അങ്ങനെ ചിരിച്ചും കളിച്ചുമിറങ്ങിപ്പോന്ന വരവാണ് ഇപ്പഴി ആശുപത്രിക്കിടക്കയിൽ കിടക്കുന്നത്. കഴിക്കാൻ പോയിരുന്നപ്പോഴാണ് പെണ്ണിന് പെട്ടന്ന് സിനിമ കാണണമെന്ന ബോധോദയമുണ്ടായത്. ഏതോ ഫാമിലി പടംകണ്ടു കഴിഞ്ഞു വന്നിട്ട് തട്ടുകടയിലിരുന്ന് അഭിപ്രായം പറഞ്ഞതാണ് പ്രശ്നമായത്. അപ്പോതന്നെ നമ്മക്കും പോകാമെന്നായി. അച്ചുവിനെ കൂട്ടാതെ ഒറ്റക്ക് പോകാൻ കിട്ടിയ അവസരം .
ഓ ഞാനെങ്ങുവില്ല. അവടെമൊത്തം ക്യാമറാ വെച്ചു. പിന്നങ്ങോട്ടു പോയിട്ടെന്തിനാ… ??? (ചേച്ചി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞതും ഞാനാദ്യം പറഞ്ഞ ഡയലോഗ്. പെണ്ണൊന്നു ചമ്മി. എന്നിട്ടരെങ്കിലും കേട്ടൊന്നു നോക്കിയിട്ട് എന്റെ വയറിനിട്ടൊരു കുത്ത്. )
ഛീ… ഈ വൃത്തികെട്ട ജന്തുവിന് ഇതേയുള്ളോ വിചാരം… ???
പിന്നല്ലാണ്ട്… ചെന്നിരിക്കുമ്പോഴേന്തെലും എൻജോയിമെന്റു വേണ്ടേ… ??? സെക്കന്റ് ഷോയ്ക്ക് പോകുമ്പോ പ്രത്യേകിച്ചും. ഞാനുറങ്ങിപ്പോകുമെന്നെ… ഒന്നാമതേ ഞാൻ ഭയങ്കര പ്ലാനുമായിട്ടിറങ്ങീതാ ഇന്ന്… (ഞാനൊരു കുസൃതിച്ചിരി ചിരിച്ചു. )
പ്ലാനൊക്കെ വന്നിട്ടാണെലും നടക്കും. ഇങ്ങോട്ടുവാ വൃത്തികെട്ടതേ… (പെണ്ണെന്നെയും വലിച്ചോണ്ടു ബൈക്കിനടുത്തേക്ക് നടന്നു. )
എടീ എനിക്ക് ബോറടിക്കുവെന്ന്… !!!
ബോറടിയൊക്കെ ഞാൻ മാറ്റിത്തന്നോളാം. ഇങ്ങോട്ട് വാ പിശാചെ…
ഉറപ്പാണല്ലോ ..???!!!
ആ.. ഇങ്ങോട്ട് വാന്നേ…
ടീ പെണ്ണേ അവിടെയൊക്കെ ക്യാമറയാട്ടോ… മൊത്തം ലൈവായിപ്പോകുമെ… നമ്മക്ക് വീട്ടിലേക്ക് പോകാടീ… അതാകുമ്പോ സേഫാ… (ഞാൻ പെണ്ണിനെ വയറിൽ ചുറ്റിപ്പിടിച്ചെന്നോടണച്ചു.)
ഛേ വിട് ജന്തു… ഇക്കാണുന്ന കോളേജുപിള്ളേരുമൊത്തം ക്യാമറയില്ലാത്ത തിയേറ്ററിലല്ലേ കേറുന്നേ… മിണ്ടാതെ വായിങ്ങോട്ട്… (ഒന്ന് ബലംപിടിച്ചെങ്കിലും എന്നോട് ചേർന്നു നടന്നുകൊണ്ടു പെണ്ണ് ആരോടെന്നില്ലാതെ പറഞ്ഞു.)
എന്തായാലും അങ്ങനെ പ്രലോഭിപ്പിച്ച് കൊണ്ടോയ വഴിയാണ്. തിയേറ്റർ ജങ്ഷനിനിലേക്ക് കടന്നതെയുള്ളൂ… സാരിത്തുമ്പെവിടെയോ കുടുങ്ങിയേയെന്നൊരു നിലവിളികേട്ടൊന്നു തിരിഞ്ഞു നോക്കിയതാണ്… പിന്നെ അതിലും വലിയൊരു നിലവിളിയും പടക്കം പൊട്ടുന്നപോലെയൊരു ശബ്ദവുമായിരുന്നു. ബോധം വീഴുമ്പോൾ ഈ ആശുപത്രിക്കിടക്കയിലാണ്. വണ്ടിനിർത്താതെ തിരിഞ്ഞുനോക്കിയപ്പോൾ എതിരേ വന്നൊരു കാറിന്റെ ബലം പരിശോധിച്ചതാണെന്നൊക്കെ പിന്നീടാണറിഞ്ഞത്. കാറിന് ബ്രെയ്ക്കുണ്ടായിരുന്നതിനാൽ ചത്തില്ല. ഇതിനിടക്കെപ്പഴോ ഞാൻ നേരെയിരുന്നുവെന്നും കാറിനിട്ടിടിക്കാതെ വണ്ടി വെട്ടിച്ചെന്നൊക്കെ ആൾക്കാരു പറയുന്നുണ്ട്. ഭാഗ്യം, എനിക്കതോർമയില്ല. എന്റെ ഓർമയിൽ തിരിഞ്ഞുനോട്ടവും പിന്നെ ഇടിയുമേയുള്ളൂ. കൂട്ടത്തിൽ ചേച്ചിയുടെ നിലവിളിയും തല്ലിയലച്ചു വീണപ്പോൾ കണ്ട ചോരയും. !!!

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…