രണ്ടാമതൊരാൾ [ na–na ] 862

രണ്ടാമതൊരാൾ
Randamathoraal | Author : Ne-na

അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.

തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല് തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു തന്നെ ആയിരുന്നു.

മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്. പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക അവളുടെ മനസിനെ അലട്ടി.

സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.

താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട് വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.

പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.

“മോളെ.. അമ്മു…”

അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്.. അമ്മു.

ആളെ കണ്ടില്ലെങ്കിലും തന്റെ ചെല്ലപ്പേര് വിളിച്ച സ്വരത്തിന്റെ ഉടമയെ സംഗീത തിരിച്ചറിഞ്ഞിരുന്നു.

“സാവിത്രി അമ്മ.. അപ്പുവിന്റെ അമ്മ.”

അവൾ ഒരു നിമിഷം അറച്ച് നിന്ന ശേഷം മതിലിന് മുകളിൽ കൂടി ഒന്നുകൂടി എത്തി നോക്കി.

“ഞാൻ ഇവിടുണ്ട് മോളെ..”

അവൾ ശബ്‌ദം വന്ന ഇടത്തേക്ക് തല തിരിച്ച് നോക്കി. പൂന്തോട്ടത്തിൽ നിൽക്കുകയാണ് സാവിത്രി അമ്മ. അൻപതിനോടടുത്ത പ്രായം ഉണ്ടെങ്കിലും അവരുടെ മുഖ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ഒരു കുറവും വന്നിട്ടില്ല.

“മോള് ഇങ്ങു വന്നേ.”

നാല് വർഷങ്ങൾക്ക് ശേഷവും അവരുടെ സ്വരത്തിലെ സ്നേഹത്തിന്റെ മാധുര്യം അവൾ തിരിച്ചറിഞ്ഞു. തന്നെ എപ്പോഴും സാവിത്രി അമ്മ വെറുക്കുന്നില്ല. ആ അറിവ് തെല്ലൊരു ആശ്വാസം അവൾക്ക് നൽകി.

സാവിത്രി അമ്മ തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുകയാണ്. പോകാതിരിക്കാനാകില്ല.

പതറിയ ചുവടുകളോടെ സംഗീത ഗേറ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ അവൾ ചുമ്മാ തിരിഞ്ഞു അടുക്കള വാതുക്കലിലെക്ക്  ഒന്ന് നോക്കി. ലക്ഷ്മി അമ്മ അവിടെ നിന്ന് തന്നെ നോക്കുന്നുണ്ട്. അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും കുഴപ്പമൊന്നും ഇല്ല, പോയിട്ട് വാ എന്ന് അവളോട് ആഗ്യത്തിൽ പറഞ്ഞു.

The Author

ne-na

152 Comments

Add a Comment
  1. തുടക്കം കൊള്ളാം…. പ്ലീസ്‌ continue…. പിന്നെ എവിടെ നമ്മുടെ മുത്ത് ജീന…. അവളെ നമുക്ക് വേണം…അവളെ നീന തിരിച്ചു തരണം….

  2. Bro ningalude kadha vayikumbo nalla friendship alle pranayam anu feel cheyunathu,
    Ithil orikalum sex pratheeshikarila, athu venda ennanu agrahavum..
    Page kuranju poyathile ullu vishamam

    Etrayum pettanu baki post cheyuka

  3. ne-na please , continue

  4. കൊള്ളാം അടിപൊളിയാണ്..പിന്നെ സ്റ്റോറി namil na-na enna kedakkane

  5. MR. കിംഗ് ലയർ

    നീന,
    നല്ലോരു തുടക്കം, പതിവ് പോലെ സൗഹൃദവും പ്രണയവും കൊണ്ട് നിറക്കുമല്ലോ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  6. സംശയം വേണ്ട അടുത്ത ഭാഗം വേഗം പോരട്ടെ?☺️?☺️?

  7. സംശയം വേണ്ട അടുത്ത ഭാഗം വേഗം പോരട്ടെ?☺️?

