രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

എന്നാലും… എന്നാലും ഞാനെങ്ങനെയാ… എന്നോട് ദേഷ്യപ്പെട്ടല്ലേ പോയത്.. ??? ഒന്നും കഴിക്കാതാ നടക്കുന്നേങ്കി ഞാൻ മാത്രം തിന്നും കുടിച്ചുമിവിടെ… അതോർത്തപ്പോ… അതോർത്തപ്പോ കഴിക്കാൻ തോന്നീല…  (പെണ്ണിന്റെ കണ്ണില് നനവൂറി. സ്വരമിടറി. എന്റെ നെഞ്ചു പിടഞ്ഞു. )

ഈ പോത്തിനെക്കൊണ്ടു ഞാൻ തോറ്റല്ലോ കർത്താവേ… നീയെടുത്തതിലും വല്യ കുരിശാ ഇത്… !!! (ഞാൻ പെണ്ണിനെ ചുറ്റിവരിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. )

ഛീ പോട… (പെണ്ണിന്റെ മുഖത്ത് നാണം. )

എന്നാ ബാ… ഞാനെടുത്തുതരാം… ഇനിയെന്റെ പെണ്ണിനെ പട്ടിണിക്കിട്ടൂന്ന് വേണ്ടാ..

ഇച്ചിരിയോടെ കഴിയട്ടെ… എനിക്കിപ്പഴിങ്ങനെ കെട്ടിപ്പിടിച്ചു കെടക്കാനാ തോന്നണെ… (പെണ്ണെന്നെ കയ്യും കാലുമെടുത്തു കെട്ടിപ്പിടിച്ചു കിടന്നു.)

ങേ… പെട്ടെന്നെന്നാ അങ്ങനെയൊരു പൂതി… ???

ആ. എനിക്കെണീക്കാൻ തോന്നണില്ല ജോക്കുട്ടാ… (പെണ്ണ് ചിണുങ്ങിക്കൊണ്ടെന്നോട് പറ്റിക്കൂടി.)

അമ്പടി… എണീറ്റുപോയി പെര കഴുകിയിടെടീ… ഹോ നാറീട്ടു വയ്യ…

ങേ… ???

എണീറ്റുപോയി നീ മുള്ളീത് കഴുകിക്കളയാൻ…

പോ ജന്തു ഒന്ന്. പിന്നെ നാറ്റം പോലും. ഞാനതൊക്കെ കഴുകിയിട്ടതാ…

അതെപ്പോ… ???

കുറച്ചു മുന്നേ. അതുകഴിഞ്ഞാ പിന്നെംകേറി കെടന്നെ… (പെണ്ണ് ചെറു നാണത്തോടെയും ചമ്മലോടെയുമാണ് അതൊക്കെ പറഞ്ഞത്. അപ്പോഴാണ് ഞാനുമതൊക്കെ ശ്രദ്ധിച്ചതും. മുറിക്കുള്ളിലാകെയൊരു സുഗന്ധം പരന്നിട്ടുണ്ട്‌. റൂം ക്ലിനറിന്റേതാവണം. എന്നാലും ഇതെപ്പോ എണീറ്റുപോയി ചെയ്തതെന്നാണ് മനസ്സിലാവാത്തത്. അത്രക്കുറങ്ങിയോ ഞാൻ. ???!!!)

ശോ… കഴുകിയല്ലെ… ഞാനതിന്റെയൊരു ഫോട്ടോയെടുത്ത് അച്ചൂനെ കാണിക്കണമെന്നോർത്തതാ… (ഞാൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പെണ്ണിനെ ഏരികേറ്റി. )

ദേ ആരോടെലും പറഞ്ഞാലൊണ്ടല്ലോ… (പെണ്ണ് ദേഷ്യത്തോടെ മുരണ്ടു. )

ങ്ഹാ… നീ മുള്ളിയതിന് കുറ്റവില്ല. ഞാൻ പറഞ്ഞാലാ കുറ്റം.. ???

ശോ… ആരെലുമറിഞ്ഞാപ്പിന്നെ നാണക്കേടാ ജോക്കുട്ടാ…. പേടിച്ചുമുള്ളിയെന്നെങ്ങനെയാ പറയാ.. ???

അതൊക്കെ അവനവന്റെ ഉത്തരവാദിത്വവാ… വേണൊങ്കി എന്നാന്നാ പറഞ്ഞോണം..

ജോക്കുട്ടാ… (പെണ്ണ് ചിണുങ്ങി)

വേണ്ട വേണ്ടാ… ചിണുങ്ങലൊന്നും വേണ്ടാ… ഉചിതമായ പ്രതിഫലം കിട്ടിയാ ഞാൻ വേണമെങ്കി മിണ്ടാതിരിക്കാം…

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *