റോസ്… !!! (എന്റെ വായിൽനിന്ന് അറിയാതെയാ പേര് പുറത്തേക്കുവന്നു. )
അവളൊന്നു ചിരിച്ചു. ഞാനും ചിരിച്ചു : വിളറിയ ചിരി. അവൾ മുഖത്തേക്ക് വീണുകിടന്ന മുടിയൊന്നു മാടിയൊതുക്കി. എന്നിട്ടെന്നെക്കടന്ന് അകത്തേക്ക് നോക്കി. അപ്പോഴാണ് ഞാനും ചേച്ചിയെ നോക്കിയത്. പ്രേതത്തെക്കണ്ടപോലെ വിളറിയിരിക്കുന്നു. അവളെക്കണ്ട ഷോക്കിലാവണം എണീറ്റിരിക്കുന്നുണ്ട്. തടയാനാവുംമുന്നേ റോസ്‌എന്നെക്കടന്ന് അകത്തേക്ക് കയറി. എന്നിട്ട് ചേച്ചികിടന്ന ബെഡിന്റെ കാൽഭാഗത്തു പോയിരുന്നു. അവളടുത്തേക്കിരുന്നതും ചേച്ചിപെട്ടന്ന് കാലുരണ്ടും അവളുടെയടുത്തുന്നു മാറ്റിവെച്ചു. തൊടാൻപോലും പേടിയാണെന്ന മട്ടിൽ. ആ ടെൻഷൻ കണ്ടതും ഞാനും റോസിനെതിർവശത്തായി ചേച്ചിയുടെ അടുത്തുചെന്നുനിന്നു. ഞാനടുത്തേക്കു ചെന്നതും പെണ്ണൊരു ആശ്രയത്തിനെന്നപോലെയെന്റെ കയ്യിൽകേറിപ്പിടിച്ചു. അതു കണ്ടതും റോസോന്നു ചിരിച്ചു.
എങ്ങനെയുണ്ടിപ്പോ… ??? (ചോദ്യം ചേച്ചിയോടായിരുന്നു. )
ചേച്ചിയൊന്നും മിണ്ടിയില്ല. ദയനീയമായി എന്നെയൊന്നു നോക്കി.
കുറവുണ്ട്. (ഉത്തരം പറഞ്ഞത് ഞാനായിരുന്നു. )
എന്തേ… ഇയാൾടെ വായില് നാക്കില്ലേ… ??? പണ്ടും ഇയാൾക്കുവേണ്ടി ഇവനാണല്ലോ സംസാരിക്കാറ്… ??? (അവള് ചിരിയോടെയാണ് ചോദിച്ചതെങ്കിലും സ്വരത്തിലൊരു ഉടക്കിന്റെ പ്രതീതി. ചേച്ചിയെന്നെ ദയനീയമായൊന്നു നോക്കിയതല്ലാതെ അതിനും ഉത്തരം പറഞ്ഞില്ല.)
അപ്പൊ എങ്ങനാ… നമ്മടെ സമയം തീരാറായി… !!! (റോസിന്റെ വാക്കുകൾ എന്നിലും ചേച്ചിയിലുമുണ്ടാക്കിയ ഷോക്ക് വല്ലാത്തതായിരുന്നു. വെട്ടിത്തുറന്നു ചോദിച്ചിരിക്കുന്നു. )
എങ്ങനാ ജോക്കുട്ടാ… ??? (അവളെന്നെ മുഖമുയർത്തി നോക്കി. )
ഞാൻ… ഞാൻ സമ്മതിക്കത്തില്ല… !!! (ചേച്ചിയുടെ സ്വരം. ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി. അത്രക്കുറപ്പുള്ള ശബ്ദം. കൂട്ടത്തിൽ എന്റെ കയ്യിലെപ്പിടുത്തം കുറച്ചൂടി മുറുക്കി. )
എന്ത് സമ്മതിക്കില്ലാന്ന്… ??? (റോസിന്റെ ചുണ്ടിൽ ചിരി തന്നെയായിരുന്നു. )
എന്റെ ജോക്കുട്ടനെ ഞാൻ വിട്ടുതരില്ലാന്ന്… ജോക്കുട്ടനെന്റെയാ… എന്റെ മാത്രവാ … എന്നോടിതുമാത്രം ചോദിക്കരുത്… (പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു. )
അയ്യേ… എടാ ജോക്കുട്ടാ… നിന്റെ കെട്യോൾക്കെന്നാടാ പറ്റിത്… ??? നീയതൊന്നുമിവളോട് പറഞ്ഞില്ലേ… ??? എന്റെ പൊന്നുചേച്ചീ… ഞാനിവനെ തിരിച്ചു ചോദിക്കാൻ വന്നതൊന്നുവല്ല.. !!! (ചേച്ചിയമ്പരപ്പോടെ എന്നേം റോസിനേം മാറിമാറിനോക്കി.)
എന്റെ ചേച്ചീ… ചേച്ചീനെവിട്ട് ഇവനെന്റെകൂടെ വരില്ലാന്നു കല്യാണത്തിന്റെയന്ന് പറഞ്ഞതാ എന്നോട്. ആ ഞാൻ ഇപ്പഴുംഇവനെ കാത്തിരിക്കുവോ… ??? എന്തിന്… ഞാനൊന്നു വിളിച്ചാൽ ഫോൺ പോലുമെടുക്കാത്തവനാ ഇവൻ.
റോസ്‌ചിരിയൊടെയെണീറ്റു. എന്നിട്ട് അമ്പരന്നുകിടക്കുന്ന ചേച്ചിയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു. എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി.
വിശ്വസിക്കേടോ… എനിക്ക് തന്റെ കെട്യോനെ വേണ്ട… !!!

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…