  8. Vayichila
    Nenayudethu ayathu kondu ottayiripinu vayikananu ishtam

  9. Abhimanyu

    വായനക്കാരെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ. തുടർന്ന് എഴുതു…

  10. വേട്ടക്കാരൻ

    ne-na,സൂപ്പർ വീണ്ടും അതിമനോഹരമായ കഥയും കൊണ്ടുവന്നുവല്ലേ…നല്ല ഫീലുണ്ട്
    വായിക്കാൻ.വേഗം അടുത്തപാർട്ടും കൊണ്ട്
    വയോ…?

  11. അപ്പൂട്ടൻ

    ഇത്ര മനോഹരമായ കൊണ്ട് നിർത്തിയിട്ട് ചോദിക്കുകയാണ് തുടരണോ എന്ന് എന്ത് ചോദ്യം, പെരുത്തിഷ്ടപ്പെട്ടു വളരെ മനോഹരം. സെക്സില്ലാത്തത് ഇത്തരം കഥകൾ വായിക്കുമ്പോഴാണ് മനസ്സിന് കുളിർമയേകുന്ന ത. ബാക്കിയെല്ലാം ക്ലീഷേ ആണ്. ഇങ്ങനെയുള്ള കഥകളാണ് ഞങ്ങളിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അടുത്ത ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.

  12. Ne na പൊളിച്ചു ചിലപ്പോ വാക്കുകൾ കൊണ്ട് പൂർത്തിയാകാനാവാത്തത് മൗനം കൊണ്ട് സാധിച്ചേക്കും so no heavy comments only ?????????????????

  13. വീണ്ടും ഒരു പൊന്ന് തൂവൽ നീനായുടെ തൂലികയിൽ കൂടി അതും പ്രണയത്തെ ഇത്ര മനോഹരമായ വർച്ചു കാട്ടുന്ന ചുരുക്കം രചയിതാകളിൽ ഒരാൾ. വീണ്ടും ആ വസന്തം വിരിയട്ടെ.

  14. ആരാ ബ്രോ പറഞ്ഞത് സെക്സ് ഇല്ലാത്ത കഥ പറയേണ്ടെന്ന് . ബ്രോ എഴുതു എല്ലാ കാറ്റഗറിലും ഉള്ള കഥ വായിക്കാൻ ഞങ്ങളുണ്ട് അങ്ങട് എഴുതു ബ്രോ

  15. സൂപ്പർ ആയിട്ടുണ്ട് ട്ടോ

  16. ഇഷ്ടം???

    തുടരുക???

  17. ദശമൂലം ദാമു

    Ne na എന്ന പേരു കണ്ടപ്പോൾ തന്നെ മനസിലായി sex ഇണ്ടാവില്ല എന്നു അപ്പൊ പിന്നെ ചോദ്യത്തിന് പ്രസക്തി ഇല്ല
    ഈ കഥയും നിലാപക്ഷി പോലെ നന്നാവട്ടെ

  18. നന്ദൂ

    Edhu pole onnu vtl ellallo ennulla sangadam mathram
    Valare nannyittundu
    Waiting for your next part

  19. അതുലൻ

    വളരെ നന്നായിരിക്കുന്നു…. ആദ്യമായാണ് ഒരു കഥയ്ക്ക് കമെന്റ് ഇടുന്നത്…കഥ അത്രയും ഇഷ്ട്ടമായി..
    ഇത് വായിച്ചപ്പോൾ ഞാൻ എഴുതി വെച്ചിരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ ഒരു മോഹം….എങ്ങനെയാണു ഇവിടെ കഥ ഇടുന്നതെന്ന് ഒന്ന് പറഞ്ഞ് തരാമോ…

