രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

ചേച്ചി നാണം പൂണ്ടിട്ടെന്നപോലെ കട്ടിലിലേക്ക് ഇരുന്നതും എന്റെ മാറിൽ മുഖം മറച്ചതും ഒന്നിച്ചായിരുന്നു. ഞാൻ മുഖം പൊക്കി നോക്കാതിരിക്കാൻ എന്നെ ഇരുമ്പടക്കം കെട്ടിപ്പിടിച്ചായിരുന്നു ഇരുപ്പ്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ചേച്ചിയെ ഉയർത്താൻ എനിക്കായില്ല. കുറെ നിർബന്ധിച്ചപ്പോൾ അവസാനം ചേച്ചിതന്നെ മനസ്സ് തുറന്നു.

പറഞ്ഞാ എന്നെ കളിയാക്കില്ലല്ലോ…???

ഇല്ലാന്നേ… നീ പറ

അത്.. അത് നീ പോയില്ലേ… അന്ന് വൈകുന്നേരം ആയപ്പോ… എനിക്ക്… എനിക്കെന്തോപോലെ…

ഉം…??? എനിക്കൊന്നും മനസ്സിലായില്ല. ഞാൻ എന്താണെന്ന അർഥത്തിൽ ചേച്ചിയെ നോക്കി.

എനിക്കാകെ മേല് പൊകയുവാണോ കുളിരുവാണോ തരിക്കുവാണോ … ശോ ആകെയൊരു… ഏതാണ്ട്…

ആ ഇതിനെയാടീ ചേച്ചീ പണ്ടുള്ളൊര്….

ദേ ജോക്കുട്ടാ വേണ്ടാതീനം വല്ലതും പറയാനാണെങ്കി വേണ്ടാട്ടോ… (ഞാൻ ഒരു പുഞ്ചിരിയോടെ പറയാൻ തുടങ്ങിയപ്പോഴേക്കും ചേച്ചി ശാസിക്കുംപോലെ ഇടക്ക് കേറി)

ഛേ… നല്ലൊരു ഡയലോഗ് പറയാൻ വന്നതായിരുന്നു… ആ ഫ്ലോയങ്ങു പോയി…

ആ മോനെന്നാ ഫ്ലോയും നോക്കിയിരി. ഞാൻ പോകുവാ..

ആ അങ്ങനെ പോവല്ലേ … പറഞ്ഞിട്ട് പോ… എന്ത് കള്ളത്തരവാ നീയൊപ്പിച്ചെ…???

ശോ… ഒന്നൂല്ലാന്നേ…

ടീ പെണ്ണേ… പറഞ്ഞോ മര്യാദക്ക്…

എന്നെ കളിയാക്കല്ല്. .

ഹ ഇല്ലാന്നേ… പറ

എന്റെ ജോക്കുട്ടാ… രാത്രിയായപ്പോ… എനിക്കാണെ ഉറക്കോം വന്നില്ല… മേലാണെങ്കി ചുട്ടു പൊള്ളുന്ന പോലൊക്കെ തോന്നുവാരുന്നെന്നെ… മുള്ളാൻ മുട്ടുവാണോ മേല് വിയർക്കുവാണോ… ഹോ എനിക്കറിയാൻമേല… സത്യം പറയാലോ… നിന്നെയപ്പോ വിളിച്ചു വരുത്തിയാലൊന്നു പോലും തോന്നിപ്പോയി എനിക്ക്. സത്യമായിട്ടും നിന്നെയപ്പോ കെട്ടിപ്പിടിച്ചില്ലെങ്കി ഞാൻ ചത്തുപോകുന്നാ എനിക്കപ്പൊ തോന്നിയേ…

എന്നിട്ട്….??? ആകാംഷ അടക്കാനാവാത്ത ഞാൻ ഇടക്കുകയറി ചോദിച്ചുപോയി.

എന്നെ കളിയാക്കൂലല്ലോ…???

ഇല്ലടി പോത്തെ… നീ പറയ്…

എന്നിട്ട്… അവസാനം… അവസാനം എനിക്കാകെ ഏതാണ്ടുപോലെയായപ്പോ…

ആയപ്പോ…???

ഞാൻ നേരെ പോയിട്ട് നീയാ അലക്കാനിട്ട ഷർട്ട് എടുത്തോണ്ട് വന്ന് ഈ തലേണ്ണയിൽ ഇടീപ്പിച്ചിട്ട് അതിനേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…

ചെറു ചമ്മലോടെ ചേച്ചിയത് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ സർവ നിയന്ത്രണവും പൊട്ടിപ്പോയിരുന്നു. ഞാൻ പൊട്ടിച്ചിരിച്ചു പോയി. കാര്യം വല്യ കോമഡിയൊന്നുമല്ലങ്കിലും അത് പറയുമ്പോഴുള്ള ആ ഭാവമാണ് എന്നെ അത്രക്ക് ചിരിപ്പിച്ചത്. ചേച്ചി അതുകണ്ടതും ശുണ്ഠികയറി കളിയാക്കിയതിന് ഏതാണ്ടൊക്കെ പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് ചിരി അടക്കാനായില്ല. പക്ഷേ എന്റെയാ ചിരി കണ്ടതും പെണ്ണിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി.

ദേ കിളിക്കല്ലേ… എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്… സർവതും ഒപ്പിച്ചു വെച്ചിട്ട് ഒരൊടുക്കത്തെ ഇളി… പൊക്കോണം അവിടുന്ന്…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *