രണ്ടാംവരവ് [നവവധു 2] ഭാഗം 6 ക്ലൈമാക്സ്
Randaam Varavu Navavadhu 2 Climax | Author : JO
Previous Parts

ഇടവേള വന്നതിന് പതിവുപോലെ ക്ഷമിക്കുമല്ലോ. ഈ ഒരധ്യായത്തോടെ നിങ്ങളുടെ ചേച്ചിപ്പെണ്ണും ചേച്ചിപ്പെണ്ണിന്റെ സ്വന്തം ജോക്കുട്ടനും സൈറ്റിനോട് എന്നെന്നേക്കുമായി വിട പറയുകയാണ്. ആദ്യ ഭാഗം പോലെ രണ്ടാംവരവ് എത്തിയില്ലെന്നറിയാം. എങ്കിലും നിങ്ങൾ തന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് രണ്ടാം വരവിന്റെ അവസാന ഭാഗമിതാ…
പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു. എവിടെ…??? ചേച്ചിയെവിടെ ??? ചുറ്റും നിറഞ്ഞ ആ രക്തമെവിടെ… ??? ഞാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. ഇതെവിടെയാണ്… ??? ഏതാണ് ഈ മുറി… ??? ആകെ കിളിപോയി ഞാൻ ചുറ്റുപാടും നോക്കി.
ആ എണീറ്റോ ??? ഉം… ??? എന്താലോചിച്ചു കിടക്കുവാരുന്നു… ???
തൊട്ടടുത്തു നിന്ന് പെണ്ണിന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ആ ഭാഗത്തേക്ക് നോക്കിയത്. തലയിണ കട്ടിലിന്റെ ക്രാസിയിലേക്ക് കയറ്റിവെച്ച് അതിലേക്ക് ചാരിക്കിടക്കുകയാണ് പെണ്ണ്. ചേച്ചിയുടെ സൈഡിൽ ബെഡിന്റെ തൊട്ടടുത്തു സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റും അതിൽ തൂങ്ങിയാടുന്ന ഒഴിഞ്ഞ ഗ്ലൂക്കോസുകുപ്പിയും കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ സുബോധത്തിലേക്ക് തിരിച്ചു വന്നത്. ഞാൻ ചെറിയൊരു ചിരിയോടെ പെണ്ണിന്റെ നേർക്ക് ചെരിഞ്ഞു കിടന്നു.
ഉം… ??? എന്താ ഒരു കള്ളച്ചിരി… ??? എന്താലോചിച്ചു കിടക്കുവാരുന്നു സാറിതുവരെ ??? ഉറക്കത്തിൽ ചിരീം കളീമൊക്കെ ഉണ്ടാരുന്നല്ലോ… ???
പതിവ് ചിരിയോടെ അതിലേറെ ആകാംഷയോടെയുള്ള ചോദ്യം. ഒന്നും പറയാതെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ വീണ്ടുമാ മുഖത്തേക്ക് നോക്കിക്കിടന്നു. പണ്ടത്തെയാ ചിരിയും കളിയുമൊന്നും മാറിയിട്ടില്ലെങ്കിലും ആകെയൊരു ക്ഷീണമാണ് പെണ്ണിന്. ഈ കിടപ്പിന്റെയായിരിക്കും. ഈ ആശുപത്രിയിൽ കിടപ്പ് തുടങ്ങിയിട്ട് ആഴ്ച്ച ഒന്നാവുന്നു. അതിന്റെ ക്ഷീണമെല്ലാമുണ്ട് മുഖത്ത്. വേദനയുടെയും മരുന്നിന്റെയുമെല്ലാം ക്ഷീണം. അതിനെക്കളെല്ലാമേറെ ശെരിക്കൊന്നു കുളിക്കാനോ ഉറങ്ങാനോ കഴിയാത്തതിന്റെ ക്ഷീണം. !!!
ദേ കെടന്നു കിളിക്കാതെ പറയുന്നുണ്ടോ… ??? നേരം കൊറെയായല്ലോ ഉറക്കത്തിൽ കിടന്നുള്ള പിച്ചുംപേയും പറയുന്നത്.. കൂട്ടത്തിൽ ചിരീം കളീം.
ഒന്നുവില്ലെടീ ചേച്ചിക്കുട്ടീ …. (ആ വയറിൽ ചുറ്റിപ്പിടിച്ചു ചേർന്നുകിടന്നുകൊണ്ടു ഞാൻ വീണ്ടും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ അത് അപ്പോത്തന്നെ കേട്ടില്ലെങ്കിൽ പെണ്ണിനെന്തോ തലപോണ വിഷയം പോലെയാണ്.)
ദേ മര്യാദക്ക് പറയുന്നൊണ്ടോ… ??? എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…
ങാഹാ… അത് കൊള്ളവല്ലോ… എന്നാ ഒട്ടും പറയുന്നില്ല.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…