രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

പറഞ്ഞതും ചേച്ചിയെന്റെ തോളിൽ പിടിച്ച് നേരെ തിരിച്ചിരുത്തി. എന്നിട്ട് എന്റെ പിന്നിലായി വന്നുനിന്നു. എന്നിട്ടെന്റെ നെറ്റിക്കിരുവശത്തും ഇരുകൈയുടെയും ചൂണ്ടുവിരൽ കൊണ്ട് മെല്ലെ മസാജ് ചെയ്യാൻ തുടങ്ങി. ആ ഇളം തണുപ്പാർന്ന വിരലുകൾ കൊണ്ട് മസാജ് ചെയ്തപ്പോൾ ടെൻഷനെല്ലാം പറന്നുപോകുന്നപോലെ… മനസ്സ് വീണ്ടും ബ്ലാങ്കാവുന്നപ്പോലെ… ചേച്ചിയുടെ ആ ചിരിക്കുന്ന മുഖം മാത്രം ഉള്ളിൽ നിറയുന്നപോലെ… പുലർകാലത്തു തണുത്ത വെള്ളത്തിൽ കുളിക്കുന്നപോലൊരു സുഖം..!!!

ഞാൻ മെല്ലെ സർവവും മറന്നപോലെ കുറച്ചുസമയം കണ്ണടച്ചിരുന്നു. പിന്നെ മെല്ലെയാ ദേഹത്തേക്ക് ചാരി. എന്നിട്ടും ചേച്ചിയാ മസാജിങ് തുടർന്നു. ആ ഇരിപ്പിൽ ഞാനുറങ്ങിപ്പോയെനെ പക്ഷേ അപ്പോഴാണ് ചേച്ചിയെന്നെ വിളിച്ചത്.

അതേയ്… ഉറങ്ങിയോ???

ങ്ങുഹും…

തലവേദന കുറഞ്ഞില്ലേ….???

ഉം…

എന്നാ എണീറ്റേ… പോയൊന്നു കുളിക്ക്… അപ്പൊ ഒരു വെളിവ്‌ വീഴും…

കുളിയൊക്കെ പിന്നെ… അതിനു മുന്നേ നീയിങ് വാടീ പെണ്ണേ….

വെട്ടിത്തിരിഞ്ഞതും ഞാൻ വീണ്ടും ചേച്ചിയെ വലിച്ചെന്റെ നെഞ്ചിലേക്കിട്ടു. ഒരു നിമിഷം സംഭവം മനസ്സിലായില്ലെങ്കിലും പെട്ടന്ന് തന്നെ ബഹളമായി. അവസാനം അടക്കിനിർത്താൻ അറ്റകൈ തന്നെ പ്രയോഗിക്കേണ്ടി വന്നു. വയറിൽ ചുറ്റിപ്പിടിച്ച് മുടി മുന്നിലേക്കാക്കി പിൻകഴുത്തിൽ ഒരൊറ്റയുമ്മ. കാറ്റ് പോയപോലെ പെണ്ണടങ്ങി. അല്ലെങ്കിലും എല്ലാ പെണ്ണുങ്ങൾക്കും ഓരോ വീക്ക്പോയിന്റുണ്ടെന്നാ പറയാറ്. ആ ഒരു പോയിന്റ് മനസ്സിലാക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നത്. അല്ലെങ്കിൽ പെണ്ണുംപിള്ളയുടെ വീക്കും വാങ്ങി ഉള്ള പോയിന്റുംകൂടി പോകും.

എന്തായാലും എന്റെ പെണ്ണിനെ അടക്കിനിർത്താൻ ഇതേയുള്ളൂ ഏകമാർഗം. ഭദ്രകാളി ഒറ്റ നിമിഷം കൊണ്ട് പാർവതിയാകുന്ന മഹാപ്രതിഭാസം. എന്ത് ദേഷ്യത്തിലാണെങ്കിലും ഒരു നിമിഷം കൊണ്ട് പെണ്ണ് വീണ്ടുമൊരു പൂച്ചക്കുട്ടിയാവും. ഇടക്കിടക്ക്, അതായത് പിടിവിട്ടുപോകുന്ന ചില നിമിഷങ്ങളിൽ ഞാനീ സൂത്രപണി പുറത്തെടുക്കാറുണ്ട്. അതേയുള്ളൂ ഏക വഴി. അതാ….!!!

ചേച്ചി എന്റെ ദേഹത്തോടൊട്ടി അങ്ങനെ ഇരുന്നു. ആ വയറിൽ ചുറ്റിപ്പിടിച്ചു ഞാനും. ചേച്ചിയെന്റെ കഴുത്തിലേക്ക് തല ചായ്ച്ചു. ആ മുടിയുടെ തണുപ്പും മുഖത്തിന്റെ ചൂടും ഒരുപോലെ എന്നിലേക്കൊഴുകി. ഒരു നിർവൃതിയിലെന്നവണ്ണം ചേച്ചിയൊന്നു കണ്ണടച്ചതും ഞാൻ വീണ്ടും ആ വയറിൽ ഇക്കിളികൂട്ടി.

ഇതിന് മാത്രം ഒരു വേദനയും ഇല്ലല്ലോല്ലേ???

ഏയ്… നീയൊന്ന് തൊട്ടാൽ പോകാത്ത വേദനയുണ്ടോടീ ചേച്ചിക്കുട്ടീ എനിക്ക്???

ഉവ്വുവ്വ… പുന്നാരം ശകലം കൂടുന്നുണ്ട് ചെക്കന്…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *