അവൻ വരും… എന്തായാലും വരും.. തന്നെയവൻ ചതിക്കില്ല..തന്റെ ഹൃദയവുമായാണവൻ പോയത്…
താനിവിടെ ശ്വാസംപോലും കിട്ടാതെ പിടയുകയാണെന്ന് അവനറിയാം… അവൻ വരും… അവനെന്തായാലും വരും…
അവന്റെ തമ്പുരാട്ടിയെ ഒറ്റക്കാക്കി അവൻ ഒരിടത്തും പോവൂല..
പ്രതീക്ഷയോടെ പടിപ്പുരക്ക് നേരേ നോക്കുന്നുണ്ടെങ്കിലും, സമയം പോകുംതോറും അവൾക്ക് നിരാശയേറിക്കൊണ്ടിരിക്കുന്നു.
അതിനിടക്ക് അവൾ, അവന് വിളിച്ച് കൊണ്ടേയിരുന്നു. ഇപ്പഴും ബെല്ലടിക്കുന്നുണ്ട്..
ഇവനിതെന്ത് പറ്റി… ?
വരാൻ കഴിയില്ലെങ്കിൽ ഫോണെങ്കിലും എടുക്കണ്ടേ… ?
സമയം പോകുംതോറും യമുനയുടെ പ്രതീക്ഷയും അസ്തമിച്ച് കൊണ്ടിരുന്നു.
കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ ഒഴുകിയിറങ്ങുന്നത് ഇടക്കവൾ പുറം കൈ കൊണ്ട് തുടക്കുന്നുണ്ട്.
പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു. ദേഹമാസകലം അവൾക്ക് കുളിര് കോരി.. മുരളി… അവൻ വിളിക്കുന്നു…
“എവിടെയാടാ നീ… ?
നീയെന്താ ഫോണെടുക്കാഞ്ഞൂ… ?
ഞാനെത്ര വിളിച്ചൂന്നറിയോ..?”
ഫോണെടുത്തതേ,ചിണുങ്ങി കൊണ്ട് യമുന ചോദിച്ചു.
“എന്റെ തമ്പുരാട്ടീ… ഞാനീ മുറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് എത്രനേരമായി..
തമ്പുരാട്ടിയിതെവിടെയാ…?”
അവൾ ഞെട്ടിപ്പോയി..
അവൻ മുറിയിലിരിക്കുന്നെന്നോ… ?
ഏത് മുറിയിൽ… ?
“എടാ കുട്ടാ… നീയെന്താടാ പറയുന്നേ..?
ഏത് മുറിയിൽ…?”
ജിജ്ഞാസയോടെ യമുന ചോദിച്ചു.
“എടീ… ഇവിടെ മുകളിലെ മുറിയിൽ ഞാനുണ്ടെടീ പൊട്ടീ… “
ടി വി കണ്ടിരിക്കുന്ന തമ്പുരാന്റെ മുന്നിലൂടെ എന്തോ ഒരു മിന്നായം പാഞ്ഞ് പോകുന്നത് പോലെ അയാൾക്ക് തോന്നി. അതെന്താണെന്ന് അയാൾക്ക് മനസിലായില്ല.
ഇടിമിന്നലിന്റെ വേഗതയിൽ തന്റെ മുന്നിലൂടെ ഓടിപ്പോയത് തന്റെ ഭാര്യയാണെന്ന് അയാൾക്ക് മനസിലായില്ല.
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ❤️❤️❤️
ശോ തമ്പുരാന്റെ മുന്നിൽ ഇട്ട് ഒന്ന് പെടക്കാമായിരുന്നു
Polichu muthe❤️
ഇതിന്റെ ബാക്കി എഴുതാൻ പറ്റുമോ