യമുന ചെറിയൊരു മേശയുടെ വലിപ്പമുള്ളൊരു പെട്ടി കട്ടിലിനടിയിൽ നിന്നും പുറത്തേക്ക് വലിച്ചെടുത്തു. ചെറിയ ശബ്ദമുണ്ടായെങ്കിലും യമുനക്കതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല.
അവൾ താക്കോലെടുത്ത് ആ പെട്ടിതുറന്നു.
അതിനുള്ളിൽ അത്യാവശ്യം വലിയ വേറൊരു പെട്ടി. നല്ല കൊത്തുപണികളോട് കൂടിയ, വർണച്ചായം പൂശിയ മനോഹരമായൊരു പെട്ടി.
അതെടുത്ത്, വലിയ പെട്ടി അവൾ കട്ടിലിനടിയിലേക്ക് തന്നെ നീക്കി വെച്ചു. പിന്നെ എഴുന്നേറ്റ് മുരളിയേയും വിളിച്ച്, ചെറിയ പെട്ടിയുമായി പുറത്തിറങ്ങി.
തിരിച്ച് പടികൾ കയറുമ്പോഴും മുരളിക്കൊന്നും മനസിലായില്ല. മുകളിലെ മുറിയിലേക്ക് കയറി യമുന പെട്ടി കിടക്കയിലേക്ക് വെച്ചു. അതിനടുത്ത് മുരളിയെ പിടിച്ചിരുത്തി. ഇപ്പുറത്ത് അവളും ഇരുന്നു.
കയ്യിലുണ്ടായിരുന്ന താക്കോൽ കൂട്ടത്തിൽ നിന്നും ഒന്നെടുത്ത്
അവളാ പെട്ടി തുറന്നു.
ഒന്നേ മുരളി നോക്കിയുള്ളൂ… അവന്റെ കണ്ണുകൾ മഞ്ഞളിച്ച് പോയി….
വെട്ടിത്തിളങ്ങുന്ന സ്വർണാഭരണങ്ങൾ..!
അത് സ്വർണമാണോ, രത്നമാണോ, അതോ വേറെന്തെങ്കിലുമാണോ എന്നവന് മനസിലായില്ല… ഇല്ലത്തെ അമൂല്യ നിധിയാണിതെന്ന് മാത്രം അവന് മനസിലായി..
ഇതിന്റെ മൂല്യം കണക്കാക്കാൻ തനിക്ക് കഴിയില്ലെന്നും അവന് മനസിലായി.
യമുന,ആ പെട്ടി അവന്റടുത്തേക്ക് നീക്കിവെച്ചു.
“ഇന്നാ… ഇത് മോഷ്ടിക്കാനല്ലേ നീയിവിടെ കയറിയത്… ?
ഇത് മുഴുവൻ നിനക്കുള്ളതാണ്… ഇതെല്ലാം പരമ്പരാഗതമായി കൈവന്ന അമൂല്യമായ ആഭരണങ്ങളാണ്… ഇതീ പെട്ടിയിൽ കിടക്കുമെന്നല്ലാതെ ഇത് കൊണ്ടെനിക്ക് ഒരു പ്രയോജനവുമില്ല..
ഇത് മുഴുവൻ നീയെടുക്കണം… ഇനി മോഷ്ടിക്കാനൊന്നും എന്റെ കണ്ണൻ പോവരുത്… പെങ്ങളുടെ കല്യാണം നമുക്ക് ഗംഭീരമായി നടത്തണം…”
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ❤️❤️❤️
ശോ തമ്പുരാന്റെ മുന്നിൽ ഇട്ട് ഒന്ന് പെടക്കാമായിരുന്നു
Polichu muthe❤️
ഇതിന്റെ ബാക്കി എഴുതാൻ പറ്റുമോ