രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ഇത്രക്കങ്ങോട്ടു നോക്കി പേടിപ്പിക്കേണ്ട…. മനസ്സോണ്ടെങ്കി മാത്രം മേടിച്ചു തന്നെച്ചാ മതി. ഹോ ഇതുപോലൊരു സാധനം..

ഇല്ലാ… മനസ്സില്ലാ.. മേടിച്ചു തന്നിട്ടെന്നാത്തിനാ കെട്ടിപ്പൂട്ടി വെക്കാനല്ലേ ??? ഒരു സ്വർണ്ണക്കട മൊത്തമൊണ്ടല്ലോടീ പെട്ടിക്കാത്ത്. ഇടുവേമില്ല ആർക്കും കൊടുക്കുവേമില്ല. നിനക്കിനി ഒരു കോപ്പും മേടിച്ചു തരുന്നില്ല. ചുമ്മാ കാശ് കളയാനായിട്ട്.

ഇത് ഞാൻ ഇട്ടോളാം…

നീ കോപ്പിടും. ഇങ്ങനെതന്നെയല്ലേ എല്ലാ തവണയും പറയുന്നത്??? മാല മേടിച്ചപ്പഴും കമ്മല് മേടിച്ചപ്പോഴുമൊക്കെ ഇതുതന്നെയായിരുന്നു ഡയലോഗ്.

അ… അതുപിന്നെ.. അതൊക്കെ ഞാൻ ഇടാറുണ്ട്.

നൊണ പറഞ്ഞാലൊണ്ടല്ലോ… ങ്ഹാ…

നൊണയല്ല .. സത്യം.

ഓഹോ എന്നാലാ മാലേം കമ്മലുമൊന്നിട്ടൊണ്ട് വന്നേ… ഞാനൊന്നു കാണട്ടെ.

അ … അത് ഞാൻ കഴിഞ്ഞയാഴ്ച അമ്പലത്തി പോയിട്ട് വന്നപ്പോ അപ്രേവീട്ടിലാ ഊരിവെച്ചത്.

എടീ… എടീ നുണച്ചിപ്പാറൂ… രണ്ടുമാസം മുമ്പേ ഞാൻ ബാങ്ക് ലോക്കറിൽ കൊണ്ടുവച്ച മാലേം കമ്മലും നീ കഴിഞ്ഞയാഴ്ച ഇട്ടോണ്ട് പോയല്ലേ… അത് അപ്രേ വീട്ടിൽ ഊരി വെച്ചല്ലേ… എടീ അന്നാ സ്വർണം മുഴുവനും കൊണ്ടോയി വെക്കുമ്പോ ഞാൻ കണ്ടതാ അതിലാ മാലേം കമ്മലും കാപ്പും. എന്നിട്ട് മുഖത്തു നോക്കി നുണ പറയുന്ന നോക്കിക്കേ…

അത് രണ്ടുമിട്ടാ ഭയങ്കര വലുതാന്നെ… ആ കമ്മലിട്ടാ ചെവി രണ്ടുംകൂടെ പറഞ്ഞുപോരൂന്നു തോന്നും. ആ ജിമിക്കിക്ക് ഭയങ്കര വലുപ്പവാ. ആ മാലയാണങ്കിലോ ഒന്നര കിലോയുണ്ടന്നാ തോന്നണെ. കഴുത്തു കുനിഞ്ഞു കുനിഞ്ഞു പോകും. അതൊണ്ടല്ലേ ഞാൻ ഇടാത്തെ…

നീ തന്നല്ലേ ഇത് രണ്ടും മേടിച്ചോണ്ടു വന്നതും… ???

അത്… അതവിടെവെച്ചിട്ടപ്പോ അത്രേം വെയിറ്റ് തോന്നീല്ല. അതാ…

എന്നാപ്പിന്നെ പിറ്റേന്ന് പോയി മാറാൻ മേലാരുന്നോ ???

അ… അ… അന്നേതാണ്ട് അവധി ആരുന്നു…

എടിയെടിയെടീ… നൊണച്ചീ… കുശുമ്പിപ്പാറൂ … നിനക്കത് ഇടാൻ വേണ്ടി മേടിച്ചതോന്നുമല്ലാന്ന് എനിക്കന്നേ അറിയാവാരുന്നു. അവള് നാലെടുക്കുമ്പോ ഞാൻ ആറെടുക്കുമെന്നും പറഞ്ഞോണ്ട് എടുത്തതല്ലേ…

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *