അവന് വെള്ളം കുടിക്കണമെന്നുണ്ട്. ഒരു ചരുവം വെള്ളം ഒറ്റയടിക്ക് കുടിക്കാനുള്ള ദാഹമുണ്ടവന്.. എങ്കിലും അവൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.
ഇതും ചിലപ്പോ തന്നെ തല്ലാനുള്ള കാരണമാവാം.
“ വെള്ളം വേണേൽ പറഞ്ഞോടാ… ഞാൻ കൊണ്ടു തരാം…”
സൗമ്യമായി വീണ്ടും യമുന ചോദിച്ചപ്പോൾ അവൻ വേണം എന്ന് തലയാട്ടി. മരിക്കുകയാണേൽ വെള്ളം കുടിച്ച് മരിക്കാലോ എന്നാണവൻ ചിന്തിച്ചത്.
അവൾ തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
കുറച്ച് സമയം കൊണ്ട് തമ്പുരാട്ടിക്ക് ചിത്തഭ്രമം പിടിപെട്ടോ എന്ന് മുരളി സംശയിച്ചു.
ക്രൂദ്ധമായ ഭാവം ഇപ്പോൾ ആ മുഖത്തില്ല. പെൺ സിംഹത്തിന്റെ പോലെയുള്ള മുരൾച്ചയും ഇപ്പോഴില്ല. മധുരമനോഹര സംഗീതം പോലെയാണ് ഇപ്പോൾ തമ്പുരാട്ടിയുടെ ശബ്ദം എന്നവന് തോന്നി.
തമ്പുരാട്ടിയുടെ മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ അവനായില്ല.എന്നാലും ഒട്ടും കോപം ആ മുഖത്തില്ല എന്നവന് തോന്നി.വളരെ സൗമ്യമായ പെരുമാറ്റം. കുറച്ച്നേരം പുറത്തേക്കിറങ്ങിയപ്പോഴേക്കും തമ്പുരാട്ടിക്ക് എന്താണ് പറ്റിയത് എന്നവന് മനസിലായില്ല.
ഇനി ചിരിച്ചോണ്ട് കഴുത്തറുക്കാനുള്ള പരിപാടിയാണോ എന്നും അവന് തോന്നി.
ചാരിയിട്ട വാതിൽ ചെറിയൊരു ശബ്ദത്തോടെ തുറക്കുന്നത് കണ്ട് അവൻ തലയുയർത്തി നോക്കി.
ഒരു കയ്യിൽ ഒരു മൊന്തയുമായി തമ്പുരാട്ടി മുറിയിലേക്ക് കയറി. അവൾ തിരിഞ്ഞ് വാതിലടച്ച് കുറ്റിയിട്ടു. പിന്നെ മുരളിയുടെ മുന്നിൽ വന്നു നിന്നു.ആ മൊന്തയവൾ അവന് നീട്ടി. അവളുടെ വിരലിൽ പോലുമൊന്ന് സ്പർശിക്കാതെ ശ്രദ്ധാപൂർവ്വമാണ് മുരളിയാ മൊന്ത വാങ്ങിയത്.
ഒരു ലിറ്ററോളം വരുന്ന മൊന്തയിലെ വെള്ളം ഒറ്റയടിക്ക് കുടിച്ച് തീർത്ത് മുരളി, യമുനയെ തുറിച്ച് നോക്കി.
polichuu sper
സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.