ആദ്യത്തെ മുറിയിൽ തന്നെയാണ് അവനെ പൂട്ടിയിട്ടത്. അവനെന്ത് ശിക്ഷ കൊടുക്കണം എന്ന് ചിന്തിക്കാനാണ് താനവനെ പൂട്ടിയിട്ട് പുറത്തിറങ്ങിയത്. തിരിച്ച് മുറിയിലേക്ക് കയറുമ്പോ അവന് കൊടുക്കേണ്ട ശിക്ഷയൊക്കെ അവൾ മറന്നേ പോയിരുന്നു.
വിറക്കുന്ന കൈകൾ കൊണ്ടവൾ വാതിലിന്റെ ഓടാമ്പൽ നീക്കി.
ചെറിയ കരകര ശബ്ദത്തോടെ വാതിലവൾ തള്ളിത്തുറന്നു.
മുരളി ഞെട്ടിമുഖമുയർത്തി.തനിക്കുള്ള ശിക്ഷ നടപ്പാക്കാൻ പോകുന്ന ആരാച്ചാരെ നോക്കുന്നത് പോലെ യമുനയെ, കസേരയിലിരുന്ന് അവൻ ഭീതിയോടെ നോക്കി.
വായു സഞ്ചാരം പോലും അധികമില്ലാത്ത ആ മുറിയിൽ കുറച്ച് നേരമിരുന്നപ്പോഴേക്കും അവൻ തളർന്നിരുന്നു.
യമുന വാതിലടച്ച് കുറ്റിയിട്ട് അവന്റെ തൊട്ടുമുന്നിൽ വന്ന്നിന്നു.
ഒരു മഹാമേരു കണക്കേ തന്റെ മുന്നിൽ നിവർന്ന് നിൽക്കുന്ന തമ്പുരാട്ടിയുടെ മുഖത്തേക്ക് നോക്കാൻ അവനായില്ല.
അവൻ തല നെഞ്ചിലേക്ക് തൂക്കിയിട്ട് ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി ഇരുന്നു.
“ടാ… മുഖമുയർത്തി നേരെ നോക്കെടാ..”
വീണക്കമ്പിയിൽ നിന്നുതിരുന്ന നേർത്ത സംഗീതം പോലൊരു സ്വരം കേട്ട് പകച്ച് കൊണ്ടവൻ മുഖമുയർത്തി.
ഞെട്ടിപ്പോയവൻ…
പൂർണ ചന്ദ്രനെ പോലെ വിളങ്ങുന്ന മുഖത്തോടെ, ഹൃദയത്തിൽ ചെന്ന് കൊളുത്തുന്ന മനോഹരമായ പുഞ്ചിരിയോടെ, തന്റെ മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കോവിലകം അടക്കി വാഴുന്ന യമുനത്തമ്പുരാട്ടിയാണെന്ന് വിശ്വസിക്കാൻ കള്ളൻ മുരളിക്കായില്ല.
“നിനക്ക് വെള്ളം വേണോടാ… ?”
വീണ്ടും വീണക്കമ്പികളുലയുന്ന മധുര ശബ്ദം..
തന്റെ വായിൽ നിന്നും, ചെവിയിൽ നിന്നും ചോരവരുന്നത് പോലത്തെ അടിയടിച്ച തമ്പുരാട്ടി തന്നെയാണോ ഈ മുന്നിൽ നിൽക്കുന്നതെന്ന് മുരളി പലവട്ടം കണ്ണ് ചിമ്മിത്തുറന്ന് നോക്കി.
polichuu sper
സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.