രണ്ടാമൂഴം [Jomon] 102

 

പിന്നെ പതിയെ അയാൾ പോയ വഴിയേ അവൻ നടന്നു

 

മറ്റവൻ ഒളിച്ചു നിന്ന ഇടവഴിയിലേക്ക് അവൻ കയറി

 

കൊറച്ചു മുൻപോട്ട് പോയപ്പോ ക്രിസ്റ്റിയുടെ മുഖത്തൊരു ചിരി ഉണ്ടായി

 

മുൻപിലെ അടച്ചിട്ട ഒരു ഗേറ്റ് ആയിരുന്നു ക്രിസ്റ്റിയുടെ ചിരിക്ക് കാരണം

 

രണ്ടു സൈഡിൽ കൂട്ടി ഇട്ട ചാക്കുകൾക്ക് മറവിൽ ലാപ്ടോപ്പടങ്ങിയ ബാഗുമായി അയാൾ പതുങ്ങി നിന്നു

 

പക്ഷെ ക്രിസ്റ്റിക്ക് അവനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല

 

പതിയെ നടന്നു വന്ന ക്രിസ്റ്റി കണ്ണുകൾ അടച്ചു

 

രണ്ടു പേർക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന ആ കെട്ടിടങ്ങൾക്ക് നടുവിലൂടെ ക്രിസ്റ്റി നടന്നു

 

ഒപ്പം ഒരു കൈ ഉയർത്തി ഇടതു വശത്തെ കെട്ടിടത്തിന്റെ കരിയും പൊടിയും പിടിച്ചു തുടങ്ങിയ ഭിത്തിയിലൂടെ വിരലോടിച്ചു

 

അവന് തന്റെ വിരലുകളിൽ പരിഭ്രാന്തി കൊണ്ട് വേഗത്തിൽ ഇടിക്കുന്ന ഒരാളുടെ ഹൃദയതാളം അനുഭവപ്പെട്ടു

 

തന്റെ മുന്നിൽ നിൽക്കുന്നവന്റെ പേടി മനസിലാക്കിയ ക്രിസ്റ്റി മനസ്സിൽ ചിരിച്ചു

 

അവനരികിൽ എത്താനായപ്പോ തന്നെ മറവിൽ നിന്ന് ഒരു പിച്ചാത്തിയുമായി അയാൾ ക്രിസ്റ്റിക്ക് മുന്നിലേക്ക് ചാടി വീണു

 

ഒരു തമിഴൻ ആയിരുന്നു അത്.. കറത്തു ആ രൂപത്തിൽ കണ്ണുകൾ മാത്രം തിളങ്ങി നിന്നു

 

പഴകി പിഞ്ചി തുടങ്ങിയ ഒരു ഷർട്ടും പാതി മടക്കി വച്ച ഒരു ക്രീം കളർ പാന്റ്സും ആയിരുന്നു ആയാളുടെ വേഷം

 

വള്ളിച്ചെരുപ്പുകൾ ധരിച്ച അയാളുടെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല

 

പേടി കാരണമോ അല്ലെങ്കിൽ മറ്റെന്തോ കാരണം അയാൾ കയ്യിലെ കത്തി മുറുകെ പിടിച്ചു ആടി ആടി നിന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

11 Comments

Add a Comment
  1. Super broo
    Bakki bakavumayi pettanu varu
    Ningale kathakalkuvendi kathirikuna kure perundivide

  2. നന്ദുസ്

    Waw… ഇടിവെട്ട് ത്രില്ലർ സ്റ്റോറി…
    Intresting..💞💞💞
    വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ്… നിന്നുപോയത് പലതും പൂർത്തിയാക്കാൻ….. ഈയൊരു വാക്കു കേൾക്കാൻ വേണ്ടിയാണ് കാത്തിരുന്നത് ജോ…. ചാരുവും ആദിയും 💞💞💞💞
    കാത്തിരിക്കുകയാണ് ആകാംക്ഷയോടെ ഒരു രണ്ടാമൂഴത്തിന് വേണ്ടി…..💞💞💞
    പ്രിയപെട്ട ചാരുവിൻ്റെയും ആദിയുടെയും കൂടി……💚💚💚💚

  3. Bro charuletha teacher vaakki ezhuthuo plz kure maasamayitt wait cheyunu

  4. നല്ല തുടക്കം ത്രില്ലർ കഥകൾ വളരെ ഇഷ്ട്ടമാണ്, പിന്നെ ടീച്ചറെ മറക്കല്ലെ

  5. ♥️♥️♥️♥️♥️ vegam poratte

  6. Sorry bro ചാരുലതക്ക് വേണ്ടി കാത്തിരിക്കുകയാണ് പുതിയത് വായിക്കാൻ Focus കിട്ടണ്ണില്ല . I hope you understand😊
    എന്ന് സ്വന്തം,
    വിനോദൻ❤️

  7. Bro charulatha teacher eppo varum

  8. വല്മീകി

    മൊത്തത്തിൽ ഒരു വശപിശകൊക്കെ തോന്നുന്നുണ്ട്. എല്ലാം ഒന്ന് പെട്ടെന്ന് പുറത്ത് വിടൂ. കാര്യത്തിലോട്ടു വാ കണ്ണാ…

  9. വെയിറ്റിംഗ് ഫോർ ചാരുലത….

  10. Charulathayude bakki evide bro

  11. ചരുലത ടീച്ചർ ബാക്കി എപ്പോൾ വരും?

Leave a Reply

Your email address will not be published. Required fields are marked *