രണ്ടാമതൊരാൾ
Randamathoraal | Author : Ne-na
അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.
തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല് തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു തന്നെ ആയിരുന്നു.
മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്. പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക അവളുടെ മനസിനെ അലട്ടി.
സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.
താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട് വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.
പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.
“മോളെ.. അമ്മു…”
അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്.. അമ്മു.
ആളെ കണ്ടില്ലെങ്കിലും തന്റെ ചെല്ലപ്പേര് വിളിച്ച സ്വരത്തിന്റെ ഉടമയെ സംഗീത തിരിച്ചറിഞ്ഞിരുന്നു.
“സാവിത്രി അമ്മ.. അപ്പുവിന്റെ അമ്മ.”
അവൾ ഒരു നിമിഷം അറച്ച് നിന്ന ശേഷം മതിലിന് മുകളിൽ കൂടി ഒന്നുകൂടി എത്തി നോക്കി.
“ഞാൻ ഇവിടുണ്ട് മോളെ..”
അവൾ ശബ്‌ദം വന്ന ഇടത്തേക്ക് തല തിരിച്ച് നോക്കി. പൂന്തോട്ടത്തിൽ നിൽക്കുകയാണ് സാവിത്രി അമ്മ. അൻപതിനോടടുത്ത പ്രായം ഉണ്ടെങ്കിലും അവരുടെ മുഖ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ഒരു കുറവും വന്നിട്ടില്ല.
“മോള് ഇങ്ങു വന്നേ.”
നാല് വർഷങ്ങൾക്ക് ശേഷവും അവരുടെ സ്വരത്തിലെ സ്നേഹത്തിന്റെ മാധുര്യം അവൾ തിരിച്ചറിഞ്ഞു. തന്നെ എപ്പോഴും സാവിത്രി അമ്മ വെറുക്കുന്നില്ല. ആ അറിവ് തെല്ലൊരു ആശ്വാസം അവൾക്ക് നൽകി.
സാവിത്രി അമ്മ തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുകയാണ്. പോകാതിരിക്കാനാകില്ല.
പതറിയ ചുവടുകളോടെ സംഗീത ഗേറ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ അവൾ ചുമ്മാ തിരിഞ്ഞു അടുക്കള വാതുക്കലിലെക്ക് ഒന്ന് നോക്കി. ലക്ഷ്മി അമ്മ അവിടെ നിന്ന് തന്നെ നോക്കുന്നുണ്ട്. അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും കുഴപ്പമൊന്നും ഇല്ല, പോയിട്ട് വാ എന്ന് അവളോട് ആഗ്യത്തിൽ പറഞ്ഞു.
തുടരൂ ബ്രോ എനിക്ക് വളരെ ഇഷ്ടമായി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
Next week undakum
Nice start
Thanks
@ NE NA ee ammu,kavitha, sangeetha ithellam oral aano?????????????????????????????????????????????????????????????????????????????????????????????????????????????????
Ammuvum sangeethayum oral thanne aanu. Kavitha ennaperu ariyathe vannu poyathanu
“Ne na”
Ithente favourite brand aan
Ingale kathel kore kliche elements undelum
tbh ath vaayikaan mathramaan ivide kaath ketti kedakkunnath.
dayav cheyth thudaranam.
petenn kitiyaal kollaam.
Thanks, ente kadhaykku veendi kathirikkarundu ennarinjathil orupaadu santhosham
ne-na!! We were all waiting for you bro.
Vayichilla…pagukal kurev kandappol adyam last page eduthunokki..ne-na broyude kadhayil sex undavilla enn parayathe thanne ariyam..sex undenkile albudham ullu.broyude kadha vayikkunnath sexinu vendiyum alla ,, ath broykkum ariyamallo..
Thudarano ennoru chodyam thanne venda..adutha bhagam orupaad vaikipikkathe ingott idu ennumathre parayanullu..vayich abhiprayam parayam ennal..
Pinne oru maruchodyam chodikkatte.
100 per ithinuvendi kathirikumbol oral mathrem ith thudaranda ennu paranjal ne-na ezhuthumo illayo??
Aa oralkk veendi njan enthayalum ezhuthu nirthilla.
Ente kadhaykku veendi kathirikkunna orupaadu per undennu njan manasilakkunnu
Athumathi bro..?
Broyude ee reply nammude Ella ezhuthukarum vayichirunnenkil enn athmarthayi agrahichupokunnu.
With love♥️
കഥ വായിച്ചില്ല,പക്ഷെ അവസാന വരികൾ വായിച്ചു.ഇവിടെ നീന എന്ന എഴുത്തുകാരിക്ക് ഒരിടവും അവരുടെ രചനകൾ വായിക്കാനായി ഒരു പറ്റം വായനക്കാരൂമുണ്ട്.അവർക്കായി എഴുതുക.ബാക്കി വായനക്ക് ശേഷം
Thanks
സെക്സ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല. ഇടെയ്ക്ക് ഇട്ടിട്ട് പോകരുത്. ഒരു പാർട്ട് ഇട്ടു പിന്നെ കുറെ വെച്ച് താമസിപ്പിക്കരുത് എന്ന് മാത്രമേ പറയാൻ ഉള്ളൂ…
ആരോഹി യൊക്കെ കഴിഞ്ഞ് നോക്കി ഇരിക്കുക ആയിരുന്നു ഇൗ പേര്. കണ്ടപ്പോൾ സന്തോഷം വായിച്ചപ്പോൾ സംതൃപ്തി…
Kadha ezhuthan time kittarilla, athanu oro partinu edayilum gap edukkunnathu.
