രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

കേറിവാടീ… ചേച്ചി പറഞ്ഞതും കേൾക്കാൻ കാത്തിരുന്നപോലെ അച്ചു കതകും തള്ളിതുറന്ന് അകത്തേക്ക് കയറി.

ആഹാ… മഹാരാജാവ് ഇതുവരെ കുളിക്കുവേം നനക്കുവേമൊന്നും ചെയ്തില്ലേ…??? വർഷത്തിൽ ഒന്നെങ്കിലും പോയി കുളിക്കെടാ ശവമേ … (അച്ചു വന്നതെ തുടങ്ങി)

ടീ…. അതിഷ്ടപ്പെടാത്തപോലെ ചേച്ചി ശാസിക്കുന്ന ഭാവത്തിൽ അച്ചുവിനെ നോക്കി കണ്ണുരുട്ടി.

ദേ നോക്കിക്കേ… കെട്യോനെ ശവമെന്നു വിളിച്ചത് തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ല…!!!

നന്നായിപ്പോയി. നീയെന്നുമുതലാടി ഈ മുറീലോട്ട് അനുവാദം ചോദിച്ചിട്ട് കേറാൻ തുടങ്ങീത്??? സാധാരണ അമ്പലക്കാളപോലെ ഇരച്ചുകയറി വരാറാണല്ലോ പതിവ്….???

ഞാനെന്റെ ആകാംഷ മറച്ചുവെക്കാതെ ചോദിച്ചതിന് മുറിമൊത്തമൊന്നു നോക്കിയിട്ടാണ് അച്ചു മറുപടി പറഞ്ഞത്.

ഓ… രണ്ടാഴ്ചകൂടി കണ്ടുമുട്ടീതല്ലേ… ഏത് കോലത്തിലാ രണ്ടുമെന്നറിയില്ലല്ലോ… അതാ ഒന്ന് തുണീം മണീം എടുത്തിട്ടോട്ടെന്നു വെച്ച് വിളിച്ചത്. എവടെ … ഇവിടിപ്പഴും അരിക്കലം അടുപ്പേൽ കേറീല്ലാന്നു ഞാനറിഞ്ഞോ…???!!!

അയ്യേ ഈ പെണ്ണ്…. ചേച്ചി വാപൊത്തിപോയി. അച്ചു ഇത്രക്ക് സംസാരിക്കുന്നത് ഞാനും ആദ്യമായി കേൾക്കുകയാണ്. മറ്റേ കൂട്ടുകാരികൾ വന്നതിന്റെയാവും. ചേച്ചിക്ക് ചമ്മലായെങ്കിലും അച്ചുവിന് യാതൊരു കൂസലുമില്ല.

ജോക്കുട്ടാ… ഈ പെണ്ണിനെ ഒടനെ കെട്ടിച്ചുവിടണം… എന്തൊക്കെ വൃത്തികേടാന്നെ ഇവള് പറയുന്നേ…

പിന്നേ വൃത്തികേട്… ഇതൊക്കെ എല്ലാടുത്തും നടക്കുന്നത് തന്നാ… ആഹാ ഞാനൊരു ഫേവർ ചെയ്തപ്പോ അതായോ കുറ്റം…???

എന്റച്ചൂ നീയൊന്ന് അടങ്ങടീ…

ആ… എടാ പോത്തെ നീ വരുന്നുണ്ടോ ഒന്ന്… ബാക്കിയുള്ളവന്റെ വയറ് കത്താൻ തൊടങ്ങി…

ഏ… നീയിതുവരെ കഴിച്ചില്ലേ…???

ടാ പട്ടീ… ഒരുമാതിരി… നീയല്ലേ വന്നിട്ട് കഴിക്കാമെന്ന് വിളിച്ചു പറഞ്ഞത്…???

അപ്പൊ നീയല്ലേ പറഞ്ഞത് ചെന്ന് നിന്റെ കെട്യോളോട് കാത്തിരിക്കാൻ പറാ ഞാൻ തിന്നാൻ പോകുവാണെന്ന്…???

അതിന്…???

നിങ്ങള് തിന്നൂന്നു കരുതി ഞാനാ മലബാർ പ്ലാസയിൽ കേറി സിംഗിള് ബിരിയാണീം കഴിച്ചിട്ടാ വന്നത്.

ദേ ഒരുമാതിരി കോപ്പിലെ പരിപാടി കാണിക്കരുത്. ഇവിടാരും ഒന്നും കഴിക്കാതെ കാത്തിരുന്നപ്പോ….

ഏ ആരും കഴിച്ചില്ലേ…??? ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി. ആ ഇരുളുന്ന മുഖത്തുണ്ടായിരുന്ന ഉത്തരം.

ആഹാ… എന്നാ ഒരു പത്തുമിനിറ്റ്… ഞാൻ ദേ ഒന്ന് കുളിക്കുന്ന താമസം… ചോറ് വിളമ്പിക്കൊള്ളാൻ പറ…

ആരോട് പറയാൻ…??? വേണേ നിന്റെ പെണ്ണുംപിള്ളയോട് പറ വന്ന് വിളമ്പിത്തരാൻ… ഹും…

ആ ഞാൻ വെളമ്പിക്കൊടുത്തോലാം എന്റെ ജോക്കുട്ടന്… നിന്റെ ഓശാരവൊന്നും വേണ്ട… നീ പോടീ…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *