ഞാൻ ചോദിച്ചതാ. ടാക്സോഫീസ് എവിടാന്ന്. അപ്പോഴാ പെണ്ണ് പറയുവാ ഇതുമൊത്തം ടാക്സോഫീസാ.., ചേച്ചിക്കെങ്ങോട്ടാ പോകണ്ടേന്ന്. അതറിയാൻ പാടില്ലാത്തൊണ്ടു ഞാനൊന്നും മിണ്ടാതിങ്ങു പോന്നു.
ആ ബെസ്റ്റ്. എന്നാപ്പിന്നെ നിനക്കെന്നെ വിളിച്ചൂടാരുന്നോ ???
അതിനിപ്പോ എന്നാപറ്റി ??? ഞാനങ്ങോട്ടു വന്നില്ലാന്നല്ലേയുള്ളൂ ??? ഇതുനല്ല കൂത്ത്.
ആ എനിക്കെന്നാകോപ്പാ… മര്യാദക്ക് ഞാൻ വിളിച്ചതല്ലേ എന്റെ കൂടെ വരാൻ. അപ്പോ ഞാനെങ്ങും വരുന്നില്ലാന്നു പറഞ്ഞോണ്ട് ഇവിടെത്തന്നെ നിന്നു. ഇപ്പൊ ആവശ്യത്തിന് വെയിലുംകൊണ്ടപ്പോ സമാധാനമായല്ലോ… ???!!!. ബാ കേറ്.
പെണ്ണ് പെട്ടന്ന് ബൈക്കിൽ വന്നു കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തു. ആ കോംബൗണ്ടിൽ നിന്നിറങ്ങി പുറത്തുള്ള കൂൾബാറിൽ നിന്നൊരോ ഫ്രഷ് ലൈം വാങ്ങിക്കുടിച്ചു. ശെരിക്കും അപ്പോഴാണ്പെണ്ണിന്റെ ശ്വാസമൊന്നു നേരെവീണതെന്നു തോന്നി. അവിടുന്ന് വണ്ടിയെടുത്ത് ടൗണിലേക്ക് തിരിയാതെ ഇടത്തേക്ക് തിരിഞ്ഞപ്പോഴാണ് അടുത്ത യുദ്ധം പുറപ്പെട്ടത്.
അയ്യോ ജോക്കുട്ടാ… നമ്മളെന്താ ടൗണിലേക്ക് പോകുന്നില്ലേ ??? ദേ വഴിതെറ്റി.
ഓ അങ്ങോട്ടു പോകുന്നതെന്തിനാ… ആ വഴി മുടിഞ്ഞ ചെക്കിങ്ങായിരിക്കും. ഈ വഴിപോയിട്ട് നേരെയാ കലുങ്കിന്റെ സൈഡീന്നു ഇടത്തോട്ടു തിരിഞ്ഞാൽ നേരെ ഒറ്ററോഡാ… അരമണിക്കൂറുകൊണ്ടു വീട്ടിലെത്താം. നിന്നെക്കൊണ്ടുവിട്ടിട്ട് എന്തേലും തിന്നിട്ടു വേണം എനിക്ക് കടേലോട്ടു പോകാൻ.
അയ്യോ സിറ്റിലോട്ടു പോണം. ഇന്നലെ പറഞ്ഞത് മറന്നോ… ???
ഇന്നലെയോ ??? എന്ത് പറഞ്ഞത് ???
ദേ ചെക്കാ… ഉരുളല്ലേ… ഞാനിന്നു രാവിലേം കൂടെ പറഞ്ഞതല്ലേ എനിക്കൊരു സാധനം വാങ്ങിക്കാനുണ്ടെന്ന് ???
അതല്ലേ മേടിച്ചു തന്നത് ???
ങേ.. ??
നീയെന്നാ പറഞ്ഞത് ?? ഇന്ന് എന്റെകൂടെ വരും.
പറയുന്ന സാധനം മേടിച്ചുതരണംന്നല്ലേ… ദേ പറഞ്ഞത്രേം അലുവമൊത്തം മേടിച്ചു തന്നിട്ടുണ്ട്. ഇനി അവൾക്ക് മേടിച്ചപ്പൊ നീ ചോദിച്ചതും മേടിച്ചു തന്നില്ലാന്നു പറയരുത്. (ഞാൻ ദുഷ്ടച്ചിരിയോടെ പറഞ്ഞു. ഇത്തവണ ഞെട്ടിയത് ചേച്ചിയാണ്.)
അയ്യോ… ഞാനിതല്ല പറഞ്ഞത്.
അതാണോ ഇതാണോന്നൊന്നും എനിക്കറിയണ്ട. പറഞ്ഞ സാധനം പറഞ്ഞത്രേം വാങ്ങിതന്നിട്ടുണ്ട്. ഇനി വാ പൊളിക്കരുത്. (ഞാനല്പം കലിപ്പോടെ പറഞ്ഞു. )
ജോക്കുട്ടാ… ഞാനിതല്ല പറഞ്ഞത് ജോക്കുട്ടാ… (പെണ്ണിപ്പോ കരയുമെന്ന മട്ടായി)
ദേ മിണ്ടാതവിടെയടങ്ങിയരുന്നോണം. ഇല്ലേഞാൻ റോഡിലിറക്കിവിടും. (ഞാൻ അറത്തു മുറിച്ചതുപോലെ പറഞ്ഞു.)
ജോക്കുട്ടാ.. ഞാൻ പറഞ്ഞത്…. ഞാനൊരു…
നിന്നോടല്ലേടീ വാ പൊളിക്കരുതെന്നു പറഞ്ഞത് ??? (ചേച്ചി പറഞ്ഞു പൂർത്തിയാക്കുംമുമ്പേ ഞാനൊരു അലർച്ച. പെണ്ണ് പിന്നൊന്നും മിണ്ടിയില്ല. അനങ്ങാതെയിരുന്നു. കുറച്ചുകഴിഞ്ഞു മിററിലൂടെ നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്. എന്നിട്ടും ഞാനതു കാണാത്തപോലെയിരുന്നു.)

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…