E peru mathram kandanu e kadha vayikkan keriyathu vayikkumpozhe ariyam nalla oru friendshipum nalla oru pranayavum kanumennu iniyum kathirikkunnu adutha partinu vendy
Next week thanne adutha part undakum
Kadha nanayittud
Thanks
ഈ പേര് കണ്ടാൽ വായിക്കാതെ എങ്ങനെ പോകാൻ ആണ്? സൗഹൃദവും പ്രണയവും എഴുതാനുള്ള നിങ്ങളുടെ കഴിവ് അപാരം ആണ്.. അത് ഇതിലും നന്നായി അറിയാം.. ഒത്തിരി ഇഷ്ടത്തോടെ… ❤️
Thanks, njan thankalude kadhakaludeyum oru aradhakan aanu
Ne na nalla oru thudakkam please continue
Thanz
Dear Nena, നല്ലൊരു ഫ്രണ്ട്ഷിപ് സ്റ്റോറി. ഇവരുടെ ഫ്രണ്ട്ഷിപ്പിനിടയിൽ സച്ചിൻ എങ്ങിനെ വന്നു. ആദിയും ആർഷയും ആരും അറിയാതെ അമ്മു സച്ചിന്റെ കൂടെ പോയോ. Waiting for the next part.
Regards.
Thanks, ellathinum ulla utharam Randu part koodi kazhiyumbol kittum
Kidukki?
Thanks
Super തുടക്കം bro…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Next week adutha part
Nalla kadhayaanu ketti. Nirthaathe muzhuvanum ezhuthanam?❤️
Pathikku nirthilla
Nalla Kadhayavanull ella sadhyathayuntu..
iniyullava vayichittu sharikkum ulla abhiprayam parayam..Athukontu bakki eluppam ayakku..
Ok, thanks
വീണ്ടും ഒരു Ne Na മാജിക് ?
നിർത്തി പോവരുത് തുടരണം ?
Pakuthikk nirthilla
അങ്ങനെ വീണ്ടും വന്നിരിക്കുകയാണ് കൊതിപ്പിച്ച് നിർത്തി പോകാനുള്ള പരിപാടിയാണെ ചവിട്ടിക്കൂട്ടിക്കളയും. Ne Na തുടരണമെന്നുള്ളത് നൂറ് വട്ടം. പക്ഷെ എൻ്റെ ഓർമ്മകളിലെവിടെയോ എന്തെല്ലാമോ … കൺഫ്യൂഷൻ…. അടുത്ത പാർട്ടിനായ്….?
Nirthi kalayilla, but next week aakum adutha part ezhuthi theerkkan
ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Innu thanne ezhuthi thudangum
വീണ്ടും നല്ല ഒരു തുടക്കം, പ്രണയത്തേക്കാൾ മനോഹരമാണ് സൗഹൃദം.
Thanks
വന്നല്ലോ വനമാല ????
?
എന്റെ നിലാപക്ഷിയുടെ ബാക്കി എവിടെ? പ്ലീസ് ഒന്ന് എഴുതിക്കുടെ ജീനയുടെയും_ഹരിസാറിൻറെയും സന്തോഷം നിറഞ്ഞ കുടുംബ ജീവിതം അറിയാൻ വല്ലാത്ത ആകാംക്ഷ. പേടിക്കേണ്ട ഞങ്ങൾക്ക് ആർക്കും സെക്സ് വേണ്ട… ഒന്ന് എഴുതിക്കുടെ? ??
Ezhuthan time kittarilla, atha madikkunnath
അടിപൊളി ബ്രോ തുടരൂ ബാക്കി പെട്ടന്ന് വരട്ടെ
Thanks
സെക്സ് വേണമെന്ന് യാതൊരു നിർബന്ധം ഇല്ല, ധൈര്യമായി തുടരുക
?
സെക്സ് വേണ്ടാ…ഈ കഥയ്ക്ക് അത് വേണമെന്ന് തോന്നുന്നില്ല…… നിങ്ങളുടെ വരികളിലുണ്ട് സ്നേഹവും ബന്ധങ്ങളുടെ ഒരു ഊഷ്മളതയും കെട്ടുറപ്പും….അങ്ങനെത്തന്നെ പോകട്ടെ….
Thanks rajeev
നല്ല story ??. U r one of my fav writer. നിങ്ങളുടെ കഥകൾ വായിക്കാൻ ഒരു പ്രതേക ഫീൽ ആണ്. ഇ സ്റ്റോറിയും വളരെ ഇഷ്ടായി??. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Innu thanne next part ezhuthi thudangum
Thudarano enno endh chodhyam ?♂️.Ne Na n illa name kandale pranayam aan enn ariyaam ???waiting for next part
Thanks
കൊറേ കാലമായി നീന യുടെ കഥക്ക് വെയിറ്റ് ചെയ്‌യുന്നു
Kadha ezhuthan time kittarilla, athanu
ബാക്കി വായിച്ചിട്ടു പറയാം..???
Ok
Fst