ഏയ്… ആത്മഹത്യ ചെയ്യാനൊന്നുമല്ലടോ… പതുക്കെ ആരുടെയെങ്കിലുമൊക്കെ തലയിൽ കേറിക്കൂടണം. എനിക്കിഷ്ടമുണ്ടായിട്ടല്ല, എന്റെയീ ജീവിതം വീട്ടികാർക്കൊരു സങ്കടവാടോ… കെട്ടിക്കാറായ പെണ്മക്കളുള്ള എല്ലാ അപ്പന്മാർക്കുമുള്ള സങ്കടവാ എന്റെ അപ്പനും. ഇനിയും വയ്യെഡോ… എന്തിനാ വെറുതേ… നമ്മളെക്കൊണ്ട് ആർക്കെലുമൊക്കെയൊരു സന്തോഷമുണ്ടാവട്ടെയെടോ… !!!
അവളൊരു വിളറിയ ചിരിയോടെ പറഞ്ഞിട്ട് പെട്ടന്നവൾ യാത്രപോലും പറയാതെ തിരിഞ്ഞുനടന്നു.. എന്നെപുറത്തേക്ക് വിളിച്ചത് ചായ കുടിക്കാനല്ലെന്നു മനസ്സിലായിരുന്നതിനാൽ ഞാനവളോടക്കാര്യം ചോദിച്ചുമില്ല. പക്ഷെ ഒന്ന് ചോദിക്കാൻ ശ്രമിച്ചു. ചേച്ചിയെന്നോടാവശ്യപ്പെട്ട ആ ആലോചന.
റോസെ… ടീ… ഒരുമിനിറ്റ്… (പുറത്തേക്ക്‌നടന്നവളെ പിന്നിൽനിന്ന് വിളിച്ചുനിർത്തി. )
ഞാൻ… ഞാനൊന്നു പറഞ്ഞോട്ടെ… നീ… നീവേറെ കെട്ടുന്നെങ്കിൽ… ഞാൻ…
വിശൂന്റെ കാര്യമാണെങ്കിൽ പറയണ്ട… എനിക്കറിയാം. (ഞാൻ പറഞ്ഞുതുടങ്ങും മുമ്പേ അവളിടക്കുകയറി ബ്ലോക്കി. ഞാൻ അമ്പരപ്പോടെയവളെ നോക്കി. )
നീ… നീയിതെങ്ങനെ… ??
ജോക്കുട്ടാ… ഒരു പെണ്ണിന് അവളെ നോക്കുന്നവൻ കൂടെക്കഴിയാനാണോ ചതിക്കാനാണോ നോക്കുന്നേന്ന് തിരിച്ചറിയാൻ പറ്റില്ലായിരിക്കും. പക്ഷെ തന്നോടൊരുത്തനിടപഴകുമ്പോൾ അവൻതന്നെ ഏതർഥത്തിലാണ് നോക്കുന്നതെന്ന് പെട്ടന്ന് മനസ്സിലാവും..
അവളൊന്നിരുത്തിപ്പറഞ്ഞിട്ട് തിരിച്ചു നടന്നു. എന്നിട്ട് പെട്ടന്ന് തിരിഞ്ഞുനോക്കി.
നീ… നീയെന്നോടിതു പറയുമെന്നുഞാൻ കരുതിയില്ല ജോക്കുട്ടാ…
കണ്ണീരൊപ്പിക്കൊണ്ടവൾ തിരിഞ്ഞു നടന്നപ്പോൾ വേരിറങ്ങിയപോലെ നിൽക്കുകയായിരുന്നു ഞാൻ. കുറച്ചു സമയമെടുത്തു ഒന്ന് നോർമലാവൻ. അവളുടെ കണ്ണീരിനെക്കാൾ അവളൊഴിവായതിന്റെ സന്തോഷം മാത്രം മനസ്സിൽ നിറക്കാൻ ശ്രമിച്ചുകൊണ്ടുഞാൻ തിരിച്ചു മുറിയിലേക്ക്‌തന്നെ നടന്നു. കതക് തുറന്നകത്തെക്കു കയറിയപാടെ കവളിലൊരടിയാണ് കിട്ടിയത്. ഞെട്ടിത്തിരിഞ്ഞു നോക്കിമ്പോഴേക്കും പെണ്ണിന്റെ കൈകളെന്റെ കഴുത്തിൽ യക്ഷി പിടിക്കുമ്പോലെ മുറുകിയിരുന്നു…
എന്റെ രണ്ടുകാലിനും പ്ലാസ്റ്ററീടീപ്പിച്ചല്ലേടാ പട്ടീ നീയ്… (പെണ്ണ് ദേഷ്യംകൊണ്ടു ചീറിയപ്പോഴാണ് സംഗതി മനസ്സിലായത്. ഞാനൊരു ചിരിയോടെ പെണ്ണിനെ ചുറ്റിവരിഞ്ഞു)
അപ്പൊ പ്ലാസ്റ്ററ് വെട്ടിയല്ലേടീ കള്ളിച്ചേച്ചീ…
ഇല്ലാ… (പെണ്ണ് ദേഷ്യത്തിൽതന്നെ.. )
എടീ കള്ളിപ്പാറൂ… തലേലെ മുറിവിന് റെസ്റ്റ് എടുക്കണമെന്ന് പറഞ്ഞാ നീ കിടക്കുവോ… ഒരാഴ്ച്ചയെങ്കിലും കിടന്നാലെ സംഗതി റെഡിയാകുന്നാ ഡോക്ടറാ പറഞ്ഞത്. വീട്ടിച്ചെന്നാ നീ കെടക്കൂല്ലാന്ന് എനിക്കറിയരുതോ… അങ്ങനെ നോക്കീപ്പോ എനിക്കിങ്ങനെയൊരു ബുദ്ധി കാണിക്കാനാ തോന്നീത്. സോറി…
എന്നെയൊന്നു കുളിക്കാൻ പോലും സമ്മതിച്ചില്ലല്ലോടാ കാലമാടാ നീയൊക്കെ…
ദേ വീട്ടിലോട്ട് ചെന്നാപ്പിന്നെ ഫുൾ ടൈമങ്ങു കുളിച്ചോന്നെ നീ… (ഞാനൊരു ചിരിയോടെ പറഞ്ഞു. പെണ്ണെന്നെ നോക്കിയൊന്നു കൊഞ്ഞനം കുത്തി. )
അതേ… എപ്പഴാ ഡോക്ടറു വന്നത്… ???

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…