രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ഒരു സാമാനം മേടിക്കണമെന്നു പറഞ്ഞിറങ്ങിയതാ… ഒന്നു കഴിഞ്ഞപ്പോ അടുത്തതോ… മേടിച്ചുമേടിച്ച് ഒരുവീട് മൊത്തമുണ്ട് വാങ്ങിക്കൂട്ടീത്. ചുമ്മാ മനുഷ്യന്റെ കാശ് കളയാനായിട്ട്.

 കുറച്ചുകഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാത്തയപ്പോ ഞാൻ വീണ്ടുമൊരു ഡയലോഗ് കൂടി വിട്ടെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. പകരം ഇരിപ്പിലെ ഗ്യാപ്പ് കൂടി. വയറിൽ ചുറ്റിയിരുന്ന കൈ തോളിലേക്ക് മാറി. എന്നിട്ടും ഞാനത് ഗൗനിച്ചില്ല. വീട്ടുമുറ്റത്തേക്ക് കയറ്റി വണ്ടി നിർത്തിയതും പെണ്ണ് ചാടിയിറങ്ങിയൊരു പോക്ക്. എന്നെയൊന്നു ഗൗനിച്ചത്കൂടിയില്ല.

ആ വന്നോ… ???!!! ഇതെന്നാടീ പൊതി.. ???

 ചെന്നപാടെ അച്ചു ആകാംക്ഷയോടെ ചോദിക്കുന്നതും ആ പൊതി മൊത്തമായി അച്ചുവിന്റെ നേർക്ക് പറന്നു ചെല്ലുന്നതുമാണ് ഞാൻ കേറിച്ചെല്ലുമ്പോൾ കാണുന്ന കാഴ്ച. സംഭവം മനസ്സിലാകും മുമ്പേ ആ കൂട് മൊത്തമായി അച്ചുവിന്റെ മോന്തക്കിടിച്ചിട്ടു മുമ്പിലെ ടേബിളിലേക്ക് വീണിരുന്നു. അച്ചു സംഭവിച്ചതെന്തെന്നു മനസ്സിലാക്കി വരുംമുന്നേ എന്നെക്കൊല്ലുന്ന മട്ടിലൊരു നോട്ടവും നോക്കിയിട്ട് പെണ്ണ് മുറിയിലേക്ക് പാഞ്ഞു. ആ പോക്ക് കണ്ടിട്ടെല്ലാം മനസ്സിലായത് കൊണ്ടാവും അച്ചു വന്നതെറിയങ്ങു വിഴുങ്ങി.

എന്നാടാ ഒടക്കിയോ അടേംചക്കരേം കൂടെ ???

അവളെ നോക്കിയൊന്നു കണ്ണിറുക്കിയിട്ട് ഞാൻ നേരെ മുറിയിലേക് ചെന്നു. പെണ്ണ് ഇട്ടോണ്ടുവന്ന സാരിപോലുംമാറാതെയാ കട്ടിലിൽകേറിക്കിടപ്പുണ്ട്. എന്നെക്കണ്ടതും വെറുപ്പോടെ മുഖം വെട്ടിച്ചുകൊണ്ട് തിരിഞ്ഞങ്ങോട്ടു കിടന്നു. ഞാൻ ക്ഷമയും പറഞ്ഞ് പുന്നാരിച്ചോണ്ട് ചെല്ലാനുള്ള അടവാണെന്നു മനസ്സിലായതിനാൽ ഞാനതു ശ്രദ്ധിക്കാനേ പോയില്ല. നമ്മളിതെത്രെ കണ്ടതാ. ഞാൻ മുണ്ടഴിച്ചിട്ട് ജീൻസെടുത്തിട്ട് കാറിന്റെ താക്കോലുമെടുത്തൊണ്ടിറങ്ങിയിട്ടും പെണ്ണ് എണീറ്റില്ല.

എനിക്ക് കഴിക്കാനെന്തെങ്കിലും എടുത്തുതരുന്നുണ്ടോ ആരേലും… ??? (ഞാൻ ഹാളിലെത്തി വിളിച്ചുകൂവി. ചോദ്യം ആരോടാണെന്നു മനസ്സിലായതിനാൽ അച്ചുവൊന്നും മിണ്ടിയില്ല. അവളാണെങ്കി ഹൽവയുമായി യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഒരു കത്തിയും പ്ലെയിട്ടും എടുത്തോണ്ട് വന്ന് എല്ലാ ഹൽവകളും കവറിൽ നിന്ന് പുറത്തിറക്കിവെച്ച് ഓരോന്നും മുറിച്ച് മുറിച്ചു തിന്ന് ടെസ്റ്റ് നോക്കുകയാണ്. ഞാനും അതിൽനിന്ന് ഒരെണ്ണമെടുത്തു കടിച്ചു. അകത്തുനിന്നും മറുപടിയൊന്നും വരാത്തതിനാൽ ഞാൻ ചോദ്യം വീണ്ടുമാവർത്തിച്ചു. )

അച്ചൂ… എന്താന്നുവെച്ചാ എടുത്തു കൊടുക്കെടീ… (അകത്തുനിന്നുള്ള ഓർഡറു വന്നു)

നീയാണോടീ എന്റെ കെട്യോള്… എനിക്ക് വിളമ്പാൻ… ??? (അച്ചുവിനോട് കയർക്കുന്നപോലെ ഞാനൊന്നലറി. കസേരയിൽ നിന്നെണീക്കാത്ത അച്ചുവും ചിരിയോടെ ഞങ്ങളുടെ മുറിയിലേക്ക് നോക്കിയിരിപ്പാണ്. പതിവില്ലാത്ത ബഹളംകേട്ടുവന്ന സീതാമ്മയും കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ മനസ്സിലാക്കിയ മട്ടിൽ ചിരിയോടെ നോക്കിനിൽപാണ്.)

കെട്യോള് വിളമ്പിയില്ലെങ്കി തൊണ്ടക്കുഴീന്ന് ചോറിറങ്ങില്ലേന്ന് ചോദിക്കെടീ… അത്രക്ക് വെഷമമുള്ളവരു തിന്നണ്ട…. (വീണ്ടും മുറിക്കുള്ളിൽ നിന്ന് മറുപടിവന്നു. എണീറ്റു വരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതുണ്ടായില്ല. )

എന്നാ എനിക്കൊരു കോപ്പും വേണ്ട. തന്നത്താനെ തിന്നൊണ്ടാ മതി….

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *