രണ്ട് സുന്ദരികൾ 3 [Amal Srk] [Climax] 359

 

” ഓഹ്.. നമ്മക്ക് ഒന്നും മിണ്ടിക്കൂടല്ലോ.. ഞാൻ ഒന്നും പറയുന്നില്ല എനി.. ” കൊടുത്താൽ വഴക്കിനു നിൽക്കാതെ രാധ അടുക്കളയിലേക്ക് ചെന്നു. പെട്ടന്ന് രാധ തിരിച്ചു വന്നു.

 

” എന്താ..? ” കേശവൻ തിരക്കി.

 

” ഇന്നല്ലെ നിങ്ങക്ക് ഡോക്ടർ നെ കാണിക്കേണ്ട ദിവസം. മരുന്ന് നാളെതീരും.. ” രാധ പറഞ്ഞു.

 

” അത് മേടിക്കാം.. ” കേശവൻ പറഞ്ഞു.

 

” ആ ഡോക്ടർ നെ കാണണ്ടേ.. കഴിഞ്ഞ തവണ ചെന്നപ്പോ അങ്ങേര് പറഞ്ഞതല്ലേ മരുന്ന് തീർന്നാ വന്ന് കാണിക്കണം എന്ന്.. ഷുഗറും, കോളസ്ട്രോളും എവടെ എത്തി നിൽക്കുവാന്ന് വിചാരം വേണം. ”

 

” നീ ഒന്ന് വായടക്ക് ഞാൻ പൊക്കോളാം.. ” കേശവൻ സഹി കെട്ട് പറഞ്ഞു.

 

” ഒറ്റക്ക് പോകണ്ട ഞാനും വരാം.. ”

 

” ഞാൻ വേറെ ആരേലും കൂട്ടി പൊക്കോളാം.. ”

 

” ആരെ? ”

 

കേശവൻ ഒരു നിമിഷം ആലോചനയിലായി ശേഷം പറഞ്ഞു ” ഐശ്വര്യയെ കൂടെ കൂട്ടിക്കോളാ.. ”

 

” അഹ് അത് നല്ലതാ.. എന്നാ അങ്ങനെ ചെയ്തോ.. ” രാധയും അത് ശെരിവച്ചു.

 

ഉച്ചക്ക് ചോറുണ്ട് നമിത ഐശ്വര്യയുടെ വീട്ടിലേക്ക് ചെന്നു.

 

” ആന്റി.. ഐശ്വര്യ എവടെ? ”

 

” അവള് കേശവേട്ടന്റെ കൂടെ ടൗണിൽ പോയി. ” വിജല മറുപടി നൽകി.

 

” എന്തിനാ? ” നമിത സംശയത്തോടെ ചോദിച്ചു.

 

” അത് അങ്ങേരെ ഹോസ്പിറ്റലിൽ കാണിക്കാൻ. പോകുന്ന കാര്യം നിന്നോട് അവൾ പറഞ്ഞില്ലെ? ”

image

 

” ഇല്ല.. ” നമിത തല താഴ്ത്തികൊണ്ട് പറഞ്ഞു.

എന്ത് കാര്യങ്ങളും തന്നോട് തുറന്നുപറയാറുള്ള ഐശ്വര്യയുടെ ഈ മാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു. ഒന്നും മിണ്ടാതെ നമിത അവിടെ നിന്നും ഇറങ്ങി പോയി.

The Author

5 Comments

Add a Comment
  1. ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ വല്ല വഴിയുണ്ടോ ?

  2. Bro image kanikunillalo

  3. Shihab മലപ്പുറം

    കാത്തിരിക്കുകയായിരുന്നു…..സൂപ്പർ

  4. Photo kaanikkunillallo

  5. Climax ittathil santhosham
    Vayichittu baki

Leave a Reply

Your email address will not be published. Required fields are marked *