ഞാനാ മൂർധാവിലൊന്നു ചുംബിച്ചിട്ട് പുറത്തേക്ക് നടന്നു. പെട്ടന്നെന്തോ ഓർത്തതുപോലെ പെണ്ണ് വീണ്ടുമെന്നെ വിളിച്ചു.
ഉം. ?? എന്നാടി ചേച്ചീ… ???
ആ ഫോണിങ്ങു താ… ഞാൻ വല്ലോ സിനിമേം കണ്ടിരുന്നോളാം.
ദേ… ഞാനവളുടെ കൂടെയെങ്ങാനും പോയാൽ പിന്നെ നീയെങ്ങനെയെന്നെ വിളിക്കുമെടീ… ???
അതപ്പോൾ നോക്കിക്കൊള്ളാം. (ചേച്ചി ചിരിയോടെയെന്ന തള്ളിനീക്കി. )
ജോക്കുട്ടായീ വാട്സാപ്പിന്റെ പാസ്‌വേഡ് എന്താ… ???
സിനിമ കാണുന്ന നിനക്കെന്നാതിനാഡീ വാട്സാപ്പിന്റെ പാസ്‌വേഡ്… ???
പറ ജോക്കുട്ടാ…
അതങ്ങനെയെല്ലാവർക്കും പറഞ്ഞുകൊടുക്കാൻ പറ്റിയ പാസ്‌വേഡൊന്നുവല്ല.
പറ ജോക്കുട്ടാ കളിക്കാതെ…
അതോ… വേണൊങ്കിലൊരു ക്ലൂ തരാം.. പറ്റുവെങ്കിയടിച്ചു തുറന്നോ… അതൊരു പേരാണ്. ഈ ലോകത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ളൊരു പേര്.
ചേച്ചി പെട്ടന്നെന്തൊക്കെയോ കുത്തിനോക്കുന്നത് കണ്ടു. പാസ്‌വേഡ് അടിച്ചു നോക്കിയതാവും. അതല്ലന്നു മനസ്സിലായതും എന്നെയൊരു നോട്ടം. ചേച്ചിയടിച്ചതെന്താണെന്നു മനസ്സിലായതിനാൽ ഞാനൊന്നു ചിരിച്ചു. പെണ്ണുവീണ്ടുമെന്തൊകൂടി അടിച്ചു നോക്കിയെങ്കിലും അതും വിജയിച്ചില്ല. ആ ദേഷ്യത്തോടെയും ഒരല്പം പ്രതീക്ഷയോടെയുമെന്നെ നോക്കിയെങ്കിലും ഞാനൊരു കള്ളച്ചിരിയോടെ പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയപാടെ ഞാൻ വീണ്ടും അകത്തേക്ക് കയറിച്ചെന്നപ്പോഴേക്കും പെണ്ണ് ഫോണും കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് കൊതികുത്തി കിടപ്പാരംഭിച്ചിരുന്നു.
ടീ ചേച്ചീ..
എന്നാ… ??? (കൊല്ലുന്ന മട്ടിലുള്ള മറുപടി.)
നിനക്ക് പാസ്‌വേഡ് വേണോ.. ???
എനിക്കൊരു കോപ്പുംവേണ്ട.
ആ വേണൊങ്കിലടിച്ചെടുത്തോ… എനിക്കീ ലോകത്തിൽ ഏറ്റവുമിഷ്ടമുള്ള പേര്… സി.എച്ച്. ഈ.സി.എച്ച്. ഐ. കെ.കേ.യൂ.റ്റി. വൈ : ചേച്ചിക്കുട്ടി. !!!
കൂടുതലൊന്നും പറയാതെഞാൻ തിരിച്ചുവാതിൽക്കലെത്തിയിട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും പെണ്ണിന്റെ മുഖമാകെ മാറിയിരുന്നു. ആകെ പൂത്തുലഞ്ഞപോലെ. പൂത്തിരി കത്തിച്ചപോലുള്ള പ്രകാശം. ആ മുഖത്തേക്ക് നോക്കിയൊന്നു ചിരിച്ച്, കണ്ണുകൊണ്ട്സൈറ്റടിച്ചു കാണിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി.
ഞാനിറങ്ങി ചെല്ലുമ്പോഴും റോസ്എന്നെ കാത്തു നിൽക്കുകയായിരുന്നു. ഞാൻ ഇറങ്ങിയതും തിരിച്ചു കയറിയതുമെല്ലാം വീക്ഷിച്ചുകൊണ്ടെന്നപോലെ അവളാ പുറത്തേക്കുള്ള വഴിയുടെ അരഭിത്തിയിൽ ചാരിയങ്ങനെ നിൽക്കുകയാണ്. ശെരിക്കും അപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത് തന്നെ. പഴയതിൽനിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല. ശരീരം ഒരല്പം വളർന്നു… അത്രമാത്രം. ഞാനിറങ്ങി ചെല്ലുന്നത് കണ്ടതും അവളെന്റെ തൊട്ടുമുന്നിലായി പുറത്തേക്ക് നടന്നു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…