു ചോദിച്ചപ്പോക്കെടന്നു തുള്ളീത് ??? എന്നിട്ടിപ്പൊ അവള് നാട്ടുകാരേമൊത്തം കാണിച്ചോണ്ടാണല്ലോ നടക്കുന്നത് ?? അവൾക്ക് കാണിക്കാം… ഞാൻ പറയാൻ പാടില്ലല്ലേ…

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *