രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

അതാ എനിക്കും മനസ്സിലാകാത്തത്. അവളിങ്ങനെയൊന്നുമായിരുന്നില്ല. കെട്യോൻ ഗൾഫിലായതുകൊണ്ടാവുമല്ലേ ജോക്കുട്ടാ… ??? പാവം. അവൾക്കുമുണ്ടാവില്ലേ കൊതി. (പെണ്ണ് ആത്മഗതമടിച്ചു.)

അത്രക്ക് കൊതിയാണെങ്കി വേണമെങ്കിൽ ഞാനൊന്ന്…. (ഞാനൊരു ചിരിയോടെ പെണ്ണിനെ മൂപ്പിച്ചു. )

ഫ. അത്യാവശ്യം കൊതിയൊക്കെ എനിക്കൊണ്ട്. അതങ്ങോട്ടു തീർത്തേച്ചാ മതി. വേറാരെയെങ്കിലും നോക്കീന്നറിഞ്ഞാലോണ്ടല്ലോ… ആ കണ്ണുഞാൻ കുത്തിപ്പൊട്ടിക്കും. (പെണ്ണെന്റെ പുറകിനിട്ടൊന്നു കുത്തി. )

ആ വേണ്ടെങ്കി വേണ്ട. കൂട്ടുകാരിക്കൊരു സഹായം ചെയ്യാമെന്ന് വെച്ചപ്പോ…

അയ്യട. വല്ലാതെയങ്ങു സഹായിക്കണ്ട. അത്യാവശ്യമുള്ളതൊക്കെയെനിക്കുണ്ട്. അതേലൊള്ള സഹായവൊക്കേമതി.

ആ മതിയെങ്കി മതി.

അവൾക്കുള്ളതിനെക്കാൾ കൂടുതല് എനിക്കല്ലേ ജോക്കുട്ടാ… പിന്നെന്നാത്തിനാ അവൾടെ കാര്യം പറഞ്ഞന്നെ വിഷമിപ്പിക്കുന്നെ… ??? തമാശക്കാണെങ്കിലും അങ്ങനെയൊക്കെ കേൾക്കുമ്പോ എനിക്കേതാണ്ട്പോലെയാ… (പെണ്ണിന്റെ സ്വരത്തിലൊരു സങ്കടഭാവം. )

അയ്യേ… ഞാൻ ചുമ്മാ നിന്നെ മൂപ്പിക്കാൻ പറഞ്ഞതല്ലേടീ പോത്തേ… എനിക്കെന്റെ ചേച്ചിക്കുട്ടിയെ മാത്രം പോരേ… ??? (ഞാൻ ഇടംകൈ ഹൻഡിലിൽ നിന്നെടുത്ത്  പിന്നോട്ടെന്നാഞ്ഞ് ആശ്വസിപ്പിക്കുംപോലെ പെണ്ണിനോട് ചേർന്നിരുന്നു. കുറച്ചുദൂരം അങ്ങനെ പോയി. അതുകഴിഞ്ഞ് സാധാരണ മട്ടിലിരുന്നു. അപ്പോഴേക്കും പെണ്ണിന്റെ സങ്കടമൊക്കെ മാറിക്കാണണം. എന്തായാലും പിന്നെ ഞാനൊന്നും പറഞ്ഞു ഉടക്കുണ്ടാക്കിയില്ല. പിന്നെമൊത്തം റൊമാന്റിക് മൂഡായിരുന്നു. അതുകൊണ്ട് അത്യാവശ്യം ചിരിച്ചുകളിച്ചായിരുന്നു യാത്ര.

 നേരെ ടാക്സോഫീസിലേക്കാണ് പോയത്. ഓഡിറ്റിങ് ഫീസ് ചോദിക്കാൻ വിളിച്ചതാണ്. എനിക്കുനല്ല ദേഷ്യം വന്നു. എന്നാപ്പിന്നെ അത് ഷോപ്പില്നിന്ന് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞാൽപോരായിരുന്നൊന്നും ചോദിച്ച് അവരോട് ആവശ്യത്തിന് പറഞ്ഞിട്ടാണ് അവിടുന്നിറങ്ങിയത്. മൊബൈൽ ട്രാൻസ്ഫർ വഴി കാശ് കൊടുത്തു. ഓഡിറ്റിങ് ഫീസും സെയിൽസിന്റെ റിട്ടേണും എല്ലാംകൂടി രൂപാ നാപ്പതിനായിരം ആ വഴി സ്വാഹാ. ഓഫീസിൽനിന്നിറങ്ങി ചെല്ലുമ്പോഴും പെണ്ണ് ബൈക്കിനരികിൽ പോസ്റ്റായി നിൽപ്പുണ്ട്. ആ കൂടും കയ്യിൽപിടിച്ചു വിയർത്തുകുളിച്ചാണ് നില്പ്. ബൈക്ക് തണലത്തു നിർത്തിയത് ഭാഗ്യം. കുറച്ചു മുമ്പെങ്ങാണ്ടാണവിടെ വെയില് വന്നത്. ആദ്യമേ വെയിലായിരുന്നെങ്കി പെണ്ണവിടെ ഉരുകി വീണേനെ. അത്രയ്ക്കുണ്ട് ചൂട്. എന്നാപ്പിന്നെയീപൊട്ടിക്ക് ഈ വരാന്തയിലെങ്ങാനും വന്നിരുന്നൂടെ ???

നിനക്കെന്താടീ ചേച്ചീ പ്രാന്തോ ??? ഈ വെയിലത്ത് ബൈക്കിന് കാവല് നിക്കാൻ ???

ഞാൻ കാവല് നിന്നതൊന്നുവല്ല. ഞാനിപ്പോ വന്നെയുള്ളൂ.

എവിടെപ്പോയിട്ട് ???

ഞാൻ ജോക്കുട്ടന്റെ പൊറകെ അങ്ങോട്ടുവന്നതാ.  അവിടെവന്നപ്പോ എങ്ങോട്ടാ പോയെന്നുകണ്ടില്ല. അപ്പൊ വീണ്ടും തിരിച്ചു പോന്നു.

നിനക്കാരോടേലും ചോദിക്കാവാരുന്നില്ലേ ???

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *