വീണ്ടും അവനെ ആർത്തിയോടെ ഒന്ന് നോക്കി യമുന വാതിലിന്റെ കുറ്റിയെടുത്ത് തുറന്ന് പുറത്തിറങ്ങി. വാതിൽ പുറത്ത് നിന്ന് ഓടാമ്പലിട്ട് അവൾ വേഗം തമ്പുരാന്റെ മുറിയിലേക്ക് ചെന്നു.
വാതിൽ തുറന്ന് അകത്തേക്ക് കയറി ലൈറ്റിട്ട് നോക്കുമ്പോ തമ്പുരാൻ സപ്രമഞ്ചക്കട്ടിലിൽ കണ്ണ് തുറന്ന് മലർന്ന് കിടക്കുകയാണ്.
തമ്പുരാൻ എഴുന്നേൽക്കാത്തത് നന്നായി എന്ന് യമുനക്ക് തോന്നി. കാരണം മുരളിയുടെ ബാഗും, തിളങ്ങുന്ന കത്തിയും നിലത്ത് കിടക്കുകയാണ്. അവൾ തമ്പുരാന്റെ മുഖത്തേക്ക് നോക്കി കാലുകൊണ്ടത് കട്ടിലിനടിയിലേക്ക് നീക്കി.
“എന്തേ തമ്പുരാൻ… എന്തേ ഇത്ര നേരത്തേ ഉണർന്നൂ…?”
യമുന സ്നേഹത്തോടെ ചോദിച്ചു.
“എന്താന്നറീല… എന്തോ ഒരു ദുസ്വപ്നം കണ്ടു…. നിന്നെ ഞാനൊന്ന് വിളിച്ച് നോക്കീതാ… നീ പുറത്ത് പോയിരുന്നോ… ?”
പതിഞ്ഞ ശബ്ദത്തിൽ നമ്പൂതിരി ചോദിച്ചു. അല്ലെങ്കിലും യമുനയോടയാൾ ഒച്ചയുയർത്തി സംസാരിക്കാറില്ല.
“ഉവ്വ് തമ്പുരാൻ… ഞാനൊന്ന് പുറത്തിറങ്ങിയിരുന്നു… അടുക്കള വാതിൽ തുറക്കുന്ന പോലൊരു ശബ്ദം കേട്ടു..അതൊന്ന് പോയി നോക്കിയതാ… ഒന്നുമില്ല. വെറുതേ തോന്നിയതാ…”
ഭർത്താവിനോട് ആദ്യമായിട്ട് നുണ പറയുന്നതിന്റെ ഒരു വല്ലായ്മയും യമുനക്കുണ്ടായില്ല.
“എന്തിനാടീ നീ ഒറ്റക്ക് പോയത്… എന്നെ വിളിക്കാരുന്നില്ലേ…?”
“ഇദ്ദേഹത്തെ ഉണർത്തണ്ടാന്ന് കരുതി..”
“ഏതായാലും ഉറക്കം പോയി… ഇനി എഴുന്നേറ്റ് കുളിച്ചേക്കാം… അമ്പലത്തിലേക്ക് നേരത്തേയങ്ങട് ചെല്ലാലോ… “
അത് തരക്കേടില്ലെന്ന് യമുനക്കും തോന്നി.തമ്പുരാൻ നേരത്തേ കുളിച്ച് അമ്പലത്തിലേക്ക് പൊയ്ക്കോട്ടെ..ഒൻപത് മണിയെങ്കിലുമാവും അദ്ദേഹം തിരിച്ച് വരാൻ..
polichuu sper
സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.