രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

വേറൊരു അലുവകൂടി തിന്നിട്ട് ഞാൻ ദേഷ്യപ്പെട്ടിറങ്ങിപ്പോകുന്നപോലെ വീട്ടിൽനിന്നിറങ്ങി. ഞാൻ ചേച്ചിയെ എണീപ്പിക്കാനായി പറഞ്ഞതാണെന്നറിയാവുന്നതിനാൽ അവരാരുമൊന്നും മിണ്ടിയതുമില്ല. സീതാമ്മ എടുക്കണോ എന്നൊന്ന് ആഗ്യം കാണിച്ചു ചോദിച്ചപ്പോൾ വേണ്ടെന്ന് ഞാനും ആഗ്യം കാണിക്കുകകൂടി ചെയ്തിരുന്നു. എന്തായാലും കാറെടുത്തു പോരുമ്പോഴും പെണ്ണ് എണീറ്റിരുന്നില്ല.

എന്തായാലും നേരെ കടയിലേക്ക് പോയി. കണക്കൊക്കെ നോക്കി. കുറച്ചുദിവസത്തെ ഗ്യാപ്പുവന്നതിനാൽ കുറേനേരമെടുത്തു. അതെല്ലാംനോക്കി കലക്ഷനുമെടുത്തിറങ്ങുമ്പോൾ നേരം മൂന്നരയായി. തൊട്ടടുത്തുള്ള കടയിൽ കേറിയൊരു കപ്പബിരിയാണിയങ്ങു തട്ടി. അതെല്ലാംകഴിഞ്ഞു വീട്ടിലെത്തുമ്പോ എല്ലാംകൂടി എങ്ങോട്ടോ പോകാൻ നിക്കുന്നു.

ആ നീവന്നോ… ??? ഞാൻ നിന്നെ വിളിക്കാൻ തൊടങ്ങുവാരുന്നു.

എങ്ങോട്ടാ എല്ലാരുംകൂടി ???

ആ ബെസ്റ്റ്. ഞാൻ പറഞ്ഞില്ലേ ഈ പൊട്ടനിതൊന്നും ഓർക്കുന്നുണ്ടാവില്ലെന്ന്. ഉച്ചക്ക് ചാടിക്കേറി പോയത് ഗിഫ്റ്റുവല്ലോം മേടിക്കാനാണെന്നു കരുതിയ അമ്മയിപ്പോ ആരായീ.. ??? (അച്ചു സീതാമ്മക്കിട്ടു ട്രോളി. )

ഗിഫ്റ്റോ… എന്നാത്തി… അയ്യോ…
ഇന്നാണോ ശിവേട്ടന്റെ കൊച്ചിന്റെ ബെർത് ഡേ.. ??? ഞാനക്കാര്യം മറന്നേപോയി. നീയെന്നാടി എന്നെയൊന്നോർമിപ്പിക്കാത്തത് ???

പിന്നേ… ഓർമിപ്പിച്ചോണ്ട് പുറകെനടക്കാൻ ഞാനാരാ നിന്റെ പീയേയോ ??? ഒന്ന് പോയേടാ…(അച്ചു കേട്ടപ്പഴേ പുച്ഛിച്ചു)

ശോ.. ഞാനത് മറന്നേപോയി. അവളും ഓർമ്മിപ്പിച്ചില്ല. കോപ്പ്. ങാ നിങ്ങളൊരു പണി ചെയ്യ്… ഒരു പതിനഞ്ചു മിനിറ്റ്… ഞാൻ കടേൽപോയെന്തേലും എടുത്തോണ്ട് വരാം… അല്ലേ കേറ്… പോണവഴി എടുക്കാം..

അല്ല നീയിതെങ്ങോട്ടാ ???

ങ്ങേ… ??? അപ്പൊ നിങ്ങളല്ലേ ശിവേട്ടന്റെയാടുത്തേക്കു പോകുവാന്ന്‌ പറഞ്ഞത് ???

ഞങ്ങള് പോകുവാന്നാ പറഞ്ഞത്. നിന്നോട് വരാൻ പറഞ്ഞില്ല. കെട്യോൻ കെട്യോളേം കൂട്ടി നാളെ കാലത്തങ്ങു വന്നേച്ചാ മതികേട്ടോ… ആ പിന്നേ പോരുന്നെന് മുന്നേ ആ പശൂനും കോഴികൾക്കുമൊക്കെ തീറ്റ കൊടുത്തേക്കണെ… (അച്ചുവെന്റെ കയ്യിൽ നിന്ന് താക്കോല് തട്ടിപ്പറിച്ചുകൊണ്ടു പറഞ്ഞു.)

ങേ… അപ്പൊ അവള് വരുന്നില്ലേ… ???

ടാ ടാ ടാ… ദേ അമ്മേംഅച്ഛനുമിവിടെ നിക്കുന്നു… അല്ലേ ഞാനിതിനു മറുപടി പറഞ്ഞേനെ. രണ്ടിനുംകൂടി ബൈക്കെക്കേറി കെട്ടിപ്പിടിച്ചിരുന്നു വരാനല്ലേ അവളീ അടവുമൊത്തം കാണിച്ചോണ്ടിരിക്കുന്നെ… ഞങ്ങളത്രക്ക് പൊട്ടന്മാരൊന്നുവല്ലന്നു കെട്യോളോടൊന്നു പറഞ്ഞേക്ക്. പിന്നേ… രാവിലെയിച്ചിരി പുല്ലിട്ടു കൊടുത്തില്ലങ്കി പശുവിവിടുന്നെന്നെണീറ്റോടുവല്ലോ… കൊള്ളാവുന്ന കാരണം വല്ലോം പറയാൻ പറയെടാ അവളോട്… (അച്ചുവിന്റെ വാക്കുകളിൽ പരിഹാസവും കുസൃതിയും. നോക്കുമ്പോൾ സീതാമ്മയും ഗോപേട്ടനും വരെ ചിരിക്കുന്നു. പ്ലിങ്ങിയെങ്കിലും ഞാനും ചിരിച്ചു. )

എന്നിട്ടെവിടെ നമ്മടെ നായിക ???

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *