ആ സമയത്താണ് ആവണിയും മിയയും ഓഫീസ് കഴിഞ്ഞു വരുന്നത്.. റൂമിൽ നിന്നും കണ്ണുതുടച്ചു ഇറങ്ങി പോകുന്ന അവളെ കണ്ടപ്പോൾ രണ്ടുപേരും പരസ്പരം നോക്കി എന്റെ അടുത്തേക്ക് വന്നു.. ഞാൻ സാധാരണ പോലെ അവരോട് ചിരിച്ചു..
“”അവളെന്താ ഇവിടെ “” മിയ ഒരൊറ്റ ചോദ്യം..
“”എന്നെ കാണാൻ വന്നതാ “”
“”പിന്നെന്തിനാ അവൾ കരഞ്ഞു പോകുന്നെ?””
ആവണിയുടെ ചോദ്യം.
ഞാൻ ഉണ്ടായ കാര്യങ്ങൾ മുഴുവൻ അവരോടു പറഞ്ഞു. അവർക്കത് വിശ്വസിക്കേണ്ടി വന്നു. ഞാൻ ആ പെൺകുട്ടി പറഞ്ഞ ആളുടെ ഫോട്ടോ വരെ കാണിച്ചു കൊടുത്തു..
“”ആ പോലീസുകാരന് പൈസ കൊടുത്തില്ലല്ലോ.. ഞാൻ തരാം അതുകൊണ്ട് കൊടുത്താൽ മതി.””
പോലീസുകാരന് കൊടുക്കാനുള്ള 2 ലക്ഷത്തിന്റെ കാര്യം ഓർമിപ്പിച്ചു ഞാൻ പറഞ്ഞു..
“”ഇല്ല കൊടുക്കണം, അയാളിപ്പോൾ താഴത്തു വരും പൈസ ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട് “” മിയ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
“”എന്നാ ഞാൻ ട്രാൻസ്ഫർ ചെയ്തു തരാം “”
“”ഓഹ് പിന്നെ, നീയെന്നു മുതലാ ഇത്ര ക്ലിയർ ആവാൻ തുടങ്ങിയെ “” പൈസ അവൾക്കു കൊടുക്കാമെന്നു പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.
“”എന്നാലും നീ ഒറ്റയ്ക്കാവുമ്പോൾ ആ കുട്ടി ഇവിടെ വരണ്ടാ “” ആവണി ആ വിഷയം വീട്ടിട്ടില്ലെന്നു തോന്നുന്നു.
“”നീയത് വിട്ടില്ലേ “” ഞാൻ അവളെ നോക്കി ചോദിച്ചു.
“”അവൾ പറഞ്ഞതിലും കാര്യമുണ്ട്.. നീ ഒറ്റയ്ക്കാവുമ്പോൾ.. അത് ശരിയാവില്ല. പിന്നീടത് നിനക്ക് തന്നെ ദോഷമാവും “” ആവണിയെ സപ്പോർട്ട് ചെയ്തു മിയ പറഞ്ഞു.

Bro baki evide brroooooo
എന്താ ബ്രോ ഒരു കഥയും മുഴുവനാക്കാത്തെ,, എത്ര കാലമായി ഞങ്ങൾ കാത്തിരിക്കുന്നു
Plzz come back
ബാക്കി വരില്ലേ
Bakki thaa brooo
Bro adutha part epozha iduka any update