ചേച്ചിയുടെ നിറഞ്ഞിരുന്ന കണ്ണുകളിൽ നക്ഷത്രത്തിളക്കം. പെണ്ണ് കരഞ്ഞുകൊണ്ട് ചിരിച്ചു. എന്റെ കയ്യിലെപിടിവിട്ട് അവളുടെ മുഖത്തു പിടിച്ചു.
സോറി… (ചേച്ചിയുടെ സ്വരം വിറച്ചു. )
എന്തിന്… ???
ഒത്തിരി വിഷമിപ്പിച്ചൂലെ ഞാനുമെന്റെ ജോക്കുട്ടനും… ??? എങ്ങനെ… എങ്ങനെ ക്ഷമചോദിക്കൂന്നറിയൂല… ഇങ്ങനെ… ഇങ്ങനെയൊരിഷ്ടവകണ്ടെന്നെനിക്കറിയില്ലാരുന്നു. അല്ലാരുന്നെ… ഞാൻ…
വേണ്ട. പറയണ്ട. എനിക്കറിയാം…ടാ ജോക്കുട്ടാ… എനിക്കൊരു ചായയെങ്കിലും മേടിച്ചുതാടാ… (റോസ്‌പെട്ടന്ന്ന് വിഷയം മാറ്റിക്കൊണ്ടെന്നേ നോക്കി. ഞാൻ പെട്ടെന്ന് എന്തു പറയണമെന്നറിയാതെ വിക്കി.)
കണ്ടോ ചേച്ചീ… ഞാനിത്രേം വല്യ ത്യാഗവൊക്കെ ചെയ്തതല്ലേ… എനിക്കൊരു ചായയെങ്കിലും മേടിച്ചു തരാൻ പറാ… (റോസ് ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്തുമൊരു ചിരി. അതുകണ്ടതും ഞാൻ പോയി ടേബിളിലിരുന്ന ഫ്ലാസ്ക്കെടുത്തു.)
ഇങ്ങോട്ട് കെട്ടിച്ചോവന്നൊണ്ട് വരുവൊന്നും വേണ്ട. നമ്മക്കങ്ങോട്ടു പോയി കുടിക്കാം… ഞാനും പോകുവാ. രാവിലെ പള്ളിയിൽ പോകാനായി ഇറങ്ങിയതാ… (റോസ് എന്നോടായി പറഞ്ഞു. )
അതേയ്… ഞാനൊന്നു കാന്റീനിൽവരെ കൊണ്ടുപോയ്ക്കോട്ടെ… ??? ഇതേപടി തിരിച്ചു തന്നേക്കാം… (അവൾ ചേച്ചിയെനോക്കി ചിരിച്ചു. ചേച്ചിയും തലയാട്ടി. കുറേസമയം കൂടി രണ്ടുംകൂടി സംസാരിച്ചിരുന്നിട്ടാണ് ഇറങ്ങിയത്. കൂടുതലും ഞങ്ങളുടെ വിശേഷങ്ങളൊക്കെയായിരുന്നു. അപ്പോഴേക്കും രണ്ടുപേരുടെയും തെറ്റിദ്ധാരണകളൊക്കെ മാറിയപോലെ. അവസാനം റോസ് യാത്ര പറഞ്ഞിറങ്ങി. പോണോ വേണ്ടയോയെന്ന അർഥത്തിൽ ചേച്ചിയേയൊന്നു നോക്കിക്കൊണ്ടാണ് ഞാനിറങ്ങിയത്. വാതിൽക്കലെത്തിയതും ചേച്ചിയെന്നെ പിന്നിൽനിന്ന് വിളിച്ചു. എന്നോടൊപ്പം റോസും തിരിഞ്ഞുനോക്കി. )
എന്തേ… എന്റെ കൂടെ പോകരുതെന്ന് പറയാനാണോ… ???
ങ്ഹും. ഇത് വേറെകാര്യം പറയാനാ… ( ചേച്ചിയെന്നെ അടുത്തേക്ക് കൈകാട്ടിവിളിച്ചു. ഞാനടുത്തേക്ക് ചെന്നു. റോസ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.)
വൈകുവോ… ???
ങ്ഹും. എന്തേ .. ???
ഒറ്റക്കിരിക്കാൻ എനിക്കെന്തോഒരു പേടിപോലെ… !!!
ഏയ്… ഞനിപ്പോ വരുമെടീ.. അവൾടെകൂടെ പോകുവോന്നുമില്ല.
ഛീ പോടാ… (പെണ്ണ് ചിരിയോടെയെന്റെ കവിളിനിട്ടു കുത്തി.)
എന്നാലിവിടെ കിടന്നോട്ടോ… ഞാനിപ്പോ വരാം. ആ റിസൾട്ടും മേടിച്ചോണ്ടു വരാവേ…
ഉം. (പെണ്ണിനൊരു താല്പര്യമില്ലാത്തത് പോലെ. )
ഉം… ???
ങ്ഹും… പോയിട്ട് വാ…
എന്താടീ… ???
ഒന്നൂല്ലാന്നേ… പോയിട്ട് വാ…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…