എന്താ നിന്റെയുദ്ദേശം… ??? (അവളുടെ പിന്നിൽ നടന്നുകൊണ്ടുതന്നെ ഞാൻ ചോദിച്ചു. അത്യാവശ്യം ദേഷ്യത്തോടെയായിരുന്നു എന്റെ ചോദ്യം.)
എന്തുദ്ദേശം… ??? നിന്റെ ചിലവിലൊരു ഒരു ചായ കുടിക്കണം,പോണം. അത്രേയുള്ളൂ. പിന്നെ നീ വാങ്ങിത്തരുവാണെങ്കി ഒരു ചെറുകടിയും വേണേൽ തിന്നാം… (ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായിട്ടും എന്നെ ആക്കിയുള്ള മറുപടി. )
അതല്ല ഈ വരവിന്റെ ഉദ്ദേശമെന്താണെന്ന്… ???
അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. എന്നിട്ടൊരു ചിരി. അത് വിജയിച്ചവന്റെ ചിരിയാണോ പരാജയപ്പെട്ടവന്റെ ചിരിയാണോയെന്ന് ഇപ്പോഴുമെനിക്കറിയില്ല. ഒരായിരമർഥങ്ങളുണ്ടായിരുന്നു ആ ചിരിയിൽ.
പേടിക്കണ്ട… എനിക്ക്‌നല്ലയുദ്ധേശം മാത്രമേയുള്ളൂ. നിന്നെയൊന്നു കാണുക, മിണ്ടുക. ദേ കണ്ടൂ മിണ്ടീ. ഇനി മടങ്ങാം… അത്രേയുള്ളൂ. അല്ലാതെ നീ പേടിക്കുന്നതുപോലെ ആ ചേച്ചിയെ ഉപേക്ഷിക്കണമെന്നൊന്നും പറയാൻ വന്നതല്ല ഞാൻ… (അത് പറയുമ്പോഴും അവളുടെ സ്വരത്തിലൊരു ഇടർച്ചയുണ്ടായത് ഞാൻ ശ്രദ്ധിച്ചു. )
റോസെ… ടീ… ഞാൻ..
വേണ്ട. എനിക്കറിയാം. അന്ന് നീയങ്ങനെ പറഞ്ഞിട്ടും കുറെയേറെ ശ്രമിച്ചു ഞാൻ… പുതിയൊരാളെ കണ്ടെത്താൻ… പുതിയൊരു ജീവിതം തുടങ്ങാൻ… പക്ഷേ… പക്ഷേ കഴിയുന്നില്ലെടാ… ആരെ നോക്കിയാലും നിന്നെക്കാൾ മെച്ചമാണോന്നാ ഞാൻ നോക്കുന്നത്. നിന്റെ നിറവുണ്ടോ… നിന്റെ ചിരിയുണ്ടോ… നിന്റെ സ്വഭാവമുണ്ടോ… അങ്ങനെയങ്ങനെ… നിന്നെ മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും നിന്റെയോർമകളാടാ എനിക്ക് ചുറ്റും കൂടുന്നെ…
ഞാൻ കണ്ണുമിഴിച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. ഈശ്വരാ… പഴയതെല്ലാം വീണ്ടും ആവർത്തിക്കുകയാണോ… ??? ഒന്നും മറുപടി കൊടുക്കാതെ, ഞാനവളെത്തന്നെ നോക്കിനിന്നു.
ഇങ്ങോട്ടുവരുമ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു; സ്ഥിരം പ്രണയകഥകളിലെപ്പോലെ കാമംതീരുമ്പോൾ തല്ലിപ്പിരിഞ്ഞു പോകുന്നൊരു ചിത്രം. ഒരസുഖക്കാരിയെക്കെട്ടിയതിന്റെ പേരിൽ ആകെത്തകർന്നു നിൽക്കുന്നൊരു ചിത്രം. അവളെ മടുത്തെന്നു നീ പറയുമെന്നൊക്കെനീ പറയുമെന്ന് ഞാൻ ചുമ്മാ പ്രതീക്ഷിച്ചിരുന്നു.
പക്ഷേയിവിടെ വന്നപ്പോൾ…. ആ മുഖം കണ്ടപ്പോൾ…. എന്നെക്കണ്ടപ്പോഴുള്ളയാ പേടി കണ്ടപ്പോൾ… നിന്റെ കയ്യിൽനിന്നു പിടിവിടാതുള്ളയാ കിടപ്പ്കണ്ടപ്പോൾ… പിന്നൊന്നും പറയാനെനിക്കു തോന്നിയില്ലടാ… ആ മുഖത്തുനോക്കിയെങ്ങനെയാടാ നിന്നെയെനിക്കു തരുവോയെന്നു ഞാൻ ചോദിക്കുന്നത്… ??? ദൈവം പൊറുക്കുവോടാ… ???!!!
ഇല്ലടാ… ഇല്ല. ദൈവം പൊറുക്കില്ല. നിന്നെതട്ടിപ്പറിച്ചാൽ ദൈവം പോലുമെന്നോട് പൊറുക്കൂല്ലടാ… പക്ഷേ… പക്ഷേ ഒന്നവളോട് പറഞ്ഞേക്കണം… അടുത്തൊരു ജന്മമുണ്ടെങ്കി… അന്ന്… അന്നെനിക്ക് തന്നെക്കണമെന്ന്. നിന്റെകൂടെയൊന്നു ജീവിക്കാൻ കൊതിയായിട്ടാടോ… !!! (പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.)
ഞാനും തറഞ്ഞു നിൽക്കുകയായിരുന്നു. എന്ത് പറയാനാണ്. എനിക്ക് പറയാണുള്ളതൊക്കെ പണ്ടേ പറഞ്ഞതാണല്ലോ…
ഇനിയെന്തായാലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ലെടാ… ഇനിയുമിങ്ങനെ നീറിജീവിക്കാൻ പറ്റില്ലടോ…
ടീ നീ…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…