ഉം… ???
എടുത്തോ…
എടുക്കാനോ… ???
ആ എന്നെ എടുത്തോളാൻ. എനിക്ക് നടക്കാൻ വയ്യ… !!!
ങേ… ???
എന്നാ കേന്ന് ??? വേണൊങ്കി എടുത്തോ… ഇല്ലെങ്കി ഞാനിവിടെ കിടക്കാൻ പോവാ… എന്നെ എടുത്തോണ്ട് പോകാൻ പറ്റുന്നവരുടെ കൂടെയെ ഞാൻ വരുന്നുള്ളൂ…
ആ എന്നാപ്പിന്നെ ഇവിടെക്കിടന്നോ… ആ അറ്റണ്ടറ് വല്ലോംവന്ന് എടുത്തോണ്ട് പൊക്കോളും.
ജോക്കുട്ടാ… (പെണ്ണ് ചിണുങ്ങി. )
എന്റെ പൊന്നു കർത്താവേ… ഇതെന്നാ കുരിശാ.. (ഞാൻ പെണ്ണിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് അറിയാതെ പറഞ്ഞുപോയി. ചേച്ചിയെന്റെ കഴുത്തിൽ കൈചുറ്റി, എന്റെ കൈകളിൽ കിടന്നു ചിരിച്ചു. )
എന്നേം എടുത്തോണ്ട് ബാത്റൂമിപ്പോയപ്പോമുതലേ ഞാൻ കരുതീതാ… ആൾക്കാരുടെ ഇടക്കൂടെ ഇങ്ങനെ പോണമെന്ന്… !!! (പെണ്ണ് കള്ളച്ചിരിയോടെ പറഞ്ഞു.)
ങാ ഇനിയിറങ്ങിക്കോ… ഞാൻ മടുത്തു.
അയ്യടാ… വണ്ടിയേവരെ ഇങ്ങനെ പോയെച്ചാ മതി. ഞാനിറങ്ങത്തില്ല.. !!!
ങേ… എടീ മൂന്നാം നിലേല് വരെ കേറണം.
കുഴപ്പമില്ലാ… കേറിക്കോ… ഞാനിറങ്ങത്തില്ല. തടിയൊന്നു കുറയട്ടെ… വല്ലപ്പോഴുമൊക്കെയൊന്ന് അധ്വാനിക്ക്… ഒന്ന് വിയർക്കട്ടെ…
വിയർക്കുന്ന പണിയൊക്കെ ഞാനെന്നും ചെയ്യുന്നുണ്ട്. (ഞാൻ കള്ളച്ചിരിയോടെ പെണ്ണിനെ നോക്കി. )
ഛീ പോ വൃത്തികെട്ട ജന്തൂ… (ചേച്ചിയെന്റെ കിറിക്കിട്ടു കുത്തി.)
ദേ പെണ്ണേ… ഞാനിട്ടേച്ചു പോകൂട്ടോ…
പിന്നേ… പോകും. എന്നേം ചൊവന്നോണ്ടല്ലാതെ ഒരടിയിവിടുന്നു വെക്കൂല്ല. കേറിക്കോ.. കേറിക്കോ… ദേ മൂന്നാം നിലവരെ കേറാനുള്ളതാ…
കുരിശും ചൊവന്നോണ്ട് കേറാൻ ഗാഗുൽത്താ മലയൊന്നുമല്ലിത്.. (ഞാൻ പിറുപിറുത്തു)
കുരിശ് കർത്താവിനേം ചൊവന്നൊണ്ട് നിന്നില്ലേ… അങ്ങനെ കരുതിയാ മതി… (പെണ്ണും കൗണ്ടറടിച്ചു. )
ഉവ്വുവ്വ… നിന്നേം കൊണ്ടീകേറ്റംകേറീട്ട് വീട്ടിലെത്തുമ്പഴേക്കും എന്റെ നട്ടെല്ലൊടിഞ്ഞില്ലെങ്കി നോക്കിക്കോടീ പോത്തെ… ഇന്നുനിന്റെ അവസാനവാ…
ആ അതല്ലേലും എനിക്കറിയാം. നടുവൊടിഞ്ഞു കെടക്കുവാണെങ്കി എനിക്കിച്ചിരി സമാധാനം കിട്ടുവെല്ലോന്നു കരുതിതന്നെയാ എടുപ്പിച്ചേ…
ങ്ങേ… !!!
പെണ്ണൊന്നു ചിരിച്ചു. എന്നിട്ടെന്നോട് പറ്റിച്ചേർന്നു കിടന്നു. എടുത്തോണ്ട് നടന്നാലും മടുക്കില്ലെന്നോർത്താവണം ഈക്കിടപ്പ്. ഇടയ്ക്കിടക്ക് എടുക്കുന്നതിനാൽ എനിക്കും വല്യ പ്രശ്നമായി തോന്നിയില്ല. ലിഫ്റ്റിൽ കേറി മോളിൽ ചെല്ലുന്ന പ്രശ്നമല്ലേ ഒള്ളു. ചേച്ചിയെയും കയ്യിലെടുത്തു ഞാൻ ലിഫ്റ്റിന് നേരെ നടന്നു… ഇനിയുമീ ജീവിതയാത്ര താഴെക്കാവില്ലെന്ന വിശ്വാസത്തോടെ…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…