യമുനത്തമ്പുരാട്ടിയെ പച്ചത്തെറി പറഞ്ഞവനാണവൻ…തന്റെ മുഖത്തടിച്ചവനാണവൻ..
രണ്ടും താൻ ജീവിതത്തിൽ അനുഭവിക്കാത്ത കാര്യങ്ങളാണ്..ഏതോ കീഴ്ജാതിയിൽ പെട്ടവനാണ് കോലോത്തെ തമ്പുരാട്ടിയെ തല്ലിയത്.അതിന് അവന് കൊടുക്കേണ്ട ശിക്ഷ മരണമാണ്. അവനെ കൊല്ലാൻ തനിക്കൊരു മടിയുമില്ല. പേടിയുമില്ല.
ഒരു കുഞ്ഞു പോലുമറിയാതെ കാര്യം നടത്താൻ തനിക്കറിയാം.
ഇനി അറിഞ്ഞാലും തനിക്കതൊരു പ്രശ്നവുമല്ല. താൻ പറയുന്ന പോലെ മാറ്റിയെഴുതാൻ പറ്റുന്ന, തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പോലീസുകാർ ഇല്ലത്തെ ബന്ധുക്കളായും,ആശ്രിതരായും ഒരുപാടുണ്ട്.
അവന് എന്ത് ശിക്ഷകൊടുക്കണമെന്നും,
അതെങ്ങിനെ നടപ്പാക്കണമെന്നും ചിന്തിക്കുമ്പോഴും യമുനയുടെ മനസിലേക്ക് വേറൊരു കാര്യം തികട്ടിത്തികട്ടി വരുന്നുണ്ടായിരുന്നു.
അതവൻ പറഞ്ഞ രണ്ട്മൂന്ന് വാചകങ്ങളായിരുന്നു.
അതോർത്തതും, പുറത്ത് മഞ്ഞ് പെയ്യുകയാണെങ്കിലും യമുനയുടെ ഉള്ളിൽ ഉഷ്ണക്കാറ്റടിച്ചു.
എന്തൊക്കെയാണവൻ പറഞ്ഞത്..?
താനിത് വരെ കേട്ടിട്ട് പോലുമില്ലാത്ത കാര്യങ്ങൾ.
അവൾ ശക്തിയായി കിതക്കാൻ തുടങ്ങി. പാതകത്തിൽ നിന്നും അവൾ നിലത്തേക്കിറങ്ങി. ചുവരിൽ തപ്പിപ്പിടിച്ച് ലൈറ്റിന്റെ സ്വിച്ചിട്ടു. അടുക്കളയിൽ വെളിച്ചം നിറഞ്ഞു.
അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് അപ്പോഴാണവൾ കണ്ടത്. അവൻ തുറന്നിട്ടതാവും. അവൾ വേഗം ചെന്ന് വാതിൽ പരിശോധിച്ചു. ഒരു പരിക്കും അതിനില്ല.ഇത്രയും ഉറപ്പുള്ള വാതിൽ എങ്ങിനെയവൻ തുറന്നു എന്നത് അവൾക്ക് അൽഭുതമായി. അവൾ വാതിലടച്ച് കുറ്റിയിട്ടു.
polichuu sper
സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.