  20. നല്ല story aanu sex ഇല്ലാത്തത് തന്നെ ആണ് better

  21. സച്ചി

    Ne-na..♥️
    ഞാൻ താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ്. ഈ കഥയും കൊള്ളാം ഒന്നും പറയാനില്ല. പിന്നെ ഒരു ചെറിയ അപേക്ഷയുണ്ട്… താങ്കളുടെ “എന്റെ നിലാപക്ഷി “തുടർന്ന് കൂടെ.ശ്രീഹരിയുടെയും ജീനയുടെയും വിവാഹശേഷം ഉള്ള ജീവിതം എങ്ങനെ ഓക്കേ പോകുന്നു എന്നറിയാൻ എന്നെ പോലുള്ള വായനകാർക്ക് അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്.. ഇത് ഒരു അപേക്ഷ ആയി എടുത്ത് എഴുതുമെന്നു പ്രദീക്ഷിക്കുന്നു…. ♥️

    സ്നേഹപൂർവ്വം
    ❣️സച്ചി ❣️

    1. ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. വായനക്കാരുടെ അപേക്ഷയായി കരുതണം

    2. ഞാൻ ഗന്ധർവ്വൻ ???❤️

      ജീന ഉയിർ ആ കഥ തുടരണം ??

      1. Ea kadha theernnudan athu ezhutham

  22. കുട്ടേട്ടൻസ്....

    ഇനി ഞാൻ പിണങ്ങുമേ ചങ്ങായി…. എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം…. ഇപ്പോഴും ചോദിക്കുന്നു… ഞങ്ങളുടെ ജീന എവിടെ…. അതിന്റെ ബാക്കി എഴുതി teernnittu പോരെ….. വെയ്റ്റിങ് 4 ജീന…. with love

  23. Sex illatheyum vaaykkan ishttapedunna kurachu per undu ivide. Avarkk veendi aanu ente story.

  24. നല്ല കഥയാണ് ബാക്കി വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  25. നല്ല ഒരു കഥ . ഇതിൽ എൻ്റെ കുറച്ച് ഫ്രണ്ട്സിനെ ഓർമ്മപ്പെടുത്തി, താൻ ചിലർ കല്യാണ ശേഷം കമ്പിനി കുറഞ്ഞു ചിലർ ഇപ്പോഴും കമ്പിനി ഉണ്ട്, ഇതിലെ ചില രംഗങ്ങൾ തനിക്ക് വളരെ പ്രിയപ്പെട്ടാണ് ജീവിതത്തിൽ ഞാൻ കടന്ന വഴികളിൽ നേർക്കാഴ്ച പോലെ തുടരണം എനിക്ക് ഇതെന്താഴാലും വായിച്ചെ മതിയാവു എന്ന് സ്നേഹപൂർവ്വം പ്രണയരാജ

    1. Souhrithangal angane aanu. Avarude jeevithathil oru life partner varumbol friendshipil oru distance undakum. Athil avare kuttam paranjittum karyamilla. Pakshe oru karyam urappanu… Avarkk sahikkanakatha sankadam undakumbol nammale thanne aakum adhyam orkkuka

  26. Bro super next part vegam tharanam

  27. Kadha ezhuthan time kittarilla epol. Athanu

    1. Nilapakshi continoue cheyy

      1. Time kittumbol athinu oru part koodi ezhutham

    2. പൊന്നു

      മാവേലി വരുന്ന പോലെ വല്ലപ്പോഴും വന്നിട്ട് ഇങ്ങനെ ചോദിക്കരുത് കട്ട വൈറ്റിങ്

  28. എന്തായാലും തുടരണം……ഒറ്റ നിര്ബന്ധമേ ഒള്ളൂ…നിങ്ങളുടെ മുന്നത്തെ കഥകളൊക്കെ വായിക്കുമ്പോൾ ഒരുപാട് feel കിട്ടിയിരുന്നു.. ഇതും അതുപോലെത്തെ ഒന്നാവണം……. Waiting for next part……??

    1. മത്തുട്ടി##

      തുടരണം! അധികം വഴുകരുത്

    2. Njan aa feeling ithinum nalkan sramikkam

  29. Adipoli ayind bro adutha lart udan undakolo alle

Leave a Reply

Your email address will not be published. Required fields are marked *