അങ്ങനെ കുറെ ചൂടിന് ആശ്വാസം കിട്ടി. സമയം കടന്നു പോയി.
‘ചതുരംഗം’എന്ന നോവൽ വളരെ രസകരമായി തോന്നി. ഒരു മുറിയും മൂന്നു കഥാപാത്രങ്ങളും മാത്രമുള്ള കഥ. ഭർത്താവും കാമുകനുമുള്ള സ്ത്രീയുടെ ചീറ്റിങ്ങ് സ്റ്റോറി.
രണ്ടരയായപ്പോൾ കതകിൽ ആരോ മുട്ടി.
ഞാൻ ചെന്ന് കതകു തു തുറന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് ഷീജ ആയിരുന്നു. അവൾക്കെന്നോടുള്ള ദേഷ്യം അറിയിക്കാനാണെന്നാണ് ഞാൻ കരുതിയത്. അതിനുള്ള മറുപടിയും ഞാൻ കരുതിയിരുന്നു.
“ഫാൻ കറങ്ങുന്നില്ല, ഒന്ന് നോക്കാമോ?”
ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ പറഞ്ഞു.
ഇലക്ട്രീഷ്യൻ അല്ലെങ്കിലും കുറെ ലൊട്ടു ലൊടുക്ക് വിദ്യകളൊക്കെ എനിക്കും അറിയാമായിരുന്നു.
അല്ലെങ്കിലും ആണും പെണ്ണുമൊക്കെ വീട്ടിലെ അല്പസ്വല്പം പണികളൊക്കെ പഠിച്ചിരിക്കണം. ഒരു വാട്ടർ ടാപ് ഫിറ്റ് ചെയ്യാനും, കതകിൽ വ്യപിരി കേടായാൽ അത് മാറ്റിയിടാനും എല്ലാം. ഫ്യൂസ് കത്തി പോയാൽ ഇലക്ട്രീഷ്യനെ തേടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരു സ്ക്രൂഡ്രൈവർ കൈകൊണ്ടു തൊടാത്ത കുറെ കിഴങ്ങന്മാരും നമുക്കിടയിലുണ്ട്. ഇവന്മാർ വാണം കത്തിക്കാൻ മിടുക്കന്മാരായിരിക്കും.
ഷീജയെ പോലൊരു പെണ്ണ്, അതും ആണിനെ കാണുമ്പോൾ ദേഷ്യപ്പെടുന്ന പെണ്ണ് എന്റെ റൂമിൽ ഞാനൊറ്റയ്ക്കുള്ളപ്പോൾ വരുക. സഹായം അഭ്യർത്ഥിക്കുക, എനിക്ക് ആശ്ചര്യവും അഭിമാനവും തോന്നി.
“ഫാൻ കറങ്ങുന്നില്ലേ? എന്താ എന്ത് പറ്റി?” ഞാൻ അൽപ്പം പരിഹാസത്തോടെയാണ് ചോദിച്ചത്. പിന്നെ അത് വേണ്ടായിരുന്നെന്നു തോന്നി.
എന്നാൽ അവൾ എതിർത്തൊന്നും പറഞ്ഞില്ല.
“അതെന്നേ ആകെ ഒരു ഫാൻ മാത്രമേ ഒള്ളൂ. കൂളർ വയ്ക്കാൻ ഇടവുമില്ല. ഒന്ന് നോക്കൂ പ്ലീസ്”
ഇത്ര തലക്കനത്തോടെ നടന്ന ഷീജ തന്നെയാണോ ഇതെന്ന് എനിക്ക് തോന്നിപ്പോയി.
“എവിടെ ഞാനൊന്നു നോക്കട്ടെ”
ഞാൻ അവൾക്കൊപ്പം അവളുടെ മുറിയിലേയ്ക്കു ചെന്നു. ഒരു കോണിൽ ഭിത്തിയിൽ അഴിച്ചു പെറുക്കിയിട്ടപോലെ ഒരു സ്വിച്ച് ബോർഡ്.
കണ്ടപ്പോഴേ അമ്പരപ്പ് തോന്നി. ശരിയാക്കിയില്ലെങ്കിൽ നാണക്കേടാണ്. ഇത് കണ്ടിട്ട് വെളിയിൽ നിന്ന് ഇലക്ട്രീഷ്യനെ കൊണ്ടുവരേണ്ടിവരുമെന്നാണ് തോന്നുന്നത്. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം. ഞാൻ പോയി ടെസ്റ്റർ എടുത്തുകൊണ്ടു വന്നു.
“ഇതാകെ കച്ചി തുറു പോലെയുണ്ടല്ലോ”
ഞാനവളുടെ മുഖത്തേയ്ക്കു നോക്കി. ആതമാശ അവൾ ആസ്വദിച്ച പോലെ അവളൊന്നു പുഞ്ചിരിച്ചു.
സൂപ്പര്‍…. കിടു.
????
സൂപ്പർ… ???
മകൻ്റെ സംരക്ഷണം അമ്മക്ക്,കല്യാണത്തിലൂടെ ശാപമോക്ഷം,കൂട്ടുക്കാരൻ്റെ അമ്മ എൻ്റെ സ്വന്തം ഇതിൻ്റെയൊക്കെ ബാക്കി എഴുതാമോ കാത്തിരിക്കുകയാണ് ബാക്കി വരുന്നതും നോക്കി, വായനക്കാരെ നിരാശരാക്കരുത്
ബ്രോ, മറ്റു കഥകളും ഒന്ന് എഴുതാൻ ശ്രമിക്കൂ. അതൊക്കെ ബാക്കി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്.