മേഴ്സി: “അതല്ല, ചേച്ചി പറഞ്ഞില്ലായിരുന്നേലും വരും, വരണമെന്ന് ഇപ്പോൾ തോന്നുന്നു.”
ഞാൻ: “സത്യം പറഞ്ഞാൽ നിന്നെ പോലൊരു സുന്ദരിയെ ഈ നാട്ടിൽ ആദ്യമായാണ് കാണുന്നത്.”
അവളത്തിനു മറുപടി പറഞ്ഞില്ല.
ഞാൻ ചായ ഉണ്ടാക്കിക്കൊണ്ടു വന്നപ്പോഴേയ്ക്കും അവൾ ടീവീയിൽ മുഴുകിയിരുന്നു.
ഞാൻ ചായക്കപ്പ് ടീപ്പോയിൽ വെച്ചു.
മേഴ്സി: “ആചാരമര്യാദയൊക്കെ അറിയാമല്ലോ”
ഞാൻ: “എല്ലാ മര്യാദയും അറിയാം, അൽപ്പം മര്യാദകേടും അറിയാം”
മേഴ്സി: “ഹോ അങ്ങനാണോ”
ഞാൻ: “അതേന്നേയ്, ഈ പുറമെ കാണുന്നതല്ല, അകം മുഴുവൻ മര്യാദകേടാ”
മേഴ്സി: “എനിക്ക് തോന്നാതിരുന്നില്ല.”
അവൾ ടീവീ പ്രോഗ്രാം കഴിഞ്ഞപ്പോൾ എഴുന്നേറ്റു.
ഞാൻ: “അൽപ്പം കൂടി ഇരുന്നിട്ട് പോ എന്റെ മേഴ്സിക്കുട്ടീ”
മേഴ്സി: “എന്റെ മേഴ്സിക്കുട്ടിയോ, അതെപ്പളാ ‘എന്റെ’ ആയതു?”
ഞാൻ: “ആയില്ലെന്നറിയാം, പക്ഷെ ആയിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നു.”
മേഴ്സി: “അങ്ങനിപ്പം ആവണ്ടാ” അവൾ പോകുവാൻ തിടുക്കം കൂട്ടി.
ഞാനവളുടെ അരികെ ചെന്ന് നിന്നു. അവൾ അൽപ്പം പിന്നോട്ട് മാറി. അവളുടെ ചുവന്നു തുടുത്ത കവിളിൽ ഒരു നുള്ളു കൊടുത്തു. അവൾ എന്റെ കൈ പിടിച്ചു മാറ്റി.
ഞാൻ വഴി മാറിക്കൊടുത്തു.
അവൾ വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ കൈവീശി കാട്ടി.
ഞാൻ അവൾ പോകുന്നത് നോക്കി നിന്നു. അവൾ പടിക്കൽ ചെന്ന് ഒന്നുകൂടി നോക്കിയിട്ടു അകത്തേയ്ക്കു പോയി.
ഞാൻ തിരികെ വന്നു ടീവീ ന്യൂസ് ഇട്ടു.
അങ്ങനെ സമയം കടന്നു പോയി. തണുപ്പ് കൂടിക്കൂടി വന്നു. ഞാൻ ഹീറ്റ് കോൺവെർട്ടറിന്റെ ചൂട് കൂട്ടിയിട്ടു.
ഒൻപതു മണിയായപ്പോൾ വീണ്ടും വാതിലിൽ മുട്ട്.
ഞാൻ വാതിൽ തുറന്നപ്പോൾ മേഴ്സി അതാ നിൽക്കുന്നു. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല കൂടെ ഭക്ഷണം വിളമ്പിയ പാത്രവുമുണ്ടായിരുന്നു. എനിക്ക് ആശ്ചര്യം തോന്നി, അത്ഭുതവും സന്തോഷവും. കാര്യങ്ങൾ അനുകൂലമാകുന്നു.
ഞാൻ:” ഇതെന്താ അത്താഴവും പേറി”
മേഴ്സി: ഇന്നിവിടിരുന്നു കഴിക്കണമെന്നു തോന്നി.
ഞാൻ: അങ്ങിനെ ആയിക്കോട്ടെ. ഞാനും എന്റെ അത്താഴം വിളമ്പട്ടെ. നമുക്ക് ഷെയർ ചെയ്തു കഴിക്കാം”
ഞാൻ ഭക്ഷണം വിളമ്പിക്കൊണ്ട് വന്നു അവൾക്കരികിലിരുന്നു.
ഞങ്ങൾ ഭക്ഷണം ഷെയർ ചെയ്തു കഴിച്ചു.
❤️❤️
Ethu pineyum ettathanno
Vayicha pole thonunu
കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..
😍😍😍😍